എന്നും ചിരിച്ച മുഖത്തോടെയാണ് ഞാന്‍ മഞ്ജുവിനെ കണ്ടിട്ടുള്ളത്, ഓരോ സീനും വളരെ നാച്വറലായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഒരേസമയം എന്നെ പ്രചോദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു; ജയസൂര്യ
മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ആരാധകർക്ക് മഞ്ജുവിനോട് ഒരു പ്രത്യേക താല്പര്യമുണ്ട്. തിരിച്ചും അത് അങ്ങനെ തന്നെയാണ്. രണ്ടാം വരവിൽ കൈനിറയെ ചിത്രങ്ങളുമായി മഞ്ജു മുന്നേറുകയാണ്
മഞ്ജു വാര്യര്‍, ജയസൂര്യ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ മേരി ആവാസ് സുനോ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് മഞ്ജു വാര്യരും ജയസൂര്യയും ഒന്നിച്ചെത്തുന്നത്.
ആര്‍ജെ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡോക്ടര്‍ ആരാതിയായിട്ടാണ് മഞ്ജു എത്തുന്നത്.
ഇപ്പോഴിതാ മഞ്ജുവിനോടൊപ്പമുള്ള എക്സ്പീരിയന്‍സ് പങ്കുവെയ്ക്കുകയാണ ജയസൂര്യ. മഞ്ജുവിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നാണ് ജയസൂര്യ പറയുന്നത്.
നടന്റെ വാക്കുകള്‍ ഇങ്ങനെ…
‘വര്‍ഷങ്ങള്‍ക്കുമുമ്പ് പത്രം എന്ന സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിരുന്നു. ആ വേഷത്തിനായി ദിവസങ്ങളോളം ഞാന്‍ സിനിമയുടെ സെറ്റില്‍ എത്തിയിട്ടുണ്ട്. അവിടെവെച്ചാണ് ഞാന്‍ ആദ്യമായി മഞ്ജു വാര്യരെ കാണുന്നത്. അന്നുമുതല്‍ അവരുടെ കടുത്ത ആരാധകനായിരുന്നു ഞാന്‍. വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിത്തന്നെ കാണുന്നു. എന്നും ചിരിച്ച മുഖത്തോടെയാണ് ഞാന്‍ മഞ്ജുവിനെ കണ്ടിട്ടുള്ളത്. ഈ സിനിമയുടെ സെറ്റില്‍ വന്നപ്പോഴും മഞ്ജു വളരെ പോസിറ്റീവ് ആയിട്ടാണ് ഓരോരുത്തരോടും ഇടപെട്ടത്’, ജയസൂര്യ ഓര്‍ത്തെടുത്തു.
‘ഒരു സീനിയര്‍ ആക്ടര്‍ എന്ന ചിന്തയെല്ലാം മാറ്റിവെച്ച് സംവിധായകന്റെ ഓരോ നിര്‍ദേശത്തെയും ഉള്‍ക്കൊണ്ട് അതിനനുസരിച്ച് അഭിനയിക്കുന്ന മഞ്ജുവിനെയാണ് ഞാന്‍ കണ്ടത്. ഓരോ സീനിലും അവര്‍ അഭിനയിക്കുന്നത് കാണാന്‍തന്നെ ഭയങ്കര രസമാണ്. ഓരോ സീനും വളരെ നാച്വറലായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഒരേസമയം എന്നെ പ്രചോദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. മഞ്ജുവിനൊപ്പം അഭിനയിച്ചത് എന്റെ കരിയറിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമായി കാണുന്നു. സിനിമയുടെ സെറ്റില്‍വെച്ച് പഴയ കാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു. കാലത്തിനനുസരിച്ച് തന്റെ അഭിനയരീതികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു നടിയാണ് മഞ്ജു വാര്യര്‍. എല്ലാ ഈഗോയും മാറ്റിവെച്ച് തന്നിലെ അഭിനേത്രിയെ പുതുക്കിക്കൊണ്ടിരിക്കാനുള്ള താത്പര്യം അവരിലുണ്ട്’; മഞ്ജുവിനോടൊപ്പമുള്ള ചിത്രീകരണ അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
