Connect with us

രാമൻപിള്ള ദൈവം , ഇടഞ്ഞാല്‍ ഭരണപക്ഷത്തിന് പോലും താങ്ങാനായെന്ന് വരില്ല ; കേസ് അട്ടിമറിക്കപ്പെടുന്നതിനു പിന്നിൽ ബൈജു കൊട്ടാരക്കര പറയുന്നു !

News

രാമൻപിള്ള ദൈവം , ഇടഞ്ഞാല്‍ ഭരണപക്ഷത്തിന് പോലും താങ്ങാനായെന്ന് വരില്ല ; കേസ് അട്ടിമറിക്കപ്പെടുന്നതിനു പിന്നിൽ ബൈജു കൊട്ടാരക്കര പറയുന്നു !

രാമൻപിള്ള ദൈവം , ഇടഞ്ഞാല്‍ ഭരണപക്ഷത്തിന് പോലും താങ്ങാനായെന്ന് വരില്ല ; കേസ് അട്ടിമറിക്കപ്പെടുന്നതിനു പിന്നിൽ ബൈജു കൊട്ടാരക്കര പറയുന്നു !

നടി ആക്രമക്കപ്പെട്ട കേസിനൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഡാലോചന കേസിലും നടന്‍ ദിലീപിനെതിരായ നീക്കം പൊലീസ് ശക്തമാക്കുന്നു. ദിലീപ് ഉള്‍പ്പടേയുള്ള പ്രതികളേയും സാക്ഷികളേയും വേണമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖരിലേക്കുള്ള അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. വലിയ രാഷ്ട്രീയ കളികളാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നും, പോലീസ് അറിഞ്ഞ് കൊണ്ടല്ല ഈ കേസ് അട്ടിമറിക്കപ്പെടുന്നതെന്നും ബൈജു ആരോപിച്ചു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയാണ് ബൈജുവിന്റെ പ്രതികരണം.കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയിലേക്ക് അടക്കമുള്ള കേസുകള്‍ മരവിച്ചിരിക്കുകയാണെന്ന് ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിക്കുന്നു. പി ശശി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വന്ന ശേഷമാണ് ഉന്നതരിലേക്കുള്ള കേസുകള്‍ ദുര്‍ബലമാവാന്‍ തുടങ്ങിയതെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു.

കോടതി പലവിധത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സ്വാഭാവികയമായുള്ള ചില സംശയങ്ങള്‍ വരുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് ഈ കേസില്‍ അനാസ്ഥ വന്നിട്ടുണ്ടോ എന്നാണ് സംശയം. എന്നാല്‍ പോലീസിന്റെ കുഴപ്പമാണെന്ന് ഒരിക്കലും പറയില്ല. അവര്‍ ഏറ്റവും ആത്മാര്‍ത്ഥമായിട്ടാണ് ഈ കേസ് അന്വേഷിച്ചത്. ഈ കേസിലേക്ക് ചില വിവിഐപികളും രാഷ്ട്രീയ നേതാക്കളുമൊക്കെ വരാന്‍ തുടങ്ങിയതോടെ ഈ കേസ് മാറാന്‍ തുടങ്ങിയെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായത് മുതലാണ് ഈ അട്ടിമറി നടക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് തന്നെ കേസ് ദുര്‍ബലമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കാരണം മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു.

പി ശശിക്ക് മുഖ്യമന്ത്രി സ്ഥലത്തില്ലാത്തത് കൊണ്ട് തന്നെ തീരുമാനമെടുക്കാമായിരുന്നു. അങ്ങനെ ശശി തീരുമാനിച്ചതാണ് എഡിജിപി ശ്രീജിത്ത് ഈ കേസ് അന്വേഷിക്കേണ്ട, മറ്റെവിടെയെങ്കിലും പോയിരിക്കട്ടെയെന്ന്. പോലീസിന്റെ കുപ്പായം പോലും വേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ ആ തീരുമാനം നടപ്പാക്കി. പിന്നീട് പല പ്രമുഖരുടെയും കേസുകള്‍ ഇതുപോലെ ദുര്‍ബലമായി. അതില്‍ പ്രധാനപ്പെട്ടതാണ് രാമന്‍പ്പിള്ളയുടെ കേസ്. രാമന്‍പ്പിള്ളയുടെ പേര് പല സ്ഥലത്തും ഓഡിയോ ക്ലിപ്പുകളിലുണ്ട്. രാമന്‍ പിള്ളയുടെ ഓഫീസില്‍ നിന്ന് അടക്കം തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇങ്ങനെ പല തെളിവുകളും അദ്ദേഹത്തിനെതിരെ ഉണ്ട്. പലതും ഡിജിറ്റല്‍ തെളിവുകളായിട്ടാണ് പോലീസിന്റെ കൈയ്യിലുള്ളത്.

രാമന്‍പ്പിള്ളയിലേക്ക് ഇതുവരെ പക്ഷേ അന്വേഷണമൊന്നും എത്തിയിട്ടില്ല. രണ്ട് പ്രാവശ്യം ചോദ്യം ചെയ്യലിനായി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയതായി പറയുന്നുണ്ട്. എന്തുകൊണ്ട് രാമന്‍പ്പിള്ളയെ ചോദ്യം ചെയ്യുന്നില്ല. രാമന്‍പ്പിള്ള ദൈവം തമ്പുരാനാണോ? അതോ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ആരെങ്കിലുമാണോ? ചീഫ് സെക്രട്ടറിക്ക് അടക്കം ഫിലിപ്പ് ടി വര്‍ഗീസാണ് പരാതി നല്‍കിയത്. വക്കീലന്മാരെ വേട്ടയാടുന്നുവെന്നായിരുന്നു പരാതി. ഈ വേട്ടയാടി എന്ന് പറയുന്ന ഫിലിപ്പ് ടി വര്‍ഗീസിനെയും ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാളുടെ ഓഫീസിലോ രാമന്‍പ്പിള്ളയുടെ ഓഫീസിലും ലാപ്പ്‌ടോപ്പിലും ചില പരിശോധനകളൊക്കെ നടത്തണമെന്ന് പറഞ്ഞ് പോലീസ് നോട്ടീസ് കൊടുത്തിരുന്നു. പക്ഷേ പരിശോധനയ്ക്ക് സാധിച്ചില്ല.

ചോദ്യം ചെയ്യലിന് രാമന്‍പ്പിള്ള അടക്കമുള്ള വരാതിരിക്കുന്നത് ഉന്നതരുടെ സ്വാധീനം കാരണമാണ്. കാരണം രാമന്‍പ്പിള്ളയെ ചോദ്യം ചെയ്താല്‍, പല കേസുകളുടെയും സത്യാവസ്ഥ പുറത്തുവരും. രാമന്‍പ്പിള്ള ഇടഞ്ഞാല്‍ അത് ചെലപ്പോള്‍ ഭരണപക്ഷത്തിന് പോലും താങ്ങാനായെന്ന് വരില്ല. അതുകൊണ്ടാണ് കേസ് ഇവിടെ വെച്ച് അട്ടിമറിക്കാന്‍ തീരുമാനിച്ചത്. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ പോയതിനെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കേണ്ട, കോടതിയില്‍ നിന്ന് രേഖ ചോര്‍ന്നതിനെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കേണ്ട, രാമന്‍പ്പിള്ളയെ തൊട്ടുപോകരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. മന്ത്രിയുടെ അടുത്ത സുഹൃത്തായ ശരത്തിനെ പോലും ഇനി തൊട്ടുപോകരുതെന്നാണ് നിര്‍ദേശം.

കാവ്യാ മാധവനെയും അമ്മയെയും വരെ തൊട്ടുപോകരുതെന്നാണ് നിര്‍ദേശം. ഇങ്ങനെ നിര്‍ദേശം വന്നില്ലായിരുന്നെങ്കില്‍ ഈ കേസിന്റെ ദിശ തന്നെ മാറുമായിരുന്നു. എവിടെ നിന്നാണ് ഈ തീരുമാനങ്ങള്‍ വന്നത്. എന്തിനാണ് ഈ കേസിനെ വ്യഭിച്ചരിക്കുന്നത്. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളും നിങ്ങള്‍ അന്വേഷിക്കുമോ എന്ന് കോടതി ഇവരോട് ചോദിച്ചിരുന്നു. കോടതിയില്‍ നിന്ന് ചോര്‍ന്ന രേഖകളുടെ അന്വേഷണത്തിന്റെ കാര്യത്തിലും കോടതി അനുമതി നല്‍കിയിട്ടില്ല. ഈ മാസം മുപ്പതിന് കുറ്റപത്രം നല്‍കുകയും വേണം. എഫ്എസ്എല്‍ ലാബിലേക്ക് അയക്കുന്ന കാര്യത്തിലൊക്കെ കോടതി ചോദിച്ചത് ശരിയായ ചോദ്യമല്ല. പലരെയും കേസില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ബാലചന്ദ്രകുമാറിനെയും കാവ്യയെയും ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഇരുത്തി ചോദ്യം ചെയ്യേണ്ടേ. ഇതൊന്നും നടന്നിട്ടില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ABOUT DILEEP

Continue Reading
You may also like...

More in News

Trending

Recent

To Top