Connect with us

ഋഷിയുടെ പ്ലാൻ പൊളിഞ്ഞു; സൂര്യയുടെ അറസ്റ്റ് ഉറപ്പിച്ച് റാണിയമ്മയും ജഗന്നാഥനും; എന്നാൽ രക്ഷിക്കാൻ മിത്ര എത്തുന്നു; കഴിഞ്ഞ രാത്രി സംഭവിച്ച ആ വമ്പൻ ട്വിസ്റ്റ് ; കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

serial

ഋഷിയുടെ പ്ലാൻ പൊളിഞ്ഞു; സൂര്യയുടെ അറസ്റ്റ് ഉറപ്പിച്ച് റാണിയമ്മയും ജഗന്നാഥനും; എന്നാൽ രക്ഷിക്കാൻ മിത്ര എത്തുന്നു; കഴിഞ്ഞ രാത്രി സംഭവിച്ച ആ വമ്പൻ ട്വിസ്റ്റ് ; കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

ഋഷിയുടെ പ്ലാൻ പൊളിഞ്ഞു; സൂര്യയുടെ അറസ്റ്റ് ഉറപ്പിച്ച് റാണിയമ്മയും ജഗന്നാഥനും; എന്നാൽ രക്ഷിക്കാൻ മിത്ര എത്തുന്നു; കഴിഞ്ഞ രാത്രി സംഭവിച്ച ആ വമ്പൻ ട്വിസ്റ്റ് ; കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

ഇന്നത്തെ എപ്പിസോഡ് റിഷിയ്‌ക്കെന്ന പോലെ കൂടെവിടെ പ്രേക്ഷകര്ക്കും ഒരുപാട് സംഘർഷം നിറഞ്ഞതാണ്,. വളരെ വേഗം മിത്ര കേസ് അന്വേഷണം അവസാനിപ്പിക്കും എന്ന് ഇപ്പോൾ ഉറപ്പാണ്. പക്ഷെ അവിടെ ആരാകും പ്രതിയാകുക. ഒരു തെറ്റും ചെയ്യാത്ത സൂര്യയെ തന്നെ റാണിയമ്മ കുടുക്കുമോ? അതിനുള്ള എല്ലാ കുരുക്കുകളും മുറുക്കി സൂര്യയ്ക്ക് കൊടുത്ത ചലഞ്ച് കാണാൻ റെഡി ആയി വന്നിരിക്കുകയാണ് റാണിയമ്മ .

ഇന്നത്തെ എപ്പിസോഡിൽ തലയെടുപ്പോടെയുള്ള ആത്മവിശ്വാസത്തോടെയുള്ള റാണിയമ്മയുടെ വരവ് തന്നെ ഒന്ന് കാണേണ്ടതാണ്. എന്നാൽ സൂര്യ ഇതിനെ മത്സരമായി കാണാതെ തനിക്ക് കിട്ടിയ അവസരമായി കണ്ട് , തന്നാൽ കഴിയുന്നത് പോലെ പെർഫോം ചെയ്യാനാണ് ശ്രമിക്കുന്നത്. അങ്ങനെ കോളേജിൽ നല്ല കുറെ മുഹൂർത്തങ്ങളും ഉണ്ടാകുന്നുണ്ട്.

സൂര്യയും ഋഷിയും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കും ഇന്നത്തെ എപ്പിസോഡ് പ്രാധാന്യം കൊടുക്കുന്നുണ്ട്.മുൻപുണ്ടായ പരാതികളൊക്കെ മാറി.. ഋഷിയും സൂര്യയും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്,,, പ്രൊമോയിൽ കാണിച്ചതിലും അധികം സീനുകൾ എപ്പിസോഡിലുണ്ട്. അവിടെ ഋഷിയുടെ കണ്ണുകളിൽ സൂര്യയെ കുറിച്ചുള്ള അടങ്ങാത്ത ടെൻഷൻ കാണാം. അത് ഒരിക്കലും സൂര്യ ക്ലാസ് എടുക്കുന്നതിൽ പരാജയപ്പെടും എന്ന് വിചാരിച്ചിട്ടല്ല. എന്നാൽ സൂര്യ അങ്ങനെ തെറ്റുധരിച്ചിട്ട് ഋഷിയെ സമാധാനിപ്പിക്കുന്നുണ്ട്.

ശേഷം അവർക്കിടയിലെ സംസാരവും നോട്ടവും എല്ലാം സൂപർ ആയിരുന്നു. പക്ഷെ വിൻസി എബ്രഹാം എന്ന ആ അപരിചിതൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതും ഇന്നത്തെ എപ്പിസോഡിൽ കാണാം.. അങ്ങനെ ആണെങ്കിൽ ശേഖരനും സൂരജ് സാറും ഋഷി സാറും രാത്രി അത്രയേറെ പരിശ്രമിച്ചിട്ടും ഒട്ടും തന്നെ അയാളെ കണ്ടത്താൻ സാധിച്ചില്ല എന്ന് മനസിലാക്കാം.

പക്ഷെ അവിടെയും റിഷിയ്ക്ക് ഒരു ആത്മവിശ്വാസം ഉണ്ട്. സൂര്യ അറെസ്റ്റിലാകില്ല എന്ന ആത്മവിശ്വാസം. അതെന്താകാം എന്ന് ചിന്തിക്കുമ്പോൾ അവിടെ സൂര്യക്ക് രക്ഷകയായി മിത്ര എത്തും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. അതായത് റാണിയമ്മ ഇന്നലെ ഹേമയെ വിളിച്ച ശേഷം ജഗനോട് പറയുന്നുണ്ട്. മിത്രയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് . അങ്ങനെ ജഗൻ മിത്രയെ അവിടുന്ന് കടത്തിക്കൊണ്ട് പോകാൻ പ്ലാൻ ഇടുന്നുണ്ട്.

അതെ സമയം തന്നെ ഋഷി സാറിന്റെ അടുത്തു നിന്നും സൂരജ് സാറിനെ കാണാതെ പോയി.. ഹേമ ഉറപ്പായും സൂരജ് സാറിനെ വിളിച്ചു മിത്രയെ കാണാനില്ല എന്ന പരാതി പറഞ്ഞിട്ടുണ്ടാകും. അതോടെ സൂരജ് റാണിയുടെ പുതിയ നമ്പർ ട്രേസ് ചെയ്യാനും മിത്രയെ രക്ഷിക്കാനും സാധ്യതയുണ്ട്. അവിടെ ഋഷിയുടെ അടുത്തു നിന്ന് ശേഖരന് കാൾ വരുന്നതും നമ്മൾ ശ്രദ്ധിച്ചു. അവിടെ ഉറപ്പായും ശേഖരനെ വിളിച്ചത് സൂരജ് സാർ ആയിരുന്നിരിക്കണം. ഋഷിയെ അറിയിക്കേണ്ട എന്നാകും പറഞ്ഞിരിക്കുക.

ഇനി സൂര്യക്ക് ഉള്ള അടുത്ത ഒരു വെല്ലുവിളി ആ സ്ട്രേഞ്ചറുടെ ഫോണിലേക്കുള്ള ക്യാഷ് ട്രാൻസ്ഫർ ആണ്. അതെങ്ങനെ സംഭവിച്ചു എന്ന് സൂരജ് കണ്ടത്തുമോ..? അങ്ങനെ കൂടെവിടെയുടെ വളരെ പ്രധാനപ്പെട്ട എപ്പിസോഡുകളാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

about koodevide

Continue Reading
You may also like...

More in serial

Trending

Recent

To Top