Connect with us

ഒരു സാമ്രാജ്യം പണിതു, സാമര്‍ഥ്യം കൊണ്ടു മാത്രം വന്‍ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തി, ഇത്രയും ബുദ്ധിയുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ? അവസാനനിമിഷം ആ വമ്പൻ സംശയം ഉയരുന്നു, സൂപ്പർ ട്വിസ്റ്റിലേക്ക്

Actor

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ രണ്ടു കേസുകളിലാണ് ദിലീപിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ അറസ്റ്റ് കൂടി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ അറസ്റ്റാണ് തെളിവ് നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രേഖപ്പെടുത്തിയത്. ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായ വേളയില്‍ മലയാള സിനിമ ലോകത്തെ ഒന്നടങ്കം അത് ഞെട്ടിച്ചിരുന്നു. അഞ്ച് വര്‍ഷം പിന്നിട്ട് വിചാരണ പൂര്‍ത്തിയാകാനിരിക്കെ പ്രമുഖ താരങ്ങള്‍ വരെ വിഷയത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കോടതി തീരുമാനം വരട്ടെ എന്നാണ് പലരുടെയും നിലപാട്.

തന്റെ സാമര്‍ഥ്യം കൊണ്ടു മാത്രം വന്‍ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് ദിലീപ്. സിനിമാ വ്യവസായത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത തലത്തിലേക്ക് പിന്നീട് ദിലീപ് മാറുകയും ചെയ്തിരുന്നു. ഇത്രയും ബുദ്ധിയുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ എന്ന ചോദ്യമാണ് സംവിധായകന്‍ രാജസേനന്‍ ചോദിക്കുന്നത്.

പല നിയന്ത്രണങ്ങളും ദിലീപിന്റെ കൈവശം എത്തിയതാണ്. ഒരു സാമ്രാജ്യം തന്നെ പണിതുവന്ന വ്യക്തിയാണ് അദ്ദേഹം. അത്രയും ബുദ്ധിയുള്ള ഒരാള്‍ക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ എന്ന സംശയമാണ് രാജസേനന്‍ ഉന്നയിക്കുന്നത്. കുറ്റം ചെയ്തവര്‍ രക്ഷപ്പെടുന്നതും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും നാം കണ്ടിട്ടുണ്ടെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അവസരം ചോദിച്ചെത്തുന്നവരെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ നിര്‍മാതാവിനോ സംവിധായകനോ അവകാശമില്ലെന്ന് രാജസേനന്‍ പറഞ്ഞു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ട് എന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അവസരങ്ങള്‍ ചോദിച്ചെത്തുമ്പോള്‍ ചൂഷണം ചെയ്യുന്ന രീതിക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പരസ്പരം ഇഷ്ടത്തോടെ മുന്നോട്ട് പോകുകയും പിന്നീട് ഒരു ഘട്ടത്തില്‍ മാറിനിന്ന് അയാള്‍ ദ്രോഹിച്ചു, എന്റെ ഭാവി കളഞ്ഞു എന്നൊക്കെ പറയുന്നതില്‍ അര്‍ഥമില്ലെന്ന് രാജസേനന്‍ പറഞ്ഞു. മലയാള സിനിമയില്‍ ദിലീപ്, വിജയ് ബാബു കേസുകളുടെ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയാണ് രാജസേനന്റെ പ്രതികരണം

More in Actor

Trending

Recent

To Top