Connect with us

ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പുറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല… ശിക്ഷിക്കാന്‍ വൈകുന്നതെന്തിന്; വെറുതെ വിട്ടാല്‍ ഈശ്വരന്‍ പോലും മാപ്പ് കൊടുക്കില്ല, നടിയെ ആക്രമിച്ച കേസില്‍ ബോംബ് പൊട്ടിച്ച് മല്ലിക സുകുമാരന്‍

News

ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പുറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല… ശിക്ഷിക്കാന്‍ വൈകുന്നതെന്തിന്; വെറുതെ വിട്ടാല്‍ ഈശ്വരന്‍ പോലും മാപ്പ് കൊടുക്കില്ല, നടിയെ ആക്രമിച്ച കേസില്‍ ബോംബ് പൊട്ടിച്ച് മല്ലിക സുകുമാരന്‍

ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പുറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല… ശിക്ഷിക്കാന്‍ വൈകുന്നതെന്തിന്; വെറുതെ വിട്ടാല്‍ ഈശ്വരന്‍ പോലും മാപ്പ് കൊടുക്കില്ല, നടിയെ ആക്രമിച്ച കേസില്‍ ബോംബ് പൊട്ടിച്ച് മല്ലിക സുകുമാരന്‍

നടിയെ ആക്രമിച്ച കേസ് നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. കേസിലെ തുടരന്വേഷണം മേയ് 30
തിനകം അവസാനിപ്പിച്ച് തുടരന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിക്കണം. ഇതേ തുടർന്ന് പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം.

അതിനിടെ താൻ അതിജീവിതയുടെ ഒപ്പമാണെന്ന് ആവർത്തിച്ചിരിക്കുകയാണ് നടി മല്ലിക സുകുമാരൻ. അവരോട് തെറ്റ് ചെയ്തവർ ആരായാലും നൂറ് ശതമാനം ശിക്ഷ അർഹിക്കുന്നുണ്ട് എന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം.

അതേസമയം സൂര്യനെല്ലി പെൺകുട്ടിയേയും വിജയ് ബാബുവിന് എതിരെ പരാതി ഉന്നയിച്ച യുവനടിയേയും അപമാനിക്കുന്ന പരാമർശങ്ങളും മല്ലിക സുകുമാരൻ അഭിമുഖത്തിൽ നടത്തുകയുണ്ടായി.

മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ:

എല്ലാ ആണുങ്ങളും ബോറന്മാരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റ്. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസില്‍ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോള്‍ ഒരു ചാനലില്‍ താന്‍ ചോദിച്ചു, 149 പീഡനം എങ്ങനെയാണ് പീഡനമാകുന്നത്, ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു, ബാക്കി എങ്ങനെ പീഡനമാകും എന്ന് ചോദിച്ചതിന് താന്‍ സ്ത്രീ വിദ്വേഷിയാണ് എന്ന് പറഞ്ഞവരുണ്ട്.

ഈ അതിജീവിത എന്ന കുട്ടിയോട് ഒരു അമ്മയ്ക്ക് ഉളളത് പോലെയുളള വാത്സല്യമോ സങ്കടമോ ഒക്കെ ഉണ്ട്. അത് പറയാന്‍ ഒരു മടിയും ഇല്ല. ആര് ചെയ്തു എന്നതല്ല. ആര് ചെയ്താലും എപ്പോ ചെയ്താലും എന്തുകൊണ്ട് ചെയ്താലും അത് നൂറ് ശതമാനം ശിക്ഷാര്‍ഹമാണ്. അതിനെ ന്യായീകരിക്കാന്‍ നടക്കുന്നവരും ഉണ്ട്. സ്വന്തം ഭാര്യയ്‌ക്കോ പെങ്ങള്‍ക്കോ സംഭവിക്കുമ്പോള്‍ കാണാം ഇവരുടെ തനിനിറം.

ആ കുട്ടിക്ക് നീതി ലഭിക്കണം എന്നതില്‍ സംശയം ഇല്ല. ഇതൊക്കെ കണ്ട് പിടിക്കാന്‍ എന്താണ് ഇത്ര താമസമെന്നത് അത്ഭുതമാണ്. പോലീസുകാര്‍ക്ക് അവരുടേതായ സമയം വേണമായിരിക്കും. എന്ത് തന്നെ ആയാലും ആ തെറ്റ് സംഭവിച്ചു എന്നത് എല്ലാവര്‍ക്കും അറിയാം. പീഡനത്തിന്റെ കഥ പറയാന്‍ തുടങ്ങുന്ന കുട്ടിയല്ല അത്. ആ കുട്ടി അവളുടെ ജോലിക്ക് വരികയായിരുന്നു

ഡബ്ബിംഗിന് വരുമ്പോള്‍ കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നടന്ന ഒരു അതിഭീകരമായ സംഭവം. സിനിമാ രംഗത്താണ് ഇത്രയും ഭയാനകമായ ഒരു സംഭവം ആദ്യമായിട്ടുണ്ടായത് എന്ന് എല്ലാവരും മുദ്രയടിച്ചതാണ്. ഇതൊക്കെ ചെയ്യുന്നവരുടെ അച്ഛനമ്മമാര്‍ പറഞ്ഞ് കൊടുക്കേണ്ടേ നിങ്ങളെ വെച്ച് മുതലെടുക്കുകയാണ് എന്ന്. എന്തുകൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ നല്‍കാത്തത്

അതിലൊന്നും താമസം വരുത്തരുത്. ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പുറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല. അങ്ങനെ പേടിപ്പിക്കുന്ന രീതിയുളള ശിക്ഷ കിട്ടിയില്ലെങ്കില്‍ ഇത് കൂടിക്കൊണ്ടിരിക്കും എന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെയുളള പീഡന ആരോപണത്തിലും മല്ലിക സുകുമാരന്‍ പ്രതികരിച്ചു.

ആരോപണം ഉന്നയിച്ച പെണ്‍കുട്ടി വിജയ് ബാബു അത്തരക്കാരനാണ് എന്ന് അറിഞ്ഞതിന് ശേഷവും എന്തിന് അവിടേക്ക് പോയി എന്നാണ് മല്ലിക സുകുമാരന്റെ ചോദ്യം. അതിന് കൃത്യമായ ഉത്തരം വേണം. അങ്ങനെ ഉളള ഒരാളുടെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടാകുമ്പോള്‍ അച്ഛനെയോ ചേട്ടനെയോ അല്ലെങ്കില്‍ ബന്ധുക്കളെയോ പോലീസിനെയോ അറിയിക്കണ്ടേ. എന്തൊക്കെ വഴികള്‍ ഈ നാട്ടിലുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പറയുന്നു 19 പ്രാവശ്യം പീഡിപ്പിച്ചുവെന്ന്.

ആണിന് എതിരെയാണെങ്കിലും പെണ്ണിന് എതിരെ ആണെങ്കിലും പറയുമ്പോള്‍ തക്കതായ കാരണം വേണം. താന്‍ അതുകൊണ്ടാണ് അതിജീവിതയുടെ കൂടെ നില്‍ക്കുന്നത്. വ്യക്തമായി അതിന്റെ കാര്യങ്ങള്‍ തനിക്ക് അറിയാം. ജോലിക്ക് വരുമ്പോള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഒരാളെ ഇത്ര ക്രൂരമായി ഉപദ്രവിക്കുക എന്ന് പറഞ്ഞാല്‍.. അവരെ ആരെങ്കിലും വെറുതെ വിട്ടാല്‍ ഈശ്വരന്‍ പോലും മാപ്പ് കൊടുക്കില്ല.

Continue Reading
You may also like...

More in News

Trending

Recent

To Top