‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക’; കാനില്‍ വിവസ്ത്രയായി റെഡ് കാര്‍പ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് സ്ത്രീയുടെ പ്രതിഷേധം !
കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിലും യുക്രെയിനിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധം. ഫെസ്റ്റിനെത്തിയ ഒരു സ്ത്രീ അര്‍ധ നഗ്നയായാണ് വേദിയിൽ പ്രതിഷേധിച്ചത്. യുക്രേനിയൻ പതാകയുടെ നിറത്തിൽ, ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക’ എന്ന് ശരീരത്തിൽ എഴുതി പ്രദർശിപ്പിച്ചാണ് പ്രതിഷേധം നടത്തിയത്..
റെഡ് കാര്‍പ്പറ്റിലേക്ക് ഓടിക്കയറിയ അജ്ഞാതയായ സ്ത്രീ വേദിയിലേക്ക് ഓടിവരികയും ശക്തിയായി കരയുകയും ചെയ്തു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും റെഡ് കാര്‍പ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് കരയുകും ചെയ്തു. ഉടന്‍ ഓടിയെത്തിയ സുരക്ഷാ ജീവനക്കാര്‍ ഇവരെ കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാ വാക്യങ്ങള്‍ വിളിക്കുകയും ഫോട്ടോഗ്രായ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതോടെ അവരെ ഗാര്‍ഡുകള്‍ വേദിയില്‍ നിന്ന് നീക്കി.
നടി ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ള അതിഥികളുടെ പരേഡിനെ പ്രശ്നം തടസ്സപ്പെടുത്തി.
ഇദ്രിസ് എൽബ, അദ്ദേഹത്തിന്റെ ഭാര്യ സബ്രീന ധോവർ, നടി ടിൽഡ സ്വിന്റൺ, സംവിധായകൻ ജോർജ് മില്ലർ എന്നിവർ റെഡ് കാർപ്പറ്റിലേക്ക് നടന്നടുക്കവേ അജ്ഞാതയായ സ്ത്രീ വേദിയിലേക്ക് ഓടിവരികയും ശക്തിയായി കരയുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റെഡ് കാർപ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് കരയുകും ചെയ്തു. ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
ചൊവ്വാഴ്ച കാൻ ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിന് സഹായത്തിനായി യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കി വിഡിയോ അഭ്യർത്ഥന നടത്തിയിരുന്നു. സിനിമയും യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ‘മനുഷ്യന്റെ വെറുപ്പ് അവസാനിക്കും, ഏകാധിപതികള്‍ തുലയും, ജനങ്ങളില്‍ നിന്ന് അവര്‍ കൈക്കലാക്കിയ അധികാരം തിരികെ ജനങ്ങളിലേക്ക് തന്നെ എത്തിച്ചേരും. മനുഷ്യന് മരിക്കുന്ന കാലത്തോളം സ്വാതന്ത്ര്യവും നശിക്കുകയില്ല’ എന്ന ചാപ്ലിന്റെ ദി ഡിക്റ്റേറ്ററിലെ പ്രശസ്തമായ വാചകമാണ് സന്ദേശത്തില്‍ ഉപയോഗിച്ചത്.
