Connect with us

അവള്‍ക്ക് ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്; സിനിമയുടെ സെറ്റില്‍ അവളുടെ അച്ഛന്‍ കൂടെ വരാറുണ്ടല്ലോ; നമിതയുമായുള്ള പ്രണയത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍!

News

അവള്‍ക്ക് ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്; സിനിമയുടെ സെറ്റില്‍ അവളുടെ അച്ഛന്‍ കൂടെ വരാറുണ്ടല്ലോ; നമിതയുമായുള്ള പ്രണയത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍!

അവള്‍ക്ക് ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്; സിനിമയുടെ സെറ്റില്‍ അവളുടെ അച്ഛന്‍ കൂടെ വരാറുണ്ടല്ലോ; നമിതയുമായുള്ള പ്രണയത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍!

മലയാളത്തിലെ യുവനടന്മാരില്‍ കഴിവ് കൊണ്ട് ചർച്ചയായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരപുത്രനെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാൻ ശ്രീനിവാസന് ആരാധകപ്രശംസ നേടിക്കൊടുക്കുന്നത്. അതുപോലെ ധ്യാൻറെ സിനിമകളേക്കാൾ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്കാണ് ആരാധകർ ഏറെയുള്ളത്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയിലൂടെയായിരുന്നു ധ്യാനിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാന്‍ സംവിധായക കുപ്പായവും അണിഞ്ഞു.

“ഉടല്‍” എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ഇപ്പോള്‍ താരം. അതിനിടെ പറഞ്ഞ രസകരമായൊരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ്സു തുറന്നത്.

ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധായകനും നടനും പാട്ടുകാരനുമൊക്കെയായി പേരെടുത്തയാളാണ്. വീട്ടില്‍ അമ്മ ചേട്ടനെ വെച്ച് ധ്യാനിനെ താരതമ്യം ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ധ്യാനിന്റെ മറുപടി ഏറെ രസകരമായിരുന്നു.

‘വീട്ടില്‍ അമ്മ ചേട്ടനെ കണ്ട് പഠിക്കാനൊന്നും പറയാറില്ല. ചേട്ടനെപ്പോലെ സ്വീറ്റായിട്ടും പാവമായിട്ടുമൊന്നുമല്ല ഞാന്‍ സംസാരിക്കാറുള്ളത്. എന്റെ അഭിപ്രായത്തില്‍ അങ്ങനെ സംസാരിക്കുന്നവരെല്ലാം ലോക കള്ളന്മാരായിരിക്കും. ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്. പറയാനുള്ളത് നേരിട്ട് തുറന്നു പറയുക.

എന്തെങ്കിലും മനസ്സില്‍ വെച്ച് സംസാരിക്കുന്നത് അത്ര ശരിയായ കാര്യമില്ല. ഉള്ളത് ഉള്ളതുപോലെ പറയുക. അതാണ് എന്റെ പോളിസി. ഉദാഹരണമായി ഒരു സിനിമ കണ്ട് അതിന്റെ അഭിപ്രായം ഞാന്‍ ഉള്ളതുപോലെ പറയും. നല്ലതെങ്കില്‍ നല്ലത്, അതല്ലെങ്കില്‍ മോശം. പക്ഷെ, എന്റെ ചേട്ടന്‍ ഒരിക്കലും നെഗറ്റീവായി പറയില്ല. അവര്‍ വിഷമിക്കരുതെന്ന് കരുതി ചിലപ്പോള്‍ കൊളളാം എന്നൊക്കെ പറയും. അതുകൊണ്ടെന്താ, എന്നോട് ആരും ഒന്നും ചോദിക്കാന്‍ വരാറില്ല. ഞാന്‍ സത്യമേ പറയൂ. അങ്ങനെ അഭിനയിച്ചു നടന്നാല്‍ പല ഇടങ്ങളിലും കള്ളം പറയേണ്ടി വരും. ഓവര്‍ വിനയവും ഓവര്‍ സ്വീറ്റ്‌നെസും ഒക്കെയാണെങ്കില്‍ നമുക്ക് പലതും പറയാന്‍ പറ്റില്ല. അഭിനയം മാത്രമേ കാണൂ.

ഞാനും ചേട്ടനും തമ്മില്‍ ഭക്ഷണക്കാര്യം ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളിലും വലിയ അന്തരം ഉള്ളവരാണ്. എല്ലാവരോടും ഒരേപോലെ പെരുമാറാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍.

നടി നവ്യ നായരല്ലാതെ മറ്റൊരു നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നമിത പ്രമോദിനോട് പ്രണയം തോന്നിയിട്ടുണ്ടെന്നായിരുന്നു ധ്യാനിന്റെ മറുപടി. ‘അന്ന് അടി കപ്യാരേ കൂട്ടമണിയുടെ സെറ്റില്‍ വെച്ച് അവളോട് പ്രണയമായിരുന്നു. അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അവള്‍ക്കും എന്നോട് ഇഷ്ടമുണ്ടെന്നായിരുന്നു എന്റെ തോന്നല്‍ .അത് പറഞ്ഞിട്ടൊന്നുമില്ല. സിനിമയുടെ സെറ്റില്‍ അവളുടെ അച്ഛന്‍ കൂടെ വരാറുണ്ടല്ലോ. അന്നത് വിഷയമാക്കേണ്ട എന്നു കരുതിയിരിക്കാം.’ ധ്യാന്‍ പറയുന്നു.

അതേസമയം തനിക്ക് നടന്‍ ശ്രീനിവാസന്റെ മകനെന്ന ലേബലുള്ളതുകൊണ്ട് ഏത് പാതിരാത്രിയും കേരളത്തിലെ വീടുകളില്‍ നിന്ന് ഒരു ഗ്ലാസ് പച്ചവെളളമെങ്കിലും തരാനുള്ള സന്മനസ് തന്നോടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ശ്രീനിവാസന്‍ എന്ന അച്ഛന്റെ പേരില്‍ എനിക്കുള്ള പ്രിവിലേജ് ആവശ്യമില്ല. അതിന്റെ പേരിലുള്ള ഓവര്‍ അറ്റന്‍ഷന്‍ ആവശ്യമില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കുന്നു.

about dhyan

Continue Reading
You may also like...

More in News

Trending

Recent

To Top