Connect with us

അന്ന് അച്ഛനും അമ്മയ്ക്കുമായിരുന്നു പൊങ്കാല; കാമസൂത്രയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ശ്വേത മേനോന്‍!

Actress

അന്ന് അച്ഛനും അമ്മയ്ക്കുമായിരുന്നു പൊങ്കാല; കാമസൂത്രയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ശ്വേത മേനോന്‍!

അന്ന് അച്ഛനും അമ്മയ്ക്കുമായിരുന്നു പൊങ്കാല; കാമസൂത്രയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ശ്വേത മേനോന്‍!

മോഡലിംഗില്‍ നിന്നും സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. അഭിനയത്തിലും അവതരണത്തിലും ചാനല്‍ പരിപാടികളിലുമെല്ലാമായി സജീവമാണ് താരം . അച്ഛനും അമ്മയും മലയാളിയാണെങ്കിലും താന്‍ ജനിച്ചുവളര്‍ന്നത് പുറത്തായിരുന്നുവെന്ന് ശ്വേത പറയുന്നു. മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയായാണ് താന്‍ മലയാളത്തില്‍ തുടക്കം കുറിച്ചതെന്നും താരം പറഞ്ഞിരുന്നു. അന്ന് മമ്മൂക്കയെ അങ്കിള്‍ എന്നായിരുന്നു വിളിച്ചത്. പിന്നീടാണ് ആ വിളി അവിടെയുള്ളവര്‍ തിരുത്തിയത്. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ച് വാചാലയായുള്ള ശ്വേതയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്, ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ശ്വേത മനസുതുറന്നത്. കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു

ഒറ്റക്കുട്ടിയാണെങ്കിലും അച്ഛന്‍ നല്ല സ്ട്രിക്ടായാണ് വളര്‍ത്തിയത്. തറവാട് വിട്ടാണോ സിനിമയിലേക്ക് വന്നതെന്നായിരുന്നു പലരും ചോദിച്ചത്. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെയാണ് സിനിമയിലേക്ക് വന്നത്. ഞാന്‍ എയര്‍ഫോഴ്‌സ്, അല്ലെങ്കില്‍ പൈലറ്റാവണമെന്നൊക്കെയായിരുന്നു അച്ഛന്റെ ആഗ്രഹം. ആ സമയത്ത് എയര്‍ഫോഴ്‌സില്‍ സ്ത്രീകളെ എടുക്കുന്നുണ്ടായിരുന്നില്ല. എയര്‍ഹോസ്റ്റസായിരുന്നു എന്റെ മനസില്‍.

എംബിബിഎസിന് വേണ്ടി മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയിരുന്നു. അതിന് മുന്‍പായിരുന്നു സിനിമയിലേക്ക് വന്നത്.സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു അനശ്വരത്തില്‍ അവസരം കിട്ടിയത്. ആദ്യം തന്നെ മമ്മൂക്കയ്‌ക്കൊപ്പമായാണ് അഭിനയിച്ചത്. അതിന് ശേഷമായാണ് മോഡലിംഗിലേക്ക് തിരിഞ്ഞത്. ആ സമയത്ത് മലയാളം എനിക്ക് അറിയുമായിരുന്നില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരുകുട്ടിയായിരുന്നു നേരത്തെ അഭിനയിച്ചിരുന്നത്.

അത് ശരിയാവാതെ വന്നതോടെയാണ് എന്നെ തിരഞ്ഞെടുത്തത്. ഓരോ സീനെടുത്ത് കഴിയുമ്പോഴും എനിക്ക് ചോക്ലേറ്റ് തരുമായിരുന്നു. എനിക്ക് തോന്നുമ്പോഴല്ലേ അഭിനയിക്കേണ്ടത് എന്ന ലൈനിലായിരുന്നു ഞാന്‍.എനിക്ക് മലയാളം പ്രശ്‌നമുണ്ടായിരുന്നു. ഭാഷ പ്രശ്‌നമായതിനാലാണ് സിനിമയില്‍ കയറിയത്. ആ സമയത്താണ് മിസ് ഇന്ത്യയിലേക്ക് അപേക്ഷ അയച്ചത്. ഞാന്‍ അപേക്ഷ അയച്ചിട്ടാണ് വിളിച്ചതെന്ന് അച്ഛന് അറിയില്ലായിരുന്നു. ഐശ്വര്യ റായിയും സുസ്മിത സെന്നുമൊക്കെ അന്നുണ്ടായിരുന്നു. ഐശ്വര്യയുടെ റൂമിലായിരുന്നു ഞാന്‍. ബോംബൈ സെറ്റിലാവണമെന്നായിരുന്നു അന്നത്തെ എന്റെ ആഗ്രഹം. സുസ്മിതയായിരുന്നു ഒന്നാം സ്ഥാനം നേടിയത്. രണ്ടാമത് ഐശ്വര്യയും മൂന്നാം സ്ഥാനമായിരുന്നു എനിക്ക്.

പിന്നീടങ്ങോട്ട് കുറേ ഫാഷന്‍ ഷോ ചെയ്തിരുന്നു.കാമസൂത്ര എങ്ങനെയാണ് ചെയ്തത്, കുടുംബം സമ്മതിച്ചോ എന്നൊക്കെയായിരുന്നു എല്ലാവരും ചോദിച്ചത്. ഇന്റര്‍നാഷണല്‍ ക്യാംപയിനായിരുന്നു അത്. ഇന്നാണെങ്കില്‍ സോഷ്യല്‍മീഡിയയില്‍ അത് വലിയ ന്യൂസായേനെ. പ്രൊഫഷണലായാണ് അത് ചെയ്തത്. അന്ന് 8 ലക്ഷമാണ് ആദ്യം ലഭിച്ചത്. പിന്നീട് 12 ലക്ഷം ലഭിച്ചു. നാല് വര്‍ഷം ഞാനായിരുന്നു കാമസൂത്രയുടെ മോഡല്‍. അച്ഛനും അമ്മയ്ക്കുമായിരുന്നു പൊങ്കാലഅവള്‍ അവളുടെ ജോലി നന്നായി ചെയ്യുന്നുണ്ട്. അത് മാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു അച്ഛന്‍ ചോദിച്ചത്.

അമ്മയ്്ക്ക് ഞാന്‍ വീട്ടിലിരിക്കുന്നതിഷ്ടമല്ല. മോളും അതേപോലെയാണ് ഞാന്‍ എങ്ങനെയെങ്കിലും പുറത്തുപോവണമെന്ന് ആഗ്രഹിക്കും. ഒരുപാട് പ്രാവശ്യം ആത്മഹത്യയും ഡിവോഴ്‌സുമൊക്കെ നടത്തിയിട്ടുണ്ട് സോഷ്യല്‍മീഡിയ. ഞാനെന്റെ പ്രൈവറ്റ് ലൈഫ് അധികം തുറന്നുകാണിക്കാറില്ല. അതാണെന്ന് തോന്നുന്നുവെന്നുമായിരുന്നു ശ്വേത മേനോന്‍.

More in Actress

Trending

Recent

To Top