അഖിലും സുചിത്രയും കല്യാണം കഴിച്ചാല്‍ അടിപൊളിയായിരിക്കും,നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം നോക്കി ലക്ഷ്മിപ്രിയ..മൗനം പാലിച്ച് സുചിത്ര, കളി കാര്യമാകുന്നു; പേളിയ്ക്കും ശ്രീനിഷിനും പിന്നാലെ അടുത്ത വിവാഹം!?
സംഭവ ബഹുലമായ എപ്പോസോഡുകളുമായി ബിഗ് ബോസ്സ് ഓരോ ദിവസവും മുന്നേറുകയാണ്. നിലവില്‍ 12 പേരാണ് ഹൗസിലുള്ളത്. മികച്ച പ്രകടനമാണ് ഇവരെല്ലാരും കാഴ്ച വെയ്ക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരുകളാണ് അഖിലിന്റേയും സുചിത്രയുടേയും. അടുത്ത സുഹൃത്തുക്കളാണെന്ന് പറയുമ്പോഴും ഇവരുടെ പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള സംസാരം ഹൗസിനുളളില്‍ സജീവമാണ്. ഇവര്‍ അറിഞ്ഞോ അറിയാതേയോ അതിനായുള്ള കാരണവും ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
ഇപ്പോഴിതാ ഇരുവരേയും കെട്ടിക്കാന്‍ വേണ്ടി നോക്കുകയാണ് ബിഗ് ബോസ് അംഗങ്ങള്‍. ലക്ഷ്മിപ്രിയയാണ് ഇവരുടെ വിവാഹത്തെ കുറിച്ച് പറയുന്നത്. അഖിലും സുചിത്രയും കല്യാണം കഴിച്ചാല്‍ അടിപൊളിയായിരിക്കുമെന്നാണ് ലക്ഷ്മിയുടെ കണ്ടെത്തല്‍. ഇവരുടെ നക്ഷത്രങ്ങള്‍ തമ്മിലുള്ള പെരുത്തവും നോക്കുന്നുണ്ട്. ഒന്നും അറിയാത്ത ഭാവത്തില്‍ എന്തിനാണ് ഇത് കൂട്ടുന്നതെന്ന് അഖില്‍ ചോദിക്കുന്നു. എന്നാല്‍ ഇതൊക്കെ കേട്ട് മൗനം പാലിച്ചിരിക്കുകയാണ് സുചിത്ര
ഹൗസ് അംഗങ്ങളുടെ ഇടയില്‍ സുചിത്ര- അഖില്‍ പ്രണയം നല്ല ചർച്ചയാവുന്നുണ്ട്. ഇതില്‍ അസ്വസ്ഥയാണ് സുചിത്ര. വീട്ടിനുള്ളിലെ ടോക്കിനെ കുറിച്ചുള്ള ആധി. ഇത് അഖിലിനോട് പറഞ്ഞിരുന്നു. ദില്‍ഷയേയും റോബിനേയു പോലെയാണോ തങ്ങളുടെ പെരുമാറ്റമെന്നാണ് സുചിത്ര ചോദിച്ചത്. എന്നാല്‍ അങ്ങനെയല്ലെന്ന് പറഞ്ഞ് അഖില്‍ സമാധാനപ്പെടുത്തി. എന്നാല്‍ ഇവരുടെ പെരുമാറ്റവും രീതികളും വലിയ സംശയമാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം അഖിലിനോട തന്റെ സ്വഭാവത്തിലെ പോരായ്മയെ കുറിച്ച് സുചിത്ര ചോദിച്ചിരുന്നു. പിടിവാശി എന്നാണ് അഖില്‍ ആദ്യം പറഞ്ഞത്. അടുപ്പിക്കാന്‍ കൊള്ളാമോ എന്ന് ചോദിച്ചപ്പോള്‍, അടുത്തറിയാവുന്നവര്‍ക്ക് മാത്രം.അല്ലാത്തവര്‍ക്ക് വൃത്തികെട്ട സ്വഭാവമായി തോന്നും അഖില്‍ പറഞ്ഞു. ലവ വീണ്ടും സുചിത്ര ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ഇതിനൊക്കെ തമാശയിലാണ് മറുപടി പറഞ്ഞത്. ചിലരോട് എന്തെങ്കിലും അനിഷ്ടം തോന്നിയാല്‍ അത് ഞാന്‍ പ്രകടമാക്കും. പിന്നീട് അഭിനയിക്കാന്‍ കഴിയില്ല. മുഖത്ത് നോക്കി പറയുന്നവരെയാണ് എനിക്ക് ഇഷ്ടം എന്ന് സുചിത്ര പറഞ്ഞു.
