Connect with us

ദൃശ്യങ്ങൾ കാണാൻ അഭിഭാഷകർക്കൊപ്പം ദിലീപിനെ കോടതിയിലേക്ക് വിളിച്ചപ്പോൾ ദിലീപ് പറഞ്ഞത് ഇങ്ങനെ; കോടതിയിൽ ഇരിക്കുന്ന പെൻഡ്രൈവിൽ ചില ശബ്ദ ശകലങ്ങൾ ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട് ; ബൈജു കൊട്ടാരക്കര പറയുന്നു !

News

ദൃശ്യങ്ങൾ കാണാൻ അഭിഭാഷകർക്കൊപ്പം ദിലീപിനെ കോടതിയിലേക്ക് വിളിച്ചപ്പോൾ ദിലീപ് പറഞ്ഞത് ഇങ്ങനെ; കോടതിയിൽ ഇരിക്കുന്ന പെൻഡ്രൈവിൽ ചില ശബ്ദ ശകലങ്ങൾ ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട് ; ബൈജു കൊട്ടാരക്കര പറയുന്നു !

ദൃശ്യങ്ങൾ കാണാൻ അഭിഭാഷകർക്കൊപ്പം ദിലീപിനെ കോടതിയിലേക്ക് വിളിച്ചപ്പോൾ ദിലീപ് പറഞ്ഞത് ഇങ്ങനെ; കോടതിയിൽ ഇരിക്കുന്ന പെൻഡ്രൈവിൽ ചില ശബ്ദ ശകലങ്ങൾ ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട് ; ബൈജു കൊട്ടാരക്കര പറയുന്നു !

നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണ് ശരത്തിന്റേത് .എന്നാൽ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത നടപടി വെറും നാടകമാണെന്ന് ആരോപിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണോ ധൃതി പിടിച്ചുള്ള അറസ്റ്റെന്നും സംവിധായകൻ ചോദിച്ചു. ശരതിനെതിരെ ചുമത്തിയ വകുപ്പുകളിൽ കാര്യമില്ലെന്നും ബൈജു കൊട്ടാക്കര ആരോപിച്ചു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

സംവിധായകൻ വാക്കുകൾ ഇങ്ങനെ ‘ഇന്നലെ രാത്രി 7.30 ഓടെ ആലുവ പോലീസ് ക്ലബിൽ വെച്ച് ശരതിനെ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തിരുന്നു. ഇത് തന്നെയാണ് കേസിലെ വിഐപിയാണെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. തനിക്ക് കേസിൽ യാതൊരു പങ്കുമില്ലെന്നാണ് ജാമ്യത്തിലിറങ്ങിയ പിന്നാലെ ശരത് പ്രതികരിച്ചത്. എന്നാൽ ശരത് കൊണ്ടുവന്ന ടാബ് ആണ് ദിലീപ് കണ്ടതെന്നും അതിന് ശേഷം കാവ്യയ്ക്ക് കൈമാറിയതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നേരത്തേ മൊഴി നൽകിയിരുന്നു’.

കാരണം ശരതും സംസ്ഥാനത്തെ ഒരു മന്ത്രിയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോ റെക്കോഡ് ഉണ്ട്. ഒരു മന്ത്രിയുടെ മുൻപിൽ കൊണ്ട് പോയി അന്വേഷണ ഉദ്യോഗസ്ഥരെ നാല് ചീത്ത വിളിക്കണം എന്ന് പറഞ്ഞ ശരതിന് മന്ത്രിമായുള്ള ബന്ധം കാണാതെ പോകരുത്’.

ചോദ്യം ചെയ്ത സമയത്ത് ശരതിനോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കോടിയേരിയും സിപിഎമ്മും ഒക്കെ ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്ന് കോടി പാർട്ടിക്ക്, മൂന്ന് കോടി സെക്രട്ടറിക്ക് എന്നൊക്കെ പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്’.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. ദൃശ്യങ്ങൾ കാണാൻ അഭിഭാഷകർക്കൊപ്പം ദിലീപിനെ കോടതിയിലേക്ക് വിളിച്ചപ്പോൾ ദിലീപ് പറഞ്ഞത് എനിക്ക് താങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവായ വ്യക്തിയാണ്. ദൃശ്യങ്ങൾ ദിലീപിന്റേയും കൂട്ടരുടേയും കയ്യിൽ ഉണ്ടെന്ന് വേണം മനസിലാക്കാൻ’

അന്ന് ദൃശ്യങ്ങൾ അടങ്ങിയ ടാബ് ശരത് ദിലീപിന് കൊണ്ടുകൊടുത്തിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ അവർ കണ്ടിട്ടുണ്ട്. കോടതിയിൽ നിന്നും ആ ദൃശ്യങ്ങൾ മാറ്റപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഇരിക്കുന്ന പെൻഡ്രൈവിൽ ചില ശബ്ദ ശകലങ്ങൾ ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല’.

ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിടാൻ എന്തുകൊണ്ടാണ് കോടതി തയ്യാറാകാത്തത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ വിഷയത്തിൽ ഇടപെട്ട് സംഭവത്തിന്റെ സത്യാവസ്ഥ തെളിയിക്കണം. തിരുവനന്തപുരത്ത് എഫ്എസ്എല്ലിനെ വിശ്വാസമില്ലേങ്കിൽ മറ്റെവിടേയെങ്കിലും അയച്ച് പരിശോധിക്കട്ടെ. അതിനുള്ള നടപടികൾ മേൽക്കോടതികൾ സ്വീകരിക്കണം’.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top