മോനെ അച്ഛന് വയ്യെടാ…..; വേർപാട് സഹിക്കാനാവുന്നില്ല ; ഈ ലോകത്തു നിന്നും അച്ഛൻ പോയിക്കാണും, പക്ഷെ, എന്റെ മനസ്സിൽ ആ നേർത്ത ചിരി മായാതെ നിൽപ്പുണ്ട്; കണ്ണീർ തോരാതെ സാന്ത്വനത്തിലെ സേതുവേട്ടൻ!
മോനെ അച്ഛന് വയ്യെടാ…..; വേർപാട് സഹിക്കാനാവുന്നില്ല ; ഈ ലോകത്തു നിന്നും അച്ഛൻ പോയിക്കാണും, പക്ഷെ, എന്റെ മനസ്സിൽ ആ നേർത്ത ചിരി മായാതെ നിൽപ്പുണ്ട്; കണ്ണീർ തോരാതെ സാന്ത്വനത്തിലെ സേതുവേട്ടൻ!
മോനെ അച്ഛന് വയ്യെടാ…..; വേർപാട് സഹിക്കാനാവുന്നില്ല ; ഈ ലോകത്തു നിന്നും അച്ഛൻ പോയിക്കാണും, പക്ഷെ, എന്റെ മനസ്സിൽ ആ നേർത്ത ചിരി മായാതെ നിൽപ്പുണ്ട്; കണ്ണീർ തോരാതെ സാന്ത്വനത്തിലെ സേതുവേട്ടൻ!
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിലൊന്നാണ് സാന്ത്വനം. സാന്ത്വനത്തിലെ പ്രധാന താരങ്ങളിലൊരാളാണ് ബിജേഷ് അവനൂര്‍. ടിക് ടോക് വീഡിയോയിലൂടെയായി ശ്രദ്ധ നേടിയ ബിജേഷ് ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളി കുടുംബ പ്രേക്ഷകരുടെ കൈയ്യടി നേടിയത്
. സാന്ത്വനത്തില്‍ ദേവിയുടെ സഹോദരനും ബാലന്റെ ആത്മസുഹൃത്തുമായ സേതുവായാണ് ബിജേഷ് എത്തുന്നത്. പ്രേക്ഷകർക്കും പ്രിയപ്പെട്ട സേതു ഏട്ടനാണ് ബിജേഷ് . മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്ക് അവസരം ലഭിച്ചതിനെക്കുറിച്ചും ബിജേഷ് തുറന്നുപറഞ്ഞിരുന്നു.
ജീവിതത്തിലേറെ പ്രിയപ്പെട്ട അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള ബിജേഷിന്റെ പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് . ഒരുവര്‍ഷം മുന്‍പായിരുന്നു ബിജേഷിന് അച്ഛനെ നഷ്ടമായത്.
മോനെ അച്ഛന് വയ്യെടാ എന്ന് പറഞ്ഞ് അച്ഛന് എന്നന്നേക്കുമായി ഞങ്ങളെ വിട്ടുപോയെന്ന് അന്ന് ബിജേഷ് കുറിച്ചിരുന്നു. ഈ ലോകത്തു നിന്നും അച്ഛൻ പോയിക്കാണും, പക്ഷെ, എന്റെ മനസ്സിൽ ആ നേർത്ത ചിരി മായാതെ നിൽപ്പുണ്ട്! അച്ഛനെക്കുറിച്ച് ബിജേഷിന്റെ കുറിപ്പ്!
അച്ഛൻ, ഒരു വർഷമായി ഇന്നേക്ക് ഞങ്ങളോട് യാത്ര പറഞ്ഞു മറ്റൊരു ലോകത്തേക്ക് പോയിട്ട്. ഈ ഒരു വർഷത്തിനിടക്ക് അച്ഛനെ ഓർക്കാത്ത ഒരുപാട് ദിവസങ്ങൾ കടന്നു പോയിട്ടുണ്ട്. അച്ഛനെ മറന്നതല്ല. ആ സ്നേഹം കൂടെ ഉണ്ടെന്നൊരു വിശ്വാസം. ഒരു വർഷം മുൻപത്തെ സാധാരണ ദിവസങ്ങളിൽ വീട്ടിൽ കയറിചെല്ലുമ്പോൾ ചിലപ്പോൾ അച്ഛൻ കിടന്നിട്ടുണ്ടാകും. ഞാൻ എണീക്കും മുൻപേ പുറത്തു പോയിട്ടുണ്ടാകും. ചില ദിവസങ്ങളിൽ അമ്മയോട് ചോദിക്കും അച്ഛൻ കിടന്നോ എന്ന്. ഉവ്വ് ” എന്ന പതിവ് ഉത്തരവും കേൾക്കാം.
തൊട്ടപ്പുറത്തെ മുറിയിൽ അച്ഛൻ ഉറങ്ങിക്കിടക്കുന്നുണ്ടെന്നുള്ള വിശ്വാസം. അതാണ് ഒരു പക്ഷെ ഇന്നും എന്റെ മനസ്സിൽ പലപ്പോളും ഉള്ളത്. ഞങ്ങളുടെ വീട്ടിൽ നിന്നും അച്ഛൻ പോയിക്കാണും. ഈ ലോകത്തു നിന്നും അച്ഛൻ പോയിക്കാണും. പക്ഷെ, എന്റെ മനസ്സിൽ ആ നേർത്ത ചിരി മായാതെ നിൽപ്പുണ്ട് ഇന്നും എന്നും. ഇനി ഞാനുള്ളിടത്തോളം കാലവും എന്നായിരുന്നു ബിജേഷ് കുറിച്ചത്. അച്ഛനൊപ്പമുള്ള ചിത്രങ്ങൾ ചേർത്തുവെച്ചുള്ള വീഡിയോയും ബിജേഷ് പോസ്റ്റിനൊപ്പം ചേർത്തിരുന്നു.
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...
ശ്യാം നൽകിയ പേപ്പറുകൾ കാണാത്ത സങ്കടത്തിലായിരുന്നു ശ്രുതി. അതെടുത്ത് മാറ്റിയത് ശ്യാം തന്നെയാണെന്ന് ശ്രുതി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു രാത്രിയിൽ അത്...
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....