Connect with us

ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുന്നുവെന്ന് പൃഥ്വിരാജ്; കെജിഎഫ് 2 അവതരിപ്പിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്

Malayalam

ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുന്നുവെന്ന് പൃഥ്വിരാജ്; കെജിഎഫ് 2 അവതരിപ്പിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്

ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുന്നുവെന്ന് പൃഥ്വിരാജ്; കെജിഎഫ് 2 അവതരിപ്പിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗം. കേരളത്തില്‍ ചിത്രം അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്. പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

എല്ലാവരെയുംപോലെ കെജിഎഫ് ഫ്രാഞ്ചൈസിന്റെ വലിയൊരു ആരാധനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ‘ലൂസിഫര്‍ ഇറങ്ങിയതിനു ശേഷമാണ് കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് എന്നെ സമീപിക്കുന്നത്. ഞാനും സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് പറയാം. ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. ഞാനും റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ്.’-പൃഥ്വിരാജ് പറഞ്ഞു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടിയായിരുന്നു നായികയായി എത്തിയത്, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി. രണ്ടാംഭാഗത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. അധീര എന്ന വില്ലന്‍ ലുക്കിലുള്ള സഞ്ജയ് ദത്തിന്റെ ചിത്രം വൈറലായിരുന്നു. 1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.

കന്നഡയില്‍ പുറത്തിറങ്ങിയ ചിത്രം ഇന്ത്യ മുഴുവന്‍ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. ഇതാദ്യമായാണ് ഒരു കന്നഡ‍ ചിത്രത്തിന് ഇത്രവലിയ സ്വീകാര്യത ലഭിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് കെജിഎഫ് എത്തിയത്. ഒറ്റ സിനിമകൊണ്ട് യഷ് എന്ന നടന് ഇന്ത്യ മുഴുവന്‍ ആരാധകരേയും സൃഷ്ടിക്കാനായി.

More in Malayalam

Trending

Recent

To Top