TV Shows
ഇതുവരെയുള്ള പൈസ തന്നിട്ട് എന്നെ പുറത്താക്കൂ, ഞാന്‍ യോഗ്യയല്ല; ബിഗ് ബോസിനോട് കടുത്ത ആവശ്യവുമായി ജാസ്മിന്‍!
ഇതുവരെയുള്ള പൈസ തന്നിട്ട് എന്നെ പുറത്താക്കൂ, ഞാന്‍ യോഗ്യയല്ല; ബിഗ് ബോസിനോട് കടുത്ത ആവശ്യവുമായി ജാസ്മിന്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ മൂസ. ജാസ്മിനെ വ്യത്യസ്തയാക്കുന്നതാണ് ജാസ്മിന്റെ തമാശകള്‍ . വലിയ അടിയുടെ വക്കത്തെത്തി നില്‍ക്കുമ്പോള്‍ പോലും തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാന്‍ ജാസ്മിന് സാധിക്കാറുണ്ട്. എന്നാല്‍ ഇന്ന് ബിഗ് ബോസ് വീട്ടിലെ അടിക്കിടെ ജാസ്മിന്‍ പറഞ്ഞത് കളിയായിട്ടാണോ കാര്യമായിട്ടാണോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.
ഇന്ന് ബിഗ് ബോസ് വീട്ടില്‍ അടി നടക്കുന്നത് കോടതി ടാസ്‌കിലെ ജഡ്ജിമാരായ റിയാസും വിനയും തമ്മിലായിരുന്നു. ഇതിന് ശേഷം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്വോഴും ഇരുവരും തമ്മിലുള്ള വാക് പോര് തുടരുകയായിരുന്നു. ഇതിനിടെ റോണ്‍സന്‍ തന്നെ പുറത്താക്കണമെന്ന് തമാശരൂപേണ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ റോണ്‍സണ്‍ പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനം സുചിത്ര ഉയര്‍ത്തിയിരുന്നു.
ഞാന്‍ ആണ് ഇവിടെ ഇത്രയും പ്രശ്‌നമുണ്ടാകുമ്പോള്‍ ഒന്നിലും ഇടപെടാതെ നില്‍ക്കുന്നത്. എന്നെ എലിമിനേറ്റ് ചെയ്യണമെന്ന് റോണ്‍സണ്‍ പറയുന്നു. ഇത് കേട്ടതും എന്നേയും എലിമിനേറ്റ് ചെയ്യണമെന്ന് ജാസ്മിന്‍ പറയുന്നു. എന്നേയും പുറത്താക്കണമെന്ന് സുചിത്ര. നിങ്ങള്‍ നോമിനേഷനില്‍ പോലും വരാറില്ല, അവിടെ ഇരിക്കെന്ന് ജാസ്മിന്‍. ജാസ്മിന്‍ എല്ലാക്കാര്യത്തിലും ഇടപെടുന്നതാണ് ഞാനാണ് ഒന്നിനും ഇടപെടാതിരിക്കുന്നത്. അതുകൊണ്ട് എന്നെ പുറത്താക്കണമെന്ന് റോണ്‍സണ്‍ പറയുന്നു.
പോകണമെങ്കില്‍ ലാലേട്ടന്‍ വരുമ്പോള്‍ പറഞ്ഞിട്ട് അന്തസായി ഇറങ്ങി പോകണമെന്ന് റോബിന്‍ പറയുന്നു. പൈസ കിട്ടൂല ബ്രോ എന്ന് ജാസ്മിന്‍. പിന്നാലെ ജാസ്മിന്‍ ക്യാമറയുടെ മുന്നിലേക്ക് എത്തുകയായിരുന്നു. ബിഗ് ബോസിനോടും മോഹന്‍ലാലിനോടും മലയാളി ഓഡിയന്‍സിനോടും പറയുകയാണ്, ഞാന്‍ ഇവിടെ വരെ നിന്നതിന്റെ എന്റെ പെയ്‌മെന്റ് കിട്ടി എന്നുണ്ടെങ്കില്‍ എന്നെ എലിമിനേറ്റ് ചെയ്യണം. ഈ വീട്ടില്‍ നില്‍ക്കാന്‍ ഞാന്‍ യോഗ്യയല്ലെന്നും ജാസ്മിന്‍ പറയുന്നു. ഈ വീട്ടില്‍ ഇങ്ങനെയൊക്കെ വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണുള്ളത്, പക്ഷെ ഞാന്‍ ഇവിടെ നില്‍ക്കാന്‍ യോഗ്യയല്ല. please do me a favour/ എന്നും ജാസ്മിന്‍ പറയുന്നു.
ജാസ്മിന്‍ കാര്യമായിട്ടാണ് പറഞ്ഞതെന്ന് തോന്നുന്നില്ല. പതിവ് പോലെ തമാശ പറഞ്ഞതാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അതേസമയം ഇന്നത്തെ പ്രൊമോ വീഡിയോ ജാസ്മിന്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്‌പോണ്‍സര്‍ ടാസ്‌കിന്റെ വിവരങ്ങള്‍ റിയാസ് വായിക്കുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. ജാസ്മിന് തനിക്ക് തലകറങ്ങുന്നതായി അറിയിക്കുകയായിരുന്നു. ഇതോടെ എല്ലാവരും താരത്തിന് ചുറ്റും കൂടി. പിന്നാലെ മെഡിക്കല്‍ റൂമിലേക്ക് ജാസ്മിനെ മാറ്റുകയായിരുന്നു.
മെഡിക്കല്‍ റൂമിലിരുന്ന് ജാസ്മിന്‍ പൊട്ടിക്കരയുന്നതാണ് പിന്നീട് കാണുന്നത്. ബിഗ് ബോസ് വീട്ടിലെ കരുത്തയാണ് ജാസ്മിന്‍. നാളിതുവരെ ജാസ്മിനെ കരഞ്ഞ് കണ്ടിട്ടില്ല. എന്താകാം ജാസ്മിനെ ഇത്രമേല്‍ തളര്‍ത്തിയതെന്ന ആശങ്കയിലാണ് ആരാധകര്‍. ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ തരണം ചെയ്തു വന്ന വ്യക്തിയാണ് ജാസ്മിന്‍. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ പല പ്രശ്‌നങ്ങളു ജാസ്മിനെ തളര്‍ത്താറില്ല. എല്ലാത്തിനേയും നേരിട്ടു കൊണ്ടാണ് ജാസ്മിന്‍ മുന്നേറുന്നത്.
about bigg boss
