ഷൂട്ടിനിടെ ആ നടൻ മോശമായി സ്പർശിച്ചു;ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ചിട്ട് മൂന്ന് പേരോട് കോംപ്രമൈസ് ചെയ്യാൻ പറഞ്ഞു; താൻ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് മാല പാര്‍വ്വതി!
നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് മാല പാര്‍വ്വതി. മലയാളത്തില്‍ തുടക്കം കുറിച്ചെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലും നിരവധി വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് കഴിഞ്ഞു. ഏഷ്യാനെറ്റിനെ ഉള്‍ക്കാഴ്ച എന്ന പരിപാടിയിലൂടെയാണ് പാര്‍വ്വതി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2007 ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രത്തിലൂടെയാണ് മാല പാര്‍വ്വതി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
അടുത്തിടെ സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രതികരണം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മാധ്യമ ശ്രദ്ധ നേടാന്‍ മാല പാര്‍വ്വതിക്ക് കഴിഞ്ഞിരുന്നു. യുവ നടിയെ നിര്‍മ്മാതാവ് വിജയ് ബാബു പീഡിപ്പിച്ച കേസില്‍ താരസംഘടന മതിയായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മാല പാര്‍വ്വതി ഐ സി കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.
വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്ന ഐ സി കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാല പാര്‍വ്വതിയുടെ രാജി. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്നും തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാല പാര്‍വ്വതി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാല പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. മാല പാര്‍വ്വതിയുടെ വാക്കുകൾ ഇങ്ങനെ
മലയാള സിനിമയില്‍ മാത്രമല്ല, എല്ലാ സിനിമകളിലും വഴങ്ങിക്കൊടുക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കും. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കീര്‍ത്തി സുരേഷിന്റെ ആദ്യ തമിഴ് ചിത്രത്തില്‍ ചെറിയ ഒരു അമ്മ വേഷം ചെയ്തിരുന്നു. ആ സിനിമയില്‍ അഭിനയിച്ച ശേഷം തമിഴിലെ കുറച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ കയ്യില്‍ എന്റെ നമ്പര്‍ എത്തിയിരുന്നു.
ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് 20 ദിവസത്തെ ഡേറ്റ് ലഭിക്കുമോ എന്ന് ചോദിച്ചു. കോംപ്രമൈസ് ചെയ്യുമോ എന്ന് ആയാള്‍ ചോദിച്ചു. അങ്ങനെ ചെയ്താല്‍ എത്ര പണം വേണമെങ്കിലും ലഭിക്കും എന്ന് പറഞ്ഞു. അതിന് ചില പാക്കേജുകളുണ്ട്. മാനേജര്‍, പ്രൊഡ്യൂസര്‍, നടന്, ക്യാമറമാന് ഇതില്‍ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും മൂന്ന് പേരോട് കോംപ്രമൈസ് ചെയ്താല്‍ മതിയെവന്ന് അയാള്‍ പറഞ്ഞതായി മാല പാര്‍വ്വതി പറയുന്നു.
എന്നാല്‍ താന്‍ അത്തരത്തിലുള്ള ഒരാള്‍ അല്ലെന്ന് മറുപടി പറഞ്ഞു. എന്നാല്‍ പണം ഒരു പ്രശ്നമല്ലെന്നാണ് അയാള്‍ തിരിച്ചു പറഞ്ഞതെന്ന് മാല പാര്‍വ്വതി പറയുന്നു. സിനിമയില്‍ കഥാപാത്രത്തിന് അപ്പുറം ദേഹത്ത് സ്പര്‍ശിക്കുന്നവര്‍ ഉണ്ടോ എന്ന ചോദ്യത്തിനും മാല പാര്‍വ്വതി മറുപടി പറഞ്ഞുചിലപ്പോഴൊക്കെ അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാറി നില്‍ക്കണമെന്നൊന്നും പറഞ്ഞിട്ടില്ല. അതൊരു കോമഡിയാക്കി വിടും. എന്താ പരിപാടി എന്നൊക്കെ ചോദിച്ച് അത് ഒഴിവാക്കും. ദേഹത്ത് സ്പര്‍ശിക്കുന്നവരെ ഞാന്‍ കോമഡിയായിട്ടാണ് കാണുന്നത്.
അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, ഒന്നോ രണ്ടോ പേര് മാത്രമാണ് അങ്ങനെ ചെയ്തിട്ടുള്ളതെന്ന് മാല പറയുന്നു.ഇതേ കുറിച്ച് ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അങ്ങനെ ഒരു അനുഭവം ആദ്യമായി ഉണ്ടായത് ഒരു തമിഴ് നടനില്‍ നിന്നാണ്. ഒരു തമിഴ് നടന് ഒരു ഡയലോഗിനിടെ വളരെ മോശമായി സ്പര്‍ശിച്ചു. അന്ന് സംവിധായകന് ഹാന്‍ഡ് മൂവ്മെന്റ്സ് ഒന്ന് ഒഴിവാക്കി ഒന്നൂടെ ചെയ്യാമെന്ന് പറഞ്ഞു. ഹാന്‍ഡ് മൂവ്മെന്റ്സ് എന്ന് പറയുന്നത് ഇയാള്‍ എന്നെ കേറി പിടിച്ചതാണ്.അത് എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്.
ആ സംഭവം വളരെ വിഷമിപ്പിച്ചെന്ന് മാല പറഞ്ഞു. വീട്ടില്‍ വന്ന് ഭര്‍ത്താവിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ആരെങ്കിലും പറഞ്ഞോ സിനിമയില്‍ അഭിനയിക്കാന്‍ എന്ന് ഭര്‍ത്താവ് പറഞ്ഞു. നീ തോറ്റിട്ടൊന്നും വരരുത്. ആ സിനിമയില്‍ തുടരണമെന്ന് ഭര്‍ത്താവ് പറഞ്ഞതായി മാല പാര്‍വ്വതി പറയുന്നു.ഇപ്പോള്‍ അതൊക്കെ കോമഡിയായിട്ടാണ് കാണുന്നത്. അയാള്‍ എന്ത് ബോറനായിരിക്കും, അങ്ങനെ വന്ന് സ്പര്‍ശിക്കുന്നത്- മാല പറഞ്ഞു. സിനിമയില്‍ ഓരോ താരങ്ങള്‍ക്കും കാറ്റഗറിയുണ്ടെന്ന് മാല പറയുന്നു. സിനിമയില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വിവേചനമുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ ബാത്ത് റൂമിന്റെ കാര്യത്തില്‍, താമസത്തിന്റെ കാര്യത്തിലൊക്കെ വിവേചനമുണ്ടെന്ന് മാല പാര്‍വ്വതി പറഞ്ഞു.സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയെ കുറിച്ചും മാല തുറന്നുപറഞ്ഞു.
ഡബ്ല്യു സി സിയെ കുറിച്ചുള്ള ഒരു പരാതി, അവര്‍ കുറച്ച് പേരില്‍ മാത്രം സെലക്ടീവായി നില്‍ക്കുന്നത് എന്തുകൊണ്ടാണ്. സിനിമയിലെ മുഴുവന്‍ സ്ത്രീകളെ ചേര്‍ത്ത് നിര്‍ത്തണമായിരുന്നു. ഈ സംഘടന ആരംഭിച്ചപ്പോള്‍ കരുതിയിരുന്നു, ഒരു മൈതാനത്ത് മുഴുവന്‍ സ്ത്രീകളെയും ചേര്‍ത്ത് നിര്‍ത്തി ഒരു മീറ്റിംഗ് വച്ചിരുന്നെങ്കില്‍ എന്ന്. എന്തായിരിക്കും അതിന്റെ പവര്‍- മാല പാര്‍വ്വതി പറഞ്ഞു.
