TV Shows
അവസ്ഥ കുറച്ച് മോശമായപ്പോൾ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പറ്റുമായിരുന്നുള്ളൂ; പെട്ടന്ന് പത്തുകിലോ കുറഞ്ഞു; ശ്രുതി രജനികാന്തിന്റെ പുത്തൻ നേട്ടവും കടന്നുവന്ന കയ്പ്പേറിയ ജീവിതവും!
അവസ്ഥ കുറച്ച് മോശമായപ്പോൾ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പറ്റുമായിരുന്നുള്ളൂ; പെട്ടന്ന് പത്തുകിലോ കുറഞ്ഞു; ശ്രുതി രജനികാന്തിന്റെ പുത്തൻ നേട്ടവും കടന്നുവന്ന കയ്പ്പേറിയ ജീവിതവും!
വലിയ സ്വീകാര്യതയുള്ള പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഹാസ്യഭാഷയിൽ ഒരു കുടുംബത്തിന്റെ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കൊപ്പം കൂടിയത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു. അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തിയത് ചക്കപ്പഴത്തിലൂടെയാണ്. ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും എത്തി.
സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ശ്രുതി രജനീകാന്തും പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയത്. പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണുള്ളത്. ഇൻസ്റ്റഗ്രാമിലടക്കം വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട് താരം. അടുത്തിടെയാണ് പിഎച്ച്ഡിയുടെ ഭാഗമായി പരമ്പരയിൽ നിന്ന് ശ്രുതി പിന്മാറിയത്. പരമ്പരയിൽ നിന്ന് താൽക്കാലികമായി പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നിരന്തരം ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായ വീഡിയോകളുമായി താരം എത്താറുണ്ട്.
ഇപ്പോഴിതാ മറ്റൊരു വിശേഷമാണ് താരം പറയുന്നത്. സംവിധായികയായും സിനിമാ നടിയായും സീരിയൽ നടിയായും പിഎച്ച്ഡിക്കാരിയുമൊക്കെയായ ശ്രുതിയുടെ പുതിയ വേഷമാണ് വാർത്ത. ഇനി മുതൽ റേഡിയോ ജോക്കിയായിട്ടാണ് ശ്രുതി എത്തുന്നത്. റെഡ് എഫ്എം മലയാളത്തിലാണ് ശ്രുതി ഇനി മുതൽ ആർജെ ആയി എത്തുന്നത്. ഇൻസ്റ്റഗ്രാമിൽ റെഡ് എഫ്എം പ്രൊമോ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. അടുത്തിടെയും കിടിലൻ ഫോട്ടോഷൂട്ടുകളുമായി ശ്രുതി എത്തിയിരുന്നു. റിലീസിനൊരുങ്ങുന്ന അനൂപ് മേനോൻ ചിത്രം പത്മയിൽ കിടിലൻ വേഷത്തിലും ശ്രുതി എത്തുന്നുണ്ട്.
ചക്കപ്പഴത്തിലേക്ക് എത്തിയതും ഭാവി-വർത്തമാന അഭിനയ ജീവിതത്തെക്കുറിച്ചും അടുത്തിടെയാണ് ശ്രുതി മനസ് തുറന്നത്. പരമ്പരയിൽ അർജുനേട്ടന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ ശരീരത്തെ തന്നെ ഒന്നു നോക്കി. അന്ന് ഭയങ്കര മെലിഞ്ഞിട്ടാണ് ഞാൻ. അർജുനേട്ടനാണെങ്കിൽ നല്ല വണ്ണവും. ഞാൻ പുള്ളിയുടെ ഭാര്യയായി അഭിനയിച്ചാൽ ആളുകൾ ഉൾക്കൊള്ളുമോ എന്നായിരുന്നു ഭയം. പക്ഷെ സ്ക്രീനിൽ കണ്ടപ്പോൾ കുഴപ്പമില്ലെന്നു തോന്നിയെന്ന് ശ്രുതി പറഞ്ഞു. ചക്കപ്പഴം സീരിയലിൽ അമ്മ വേഷം ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഞെട്ടിയിരുന്നെന്നും ശ്രുതി കൂട്ടച്ചേർക്കുന്നു.
അടുത്തിടെ കര്യമായി മെലിഞ്ഞതിനെ കുറിച്ചും ശ്രുതി പറഞ്ഞു. ഫുഡ് പോയിസൺ വന്നപ്പോഴാണ് താൻ ഇത്രയധികം മെലിഞ്ഞതെന്നായിരുന്നു ശ്രുതി പറഞ്ഞത്. പെട്ടന്ന് താൻ പത്ത് കിലോ കുറഞ്ഞു. അപ്പോൾ അവസ്ഥ കുറച്ച് മോശമായപ്പോൾ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. അസുഖം മാറിയപ്പോൾ ഞാൻ എന്ത് കഴിച്ചിട്ടും തടിവയ്ക്കാത്ത അവസ്ഥയായി എന്നും താരം പറഞ്ഞിരുന്നു.
നർത്തകി കൂടിയാണ് ശ്രുതി. ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. എട്ട് സുന്ദരികളും ഞാനും എന്ന പരമ്പരയിൽ ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങിയത്. പ്രസാദ് നൂറനാടിന്റെ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിലും വേഷമിട്ട ശ്രുതി ഭാഗമായ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്.
about chakkapapzham painkili
