സ്‌ക്രിപ്‌റ്റ് പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി, ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല; പകുതി വായിച്ചിട്ട് വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നിട്ടുണ്ട് അനുശ്രീ പറയുന്നു
ലാൽ ജോസിന്റെ ഡൈമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ കടന്നു വന്ന് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് അനുശ്രീ . ജിത്തു ജോസഫ് സംവിധാനം ചെയ്യ്ത ചിത്രം ട്വൽത്ത്മാൻ ആണ് അനുശ്രീയുടേതായി അടുത്ത പുറത്തിറങ്ങിയ ചിത്രം . ഇപ്പോഴിതാ ചിത്രീകരണ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് അനുശ്രീ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങൾ പങ്കുവെച്ചത്.
സ്‌ക്രിപ്‌റ്റ് പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി. പക്ഷേ എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടിംഗ് ഉണ്ടായിരുന്നു ഒന്നിച്ചഭിനയിക്കുകയും ചെയ്തതോടെ എല്ലാവരും നല്ല സൗഹൃദത്തിലുമായി കോവിഡ് കാലം സിനിമ ലോക്കേഷനിലായിരുന്നെന്നും എല്ലാവരും പെട്ടന്ന് സൗഹൃദത്തിലായെന്നും അനുശ്രീ പറഞ്ഞു. ജിത്തു സാർ വിളിപ്പച്ചോൾ ഇതൊരു ലാലേട്ടൻ സിനിമയാണെന്ന് പറഞ്ഞിരുന്നു. പത്ത്, പതിനൊന്ന് പേർ ഉണ്ടായിരിക്കും, അനുവിന് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചിരുന്നു.
ഞാനപ്പോൾ തന്നെ ജിത്തു സാറിന്റെ സിനിമയല്ലേയെന്നാണ് ചോദിച്ചത്. എങ്കിൽ വൺ ലൈൻ ആയിട്ട് പറയുന്നില്ല, നേരിട്ട് സ്ക്രിപ്ട് വായിക്കൂവെന്ന് അദ്ദേഹം പറയുകയായിരുന്നു. അങ്ങനെ ജിത്തു സാറിന്റെ വീട്ടിൽ പോയാണ് വായിക്കുന്നത്. ഞാൻ ചെല്ലുമ്പോൾ നമ്മുടെ ടീമിലെ തന്നെ രണ്ടു മൂന്നു പേർ അവിടെ ഓരോ മൂലകളിൽ ഇരുന്ന് സ്ക്രിപ്ട് വായിക്കുന്നുണ്ടായിരുന്നു.
പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി.ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്നോ നമ്മുടെ റോൾ ഏതെന്നോ ഒന്നും പറഞ്ഞിട്ടില്ല. പകുതി വായിച്ചിട്ട് വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നിട്ടുണ്ട്.നല്ലൊരു ടീമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ചായിരുന്നു ഷൂട്ടിംഗ്.
അതില്ലാത്തപ്പോൾ എല്ലാവരും കൂടി ഗെയിം കളിക്കും. ആരും ഫോണിൽ കുത്തിരിയിരുന്നില്ല. കാരണം അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. കൊവിഡ് സമയമായതു കൊണ്ട് എങ്ങോട്ടും പോകാനും പറ്റുന്നില്ല. ഉറങ്ങുന്ന സമയത്ത് മാത്രമാണ് അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്നിട്ടുണ്ടാവുക. അല്ലാത്തപ്പോഴെല്ലാം ഒരുമിച്ചുണ്ടാകും. എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടിംഗ് അങ്ങനെ വന്നു. അത് നമ്മുടെ സിനിമയ്‌ക്കും ഗുണം ചെയ്തു.”