റാം ജി റാവു ഹിറ്റാക്കിയത് അങ്ങനെ , പിന്നെ സിനിമയിൽ അതൊരു ആചാരമായി : മുകേഷ് പറയുന്നു !
1982 ൽ റിലീസ് ചെയ്ത ബലൂൺ എന്ന ചിത്രത്തിലൂടെ സിനിമ എത്തിയ താരമാണ് മുകേഷ് . ആ വർഷം തന്നെ ഇറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു റോൾ ചെയ്തു. 1985 ൽ റിലീസ് ചെയ്ത മുത്താരം കുന്ന് പി ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ പ്രശസ്തനാക്കി. തുടർന്ന് അദ്ദേഹം ധാരാളം സിനിമകളിൽ നായകനായും ഉപനായകനായും അഭിനയിച്ചു,
മുകേഷ് നായകനായി 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയുടെ വൻ വിജയം അദ്ദേഹത്തിനെ മലയാളത്തിലെ മുൻനിര നായകനായി മാറ്റി. ഇപ്പോഴിതാ മലയാള സിനിമാരംഗത്ത് നിലവിലുള്ള ചില അന്ധവിശ്വാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന് മുകേഷ്. ചിത്രീകരണവേളയില്‍ ചില സംഭവങ്ങള്‍ ആകസ്മികമായി സംഭവിക്കുകയും ആ ചിത്രങ്ങള്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ ചില അന്ധവിശ്വാസങ്ങള്‍ അറിയാതെ ഉറച്ചുപോകുന്നതാണെന്ന് അദ്ദേഹം പറയുന്നു.
മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യുട്യൂബ് ചാനലിലാണ് സിനിമയിലെ അന്ധവിശ്വാസങ്ങളെപ്പറ്റിയുള്ള ചില രസകരമായ സംഭവങ്ങള്‍ താരം പങ്കുവച്ചത്.
മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ .റാം ജി റാവുസ്പീക്കിങില് ഉദയാ സ്റ്റുഡിയോയുടെ മുന്നില്‍ ഒരു രൂപക്കൂടുണ്ട്. അതിനു മുന്നില്‍ വന്നുനിന്ന് സായികുമാര്‍ തനിക്ക് ജോലി കിട്ടാനായി പ്രാര്‍ത്ഥിക്കുന്ന സീന്‍ ആണ് എടുക്കേണ്ടത്. സായികുമാര്‍ വന്നു രൂപക്കൂടിനു മുന്നില്‍ നിന്നു. ആക്ഷന്‍ പറഞ്ഞതും എവിടെനിന്നോ ഒരു മൂങ്ങ പറന്നു വന്നു ഫ്രെയ്മില് ഇരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എല്ലാം കൂടി ചര്‍ച്ചയായി. അയ്യോ മൂങ്ങ വന്നിരുന്നല്ലോ ആദ്യ ഷോട്ട് ഇനി എടുക്കാതിരിക്കുന്നതെങ്ങനെ, മൂങ്ങയെ എങ്ങനെ ഓടിക്കും എന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
ആദ്യത്തെ ദിവസം തിയറ്ററില്‍ ആരുമില്ലായിരുന്നു രണ്ടാമത്തെ ദിവസം കുറച്ചുപേര്‍ വന്നു, പിന്നങ്ങോട്ട് ഭയങ്കര ഹിറ്റായി തിയറ്റര്‍ നിറയുകയാണ്. പക്ഷേ കരാറടിസ്ഥാനത്തില്‍ രണ്ടാഴ്ച കഴിഞ്ഞു മാറണം. അങ്ങനെ വലിയ പടങ്ങള്‍ ഫ്ലോപ്പ് ആയപോള്‍ വീണ്ടും റാം ജി റാവു വന്ന് 150 ദിവസം ഓടി. ഇത്രയും പ്രയാസങ്ങള്‍ തരണം ചെയ്തു വന്ന റാം ജി റാവു സൂപ്പര്‍ ഹിറ്റാകാന്‍ കാരണമെന്തായിരിക്കും എന്ന ചര്‍ച്ചയായി. ഒടുവില്‍ ആ ആദ്യ ഷോട്ടില്‍ മൂങ്ങ വന്നിരുന്നതായിരിക്കുമോ സിനിമ ഹിറ്റാകാന്‍ കാരണം എന്നായി എല്ലാവരുടെയും ചിന്ത. ‘ഇത് മൂങ്ങ തന്നെ കാരണം’ എല്ലാവര്ക്കും അത് വിശ്വസിക്കാനായിരുന്നു താല്പര്യം.
ഒരു കാര്യവുമില്ലാതെ വളരെപ്പെട്ടെന്നു മൂങ്ങ ഒരു ഭാഗ്യപ്പക്ഷി ആയിമാറി. അങ്ങനെ പടം തുടങ്ങുമ്പോള്‍ മൂങ്ങയെ കൊണ്ടുവരണമെന്നത് ആചാരമായി മാറി.
about mukesh
