Connect with us

ആ രണ്ടു പേർ ഭയങ്കര ശല്യമാണ് ; ഓരോന്ന് എനിക്ക് അയച്ചുകൊണ്ടിരിക്കും; ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിട്ട് രണ്ടിനേം നാറ്റിച്ചാലോ എന്ന് വിചാരിച്ചതാ:തുറന്ന് പറഞ്ഞ് ഗൗതമി നായര്‍ !

Actress

ആ രണ്ടു പേർ ഭയങ്കര ശല്യമാണ് ; ഓരോന്ന് എനിക്ക് അയച്ചുകൊണ്ടിരിക്കും; ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിട്ട് രണ്ടിനേം നാറ്റിച്ചാലോ എന്ന് വിചാരിച്ചതാ:തുറന്ന് പറഞ്ഞ് ഗൗതമി നായര്‍ !

ആ രണ്ടു പേർ ഭയങ്കര ശല്യമാണ് ; ഓരോന്ന് എനിക്ക് അയച്ചുകൊണ്ടിരിക്കും; ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിട്ട് രണ്ടിനേം നാറ്റിച്ചാലോ എന്ന് വിചാരിച്ചതാ:തുറന്ന് പറഞ്ഞ് ഗൗതമി നായര്‍ !

സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഗൗതമി നായര്‍. പിന്നീട് ലാല്‍ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളായി ഗൗതമി മാറി.

എന്നാല്‍ വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നു. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇപ്പോള്‍ പ്രജേഷ് സെന്‍- ജയസൂര്യ ചിത്രം മേരി ആവാസ് സുനോയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലെ രസകരമായ ഗൗതമിയുടെ സംസാരരീതിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ തന്നെ ശല്യം ചെയ്യുന്ന രണ്ട് പേരെക്കുറിച്ച് താരം സംസാരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ശല്യം ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഗൗതമി രസകരമായി മറുപടി പറഞ്ഞത്.”രണ്ടെണ്ണങ്ങളുണ്ട്. അവന്മാര് ആരാണെന്ന് സത്യമായും എനിക്കറിയത്തില്ല. തമിഴന്മാരാണെന്ന് തോന്നുന്നു. ഇങ്ങനെ ഓരോന്ന് അയച്ചുകൊണ്ടിരിക്കും.

ഞാന്‍ സാധാരണ ഇന്‍സ്റ്റഗ്രാമില്‍ മിക്ക ആള്‍ക്കാര്‍ക്കും റിപ്ലൈ കൊടുക്കാറുണ്ട്. എല്ലാ മെസേജസും ഞാന്‍ നോക്കും. ജനുവിന്‍ ആയി തോന്നുന്ന മിക്ക ആള്‍ക്കാര്‍ക്കും ഇടക്കിടക്ക് റിപ്ലൈ അയക്കാറുണ്ട്.എന്നാല്‍ ഇവന്മാര്‍ക്ക് എന്റെ മൊബൈല്‍ നമ്പര്‍ ഒക്കെ കിട്ടിയിട്ട്, ആ രീതിയില്‍ ശല്യമായി. ഞാന്‍ എല്ലാത്തിനേയും അങ്ങ് ബ്ലോക്ക് ചെയ്തു.ആവശ്യമില്ലാത്ത ഓരോ പിക്‌ചേഴ്‌സിനൊക്കെ എന്നെ ടാഗ് ചെയ്തിട്ട്, എന്റെ പൊന്നേ. ഞാനിങ്ങനെ വിചാരിക്കുന്നുണ്ട്, ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിട്ട് രണ്ടിനേം അങ്ങോട്ട് നാറ്റിക്കാം എന്ന്. പിന്നെ എനിക്ക് സമയമില്ലാത്തതുകൊണ്ട് അവര്‍ എന്തെങ്കിലും ചെയ്യട്ടെ എന്ന് ഞാന്‍ വിചാരിച്ചു,” ഗൗതമി പറഞ്ഞു.

എങ്ങനെയാണ് അവര്‍ തമിഴരാണെന്ന് മനസിലായത് എന്ന അവതാരകന്റെ ചോദ്യത്തിന്, ”ഞങ്ങള്‍ തമിഴരാണെന്ന് അവര്‍ ഇങ്ങോട്ട് പറഞ്ഞതാണ്. നിങ്ങളെ കാണാന്‍ വേണ്ടി പൈസ കൊടുത്ത് അത് ഇത് എന്നൊക്കെ പറഞ്ഞു. എന്തൊക്കെക്കൊയോ അലമ്പ്. ഞാന്‍ പിന്നെ അത് അധികം എന്റര്‍ടെയിന്‍ ചെയ്യാന്‍ പോയിട്ടില്ല,” എന്ന് താരം കൂട്ടിച്ചേര്‍ത്തു.ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമയാണ് മേരി ആവാസ് സുനോ. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടി ശിവദയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

about gauthami

More in Actress

Trending