TV Shows
ബിഗ് ബോസിൽ നിന്നും ജാസ്മിന്റെ നിലവിളി; കാമുകിയുടെ വെളിപ്പെടുത്തൽ ഞെട്ടിച്ചു; പൈസ തന്നാൽ ജാസ്മിൻ ബിഗ് ബോസിൽ നിന്ന് പോയിക്കോളാം…; ബിഗ് ബോസ് സീസൺ ഫോറിൽ വമ്പൻ ട്വിസ്റ്റ്!
ബിഗ് ബോസിൽ നിന്നും ജാസ്മിന്റെ നിലവിളി; കാമുകിയുടെ വെളിപ്പെടുത്തൽ ഞെട്ടിച്ചു; പൈസ തന്നാൽ ജാസ്മിൻ ബിഗ് ബോസിൽ നിന്ന് പോയിക്കോളാം…; ബിഗ് ബോസ് സീസൺ ഫോറിൽ വമ്പൻ ട്വിസ്റ്റ്!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ . ബിഗ് ബോസ് ഷോയിലൂടെയാണ് താരം പ്രേക്ഷകടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ജാസ്മിന്റെ പേര് ചര്‍ച്ചയാവാറുണ്ടായിരുന്നുവെങ്കിലും മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങളിലും മിനീസ്‌ക്രീനിലും ഒരുപോലെ ഇടംപിടിക്കുന്ന പേരാണ് ജാസ്മിന്റേത്.
കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വെച്ച് ജാസ്മിന് പെട്ടെന്ന് സുഖമില്ലാതെ വന്നു. ടാസ്‌ക്ക് ലെറ്റര്‍ കേള്‍ക്കുന്നതിനടെയാണ് തളര്‍ന്ന് വീണത്. വേഗംതന്നെ മെഡിക്കല്‍ റൂമിലേയ്ക്ക് കൊണ്ടു പോയി. അവിടെ വളരെ വൈകാരികമായിട്ടായിരുന്നു ജാസ്മിന്‍ പെരുമാറിയത്. ഡോക്ടറുടെ മുന്നില്‍ കരയുന്ന ജാസ്മിനെയാണ് കണ്ടത്. തനിക്ക് ഇവിടെ നിന്ന് പോകണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പൊട്ടിക്കരഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ എല്ലാവരോടും ഫൈറ്റ് ചെയ്തു നില്‍ക്കുന്ന ജാസ്മിന്റെ ഇങ്ങനത്തെ മുഖം ഇതാദ്യാമായിട്ടാണ പ്രേക്ഷകര്‍ ലൈവായി കാണുന്നത്.
പരിശോധിക്കാനായി വന്ന ഡോക്ടറോട് തന്നെ പുറത്ത് കൊണ്ട് പോകാന്‍ പറ്റുമോ എന്ന് ജാസ്മിന്‍ ചോദിക്കുന്നുണ്ട്. ‘എനിക്ക് പറ്റുന്നില്ല. എല്ലാവരോടും ദേഷ്യപ്പെട്ട്, ഇത്രയും ടോക്സിക്കായി എനിക്ക് സാധിയ്ക്കില്ലയെന്ന് പറഞ്ഞ് കൊണ്ടാണ് കരഞ്ഞത്. ജാസ്മിന്റെ പെരുമാറ്റം പ്രേക്ഷകരെ ആകെ ഞെട്ടിച്ചു. അല്‍പനേരത്തെ വിശ്രമത്തിന് ശേഷം ജാസ്മിന്‍ തിരികെ ഹൗസിലെത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ ജാസ്മിനെ ഇത്രയധികം ഇമോഷണലായി കാണുന്നത
ഇപ്പോഴിതാ ജാസ്മിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പങ്കുവെച്ച് കൊണ്ട് ഗേള്‍ഫ്രണ്ട് മോണിക്ക എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രേക്ഷകരുടെ ആശങ്ക അകറ്റിയിരിക്കുന്നത്. നിലവില്‍ ആരോഗ്യം ഓക്കെയാണെന്നും ബിഗ് ബോസ് ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മോണിക്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. കൂടാതെ ജാസ്മിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് എത്തിയ എല്ലാവരോടും നന്ദിയും പറയുന്നുണ്ട്. ഒപ്പം തന്നെ മെഡിക്കല്‍ റൂമില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമുളള ജാസ്മിന്റെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ബിഗ് ബോസ് ഷോയിലൂടെയാണ് മോണിക്കയും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. ജാസ്മിനെ പോലെ മോണിക്കയും ഇന്ന് മലയാളികളുടെ പ്രിയങ്കരിയാണ്. തന്റെ പ്രണയിനിയെ കുറിച്ച് ജാസ്മിന്‍ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസില്‍ വെളിപ്പെടുത്തിയത്. പിന്നീട് മോണിക്കയുമായി പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയമായതിനെ കുറിച്ചുമെല്ലാം താരം പറഞ്ഞിരുന്നു. വിഷു എപ്പിസോഡില്‍ ജാസ്മിന് ആശംസയുമായി മോണിക്കയുടെ വീഡിയോ എത്തിയിരുന്നു. ഇതോടെ പ്രേക്ഷകരുടെ ഇടയില്‍ കുറച്ച് കൂടി സുപരിചിതയായി മാറുകയായിരുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ ജാസ്മിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് മോണിക്ക പറഞ്ഞിരുന്നു.
അതേസമയം , ബിഗ് ബോസ് വീടിന്റെ ഉള്ളിലെ സമ്മര്‍ദ്ദവും, നിരന്തരമുണ്ടാകുന്ന വഴക്കുകളും ബഹളങ്ങളുമൊക്കെ ആരേയും തളര്‍ത്തുന്ന ഒന്നാണ്. പൊതുവെ ജെനുവിനായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ജാസ്മിന്റെ മനസിനെ ബാധിക്കാന്‍ തക്കതായ കാരങ്ങള്‍ ഇതിനോടകം തന്നെ ഒരുപാട് അരങ്ങേറിയിട്ടുണ്ട്. അതെല്ലാമാകാം താരത്തെ വികാരഭരിതയാക്കിയതെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍.
ബിഗ് ബോസ് വീട്ടിലെ ശക്തയായ ജാസ്മിന് പുറത്ത് നല്ല രീതിയില്‍ തന്നെ ആരാധകരുണ്ട്. എന്നാല്‍ അത്രത്തോളം തന്നെ ഹേറ്റേഴ്‌സുമുള്ള താരമാണ് ജാസ്മിന്‍. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന റിയാസ് കഴിഞ്ഞ ദിവസം പുറത്ത് ഓരോരുത്തര്‍ക്കുമുള്ള ഇമേജിനെക്കുറിച്ച് സംസാരിച്ചിരുന്നു. തനിക്കുള്ള ഹേറ്റേഴ്‌സിനെക്കുറിച്ചും ഇമേജിനെക്കുറിച്ചും ജാസ്മിനും മനസിലാക്കിയിട്ടുണ്ടാകാമെന്നും അതും താരത്തെ ബാധിച്ചിട്ടുണ്ടാകാം എന്നാണ് മറ്റൊരു വിലയിരുത്തല്‍.
about bigg boss
