Connect with us

ഞങ്ങളുടെ നാട്ടിലെ ഉസ്താദ് ആണിത്; ‘അറിയാത്തത് ഉപദേശിക്കുന്നതില്‍ സന്തോഷമേയുള്ളൂ’; ഞങ്ങൾക്ക് യാതൊരു വിഷമവും ഇല്ല ; ഇസ്ലാം മതത്തെ വിമർശിച്ചവർക്കുള്ള മറുപടി?; സോഷ്യൽ മീഡിയയിൽ വൈറലായ സ്റ്റേജിൽ നിന്നും പെണ്‍കുട്ടിയെ ഇറക്കി വിട്ട സംഭവം; പിതാവ് പറഞ്ഞ വാക്കുകൾ!

Viral Videos

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിന് സംഘാടകര്‍ക്കെതിരെ പ്രകോപിതനായി സംസാരിച്ച സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയില്‍ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, സംഭവത്തിൽ പ്രതികരിച്ച് പെണ്‍കുട്ടിയുടെ പിതാവ് മാലിക് രംഗത്തുവന്നതാണ് ഏറെ ശ്രദ്ധേയമായത്. ഇതൊന്നും അത്രവലിയ കാര്യം ആക്കേണ്ടതില്ലെന്നാണ് പിതാവിന്റെ പക്ഷം. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ കുട്ടിക്കോ കുടുംബത്തിനോ യാതൊരു വിഷമവും ഇല്ലെന്നും അറിയാത്ത കാര്യങ്ങള്‍ ഉപദേശിച്ചു തരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മാലിക് പറഞ്ഞു. ഒരു ഓണ്‍ലൈനിനോടായിരുന്നു മാലികിന്റെ പ്രതികരണം.

‘ഇതൊരു വിഷയം ആക്കേണ്ട കാര്യമില്ല. ഞങ്ങളുടെ നാട്ടിലെ ഉസ്താദ് ആണിത്. മാത്രമല്ല അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു മദ്രസ സ്ഥാപിക്കുകയും അതിന്റെ ഉദ്ഘാടത്തിനോട് അനുബന്ധിച്ചുവന്ന പരിപാടിക്ക് ഉണ്ടായ സംഭവമാണിത്. സമ്മാനം നല്‍കുകയെന്നതും അത് വാങ്ങിക്കുകയെന്നതും എല്ലാ കുട്ടികളുടേയും ആഗ്രഹമാണ്. എന്റെ കുട്ടിക്കും അങ്ങനെ ഒരു സമ്മാനം കിട്ടുകയും അത് എന്റെ നാട്ടിലെ ഉസ്താദ് തന്നെ മദ്രസയില്‍ വെച്ച് കൊടുത്തതില്‍ സന്തോഷമേയുള്ളൂ. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ എനിക്കോ എന്റെ കുട്ടിക്കോ കുടുംബത്തിനോ യാതൊരു വിഷമവും. ഞങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ഉപദേശിച്ചുതന്നതില്‍ സന്തോഷമേയുള്ളൂ.’ മാലിക് പറഞ്ഞു.

തന്റെ മകളുമായി സംസാരിച്ചിരുന്നു. അവള്‍ക്ക് സംഭവിച്ചതിലൊന്നും യാതൊരു പ്രശ്‌നവുമില്ലെന്നും മാലിക് കൂട്ടിചേര്‍ത്തു.

മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു വിവാദ സംഭവം. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാര്‍ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

മലപ്പുറത്തെ പാതിരാമണ്ണില്‍ സമസ്തയുടെ മുതിര്‍ന്ന നേതാവ് എംടി അബ്ദുള്ള മുസ്ലിയാരായിരുന്നു വേദിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ച വ്യക്തി ആക്ഷേപിച്ച് സംസാരിച്ചത്. ‘പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പൊതുവേദിയില്‍ വരികയോ? ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത്? മേലാല്‍ ഇത് ആവര്‍ത്തിക്കരുത്’ എന്നായിരുന്നു എംടി അബ്ദുള്ള മുസ്ലിയാരുടെ വാക്കുകള്‍.

about viral

Continue Reading
You may also like...

More in Viral Videos

Trending

Recent

To Top