Connect with us

മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും പിന്നാലെ നിവിൻ പോളിയും; ടൊയോട്ട വെൽഫയറിന്റെ ആഡംബരം ഒന്ന് കാണേണ്ടത് തന്നെ !

News

മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും പിന്നാലെ നിവിൻ പോളിയും; ടൊയോട്ട വെൽഫയറിന്റെ ആഡംബരം ഒന്ന് കാണേണ്ടത് തന്നെ !

മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും പിന്നാലെ നിവിൻ പോളിയും; ടൊയോട്ട വെൽഫയറിന്റെ ആഡംബരം ഒന്ന് കാണേണ്ടത് തന്നെ !

മലയാളികളുടെ ഒരു പൊതുസ്വഭാവം ആണ്, തങ്ങളുടെ ആരാധകർക്കുള്ള വാഹനങ്ങളും മൊബൈലും ഒക്കെ ഏതെന്ന് അറിയുക എന്നത്. ഏറ്റവും പുത്തൻ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മമ്മൂട്ടി ആണെന്ന് പൊതുവെ ഒരു വർത്തമാനം ഉണ്ട്.

ഇപ്പോഴിതാ, മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും പിന്നാലെ വെൽഫയറിന്റെ ആഡംബരത്തിൽ നടൻ നിവിൻ പോളിയും. കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് താരം പുതിയ വാഹനം ഗാരിജിലെത്തിച്ചത്. മലയാള സിനിമാതാരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് ടൊയോട്ട വെൽഫയർ.

ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 90.80 ലക്ഷം രൂപയാണ്. ഓൺറോഡ് വില ഏകദേശം ‌1.13 കോടി രൂപയും. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്.

117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 17 സ്പീക്കറുകള്‍ എന്നിവുണ്ട്.

about nivin

More in News

Trending