84 വയസുള്ള അച്ഛനെയും സിനിമ കാണിച്ചു അദ്ദേഹത്തിനും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു ;ആര്.ആര്.ആറിനെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന് !
തെന്നിന്ത്യന്‍ സൂപര്‍ താരങ്ങളായ രാം ചരണിനേയും ജൂനിയര്‍ എന്‍.ടി ആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്.ആര്.ആര്.മാര്‍ച്ച് 24 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ചിത്രം ലോകമെമ്പാടും റീലീസ് ചെയ്തത്. റീലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ചിത്രം സകല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടന്നിരുന്നു.
സിനിമയുടെ ഒ.ടി.ടി സ്ട്രീമിംഗ് തുടങ്ങിയത് മേയ് 20 നായിരുന്നു. സീ 5 ലൂടെയും നെറ്റ്ഫ്ളിക്സിലൂടെയുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സ്ട്രീമിംഗ് തുടങ്ങിയ ദിവസം മുതല്‍ തന്നെ ലോകത്തിന് വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ആര്.ആര്.ആറിന് പ്രശംസയുമായി എത്തുന്നത്.
ഈ കൂട്ടത്തിലാണ് ഇപ്പോള്‍ പ്രശസ്ത ഹോളിവുഡ് സംവിധായകനായ ജോര്‍ജ് ഗുട്ടറസ് ആര്.ആര്.ആറിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹോളിവുഡിലെ പ്രശസ്ത ആനിമേറ്ററാണ് ജോര്‍ജ് ഗുട്ടറസ്.
ദി ബുക്ക് ഓഫ് ലൈഫ് , ഗാര്ഡിയന് ഓഫ് ഓസ് തുടങ്ങി നരവധി ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ ‘ദി ബുക്ക് ഓഫ് ലൈഫ് ‘മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം എന്ന ഗണത്തില്‍ ഗോള്‍ഡന്‍ ഗ്ലോബിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ 84 വയസുള്ള അച്ഛനെയും സിനിമ കാണിച്ചു എന്നും അദ്ദേഹത്തിനും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു എന്നും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിനിമ ഇഷ്ടപ്പെട്ടു എന്ന കുറിപ്പിന് നന്ദിയുമായി ആര്.ആര്.ആര് ടീമും എത്തിയിട്ടുണ്ട്.അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായിക.
ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.
