Connect with us

വിധിയില്‍ സന്തോഷം , കോടതി എനിക്ക് ജീവിതം തിരികെ നല്‍കി; മാനനഷ്ട കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധി!

Hollywood

വിധിയില്‍ സന്തോഷം , കോടതി എനിക്ക് ജീവിതം തിരികെ നല്‍കി; മാനനഷ്ട കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധി!

വിധിയില്‍ സന്തോഷം , കോടതി എനിക്ക് ജീവിതം തിരികെ നല്‍കി; മാനനഷ്ട കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധി!

കോടതി എനിക്ക് ജീവിതം തിരികെ നല്‍കി: മാനനഷ്ട കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധിഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി വിധി. മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യുഎസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി കോടതി വിധിച്ചു.

ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണം. യുഎസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയാണ് വിധി പറഞ്ഞത്. മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേഡ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.അതേസമയം, ജോണി ഡെപ്പ് രണ്ട് മില്യണ്‍ ഡോളര്‍ ആംബര്‍ ഹെഡിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതിയുടെ വിധിയുണ്ട്. ‘വിധി ഹൃദയം തകര്‍ത്തെന്നും തെളിവുകളുടെ കൂമ്പാരമുണ്ടായിട്ടും തനിക്ക് വിധി അനുകൂലമായില്ലെന്നുമായിരുന്നു ആംബര്‍ ഹെഡിന്റെ പ്രതികരണം.

നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നത്.2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിയുകയും 2018 താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാണെന്ന ആരോപണവുമായി ആംബര്‍ ഹെഡ് രംഗത്ത് വരുകയുമാണ് ഉണ്ടായത്.

ആംബര്‍ ഹെഡിന്റെ തുറന്നുപറച്ചില്‍ മൂലം ജോണി ഡെപ്പിന് നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡെപ്പുമായി ചെയ്യാന്‍ ഇരുന്ന നിരവധി ചിത്രങ്ങളില്‍ നിന്ന് നിര്‍മാണ കമ്പനികള്‍ പിന്‍മാറിയതും വന്‍ ചര്‍ച്ചയായതാണ്.തന്റെ സിനിമാ ജീവിതത്തില്‍ കോട്ടം സംഭവിച്ചതോടെ ജോണി ഡെപ്പ് ആംബര്‍ ഹെഡിന് എതിരെ മാന നഷ്ട കേസ് നല്‍കുകയായിരുന്നു.
വിധിയില്‍ സന്തോഷമുണ്ടെന്നും, കോടതി എനിക്ക് ജീവിതം തിരികെ നല്‍കിയെന്നുമാണ് വിധിയോടുള്ള ജോണി ഡെപ്പിന്റെ പ്രതികരണം.

More in Hollywood

Trending

Recent

To Top