Malayalam
ഡുക്കാറ്റി പാനിഗാലെ വി2 ബൈക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ; ബൈക്കിന്റെ വില 17 ലക്ഷം
ഡുക്കാറ്റി പാനിഗാലെ വി2 ബൈക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ; ബൈക്കിന്റെ വില 17 ലക്ഷം
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ണി മുകുന്ദൻ ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ്. വാഹനപ്രേമിയായ ഉണ്ണി ഡുക്കാറ്റി പാനിഗാലെ വി2 എന്ന ബൈക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. 16.99 ലക്ഷം രൂപയാണ് ഇതിന്റെ വില. സ്പേർട്സ് ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ബൈക്കിനൊപ്മുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സ്വപ്നം നടന്നിരിക്കുന്നു, ചെറുപ്പകാലത്തെ സ്വപ്നം എന്നൊക്കെയാണ് ഉണ്ണി ചിത്രത്തിനൊപ്പം കുറിച്ചത്.
ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 955 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന പുതിയ പാനിഗാലെ വി2-വിന് കരുത്തേകുന്നത്. ഇത് 152 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്സ്. ബി.എസ്-4 എന്‍ജിനിലെത്തിയിരുന്ന പാനിഗാലെ വി2-നെക്കാള്‍ അഞ്ച് ബിഎച്ച്പി പവറും രണ്ട് എന്‍എം ടോര്‍ക്കും പുതിയ മോഡലില്‍ അധികമായുണ്ട്.
പാനിഗാലെ വി4-നോട് സാമ്യമുള്ള ഡിസൈനിലാണ് വി2-ഉം എത്തുന്നത്. വി ഷേപ്പ് ട്വിന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌റ്റൈലിഷായുള്ള പെട്രോള്‍ ടാങ്ക്, പുതുക്കി പണിതിരിക്കുന്ന ടെയ്ല്‍ സെക്ഷന്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലൈറ്റുകള്‍, 4.3 ഇഞ്ച് ടിഎഫ്ടി കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഈ ബൈക്കിലെ മറ്റ് ഫീച്ചറുകള്‍.
