Connect with us

ഇപ്പോള്‍ കരച്ചിലോടു കരച്ചില്‍; സാന്ത്വനം ബോറടിപ്പിക്കുന്നു; ശിവാഞ്ജലി സീന്‍സ് ഇല്ല; പരാതികളുമായി സാന്ത്വനം പ്രേക്ഷകർ!

serial

ഇപ്പോള്‍ കരച്ചിലോടു കരച്ചില്‍; സാന്ത്വനം ബോറടിപ്പിക്കുന്നു; ശിവാഞ്ജലി സീന്‍സ് ഇല്ല; പരാതികളുമായി സാന്ത്വനം പ്രേക്ഷകർ!

ഇപ്പോള്‍ കരച്ചിലോടു കരച്ചില്‍; സാന്ത്വനം ബോറടിപ്പിക്കുന്നു; ശിവാഞ്ജലി സീന്‍സ് ഇല്ല; പരാതികളുമായി സാന്ത്വനം പ്രേക്ഷകർ!

ഏഷ്യാനെറ്റിലെ നമ്പർ വൺ സീരിയലാണ് സാന്ത്വനം.സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും കാണുന്നത്. സീരിയല്‍ എന്നതിനേക്കാള്‍ സാന്ത്വനം കുടുംബം എന്ന തരത്തിലാണ് എല്ലാവരും ഈ കഥയെ കാണുന്നത്.

എന്നാല്‍ അടുത്തിടെയായി സീരിയല്‍ ബോറടിപ്പിക്കുന്നുവെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും. സീരിയലിന്റെ പുതിയ പ്രമോകള്‍ക്ക് ലഭിക്കുന്ന കമന്റുകളും വ്യത്യസ്തമല്ല. സീരിയലിന്റെ പ്രധാന പ്രേക്ഷകര്‍ യുവജനങ്ങളാണ്. അവരില്‍ പലര്‍ക്കും കണ്ണീര്‍ക്കഥകളോടോ അന്ധവിശ്വാസങ്ങളോടോ താത്പര്യമുള്ളവല്ല. മിക്കവര്‍ക്കും ശിവാഞ്ജലിമാരുടെ ഇണക്കങ്ങളും പിണക്കങ്ങളും സാന്ത്വനം കുടുംബത്തിലെ സന്തോഷ നിമിഷങ്ങളുമാണ് ഇഷ്ടം. കണ്ണീര്‍ പരമ്പരകളോട് അകലം പാലിച്ചുനില്‍ക്കുന്ന യൂത്തിന് ഏക ആശ്വാസമായിരുന്നു സാന്ത്വനം. എന്നാല്‍ ഇപ്പോള്‍ അതും പോയിക്കിട്ടിയെന്നാണ് പലരും പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീരിയല്‍ വല്ലാതെ മടുപ്പിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മാപ്പും സങ്കടവും മാത്രമേ ഇപ്പോള്‍ സീരിയലില്‍ ഉള്ളൂവെന്നും വെറുത്തു പോയെന്നും ചിലര്‍ പറയുന്നു. അവിഹിതവും കുടുംബപ്പോരും ഇല്ലാത്ത ഒരേയൊരു സീരിയലായിരുന്നു സാന്ത്വനം. ഇപ്പോള്‍ പരമ്പരയ്ക്ക് കഥാദാരിദ്ര്യം വന്നതാണോ എന്നാണ് ചിലരുടെ ചോദ്യം.

അപ്പുവിന്റെ കുഞ്ഞ് നഷ്ടപ്പെട്ടതിനുശേഷമുള്ള സീനുകളാണ് ഇപ്പോള്‍ സാന്ത്വനം ഫാന്‍സിനിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സാന്ത്വനത്തിലെയും മറ്റുള്ളവരുടെയും സങ്കടം പറച്ചിലും ഹരിയുടെ മദ്യപാനവും തുടര്‍ന്നുള്ള മാപ്പ് അപേക്ഷിക്കലും വളരെ ബോറായിപ്പോയെന്ന് പലരും പറയുന്നു. ഇനി ജ്യോത്സനെ കൊണ്ടു വന്ന് പ്രശ്‌നം വെച്ച് സാന്ത്വനത്തിലെ ദോഷങ്ങള്‍ മാറ്റുമോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. ഇതിനിടെയുള്ള ശിവന്റെ തത്വം പറച്ചിലും പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല.

സാന്ത്വനം സീരിയലിന്റെ കഥയെഴുത്തുകാരന് നല്ല ബുദ്ധി തോന്നണേ എന്നാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ശിവാഞ്ജലി സീന്‍സ് മാത്രം കാണിക്കുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ശോകം മാത്രമേയുള്ളോ, നല്ലൊരു സീരിയല്‍ ആയിരുന്നു അതിനെ നശിപ്പിച്ചുവെന്നാണ് മറ്റൊരു സാന്ത്വനം ഫാന്‍ പറയുന്നത്. ഇങ്ങനെ പോയാല്‍ സാന്ത്വനം ആരും കാണില്ലെന്നാണ് പലരും തങ്ങളുടെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്നത്.

‘സാന്ത്വനത്തില്‍ വലിയ കരച്ചിലും ഓവര്‍ മേക്കപ്പും, അന്ധവിശ്വാസങ്ങളും അമ്മായിയമ്മ പോരും ഒന്നും ഇല്ലാതിരുന്ന കൊണ്ടാണ് യുവജനങ്ങള്‍ ഒക്കെ ഈ സീരിയല്‍ കണ്ടു തുടങ്ങിയത്. സാധാരണക്കാരുടെ ജീവിതത്തില്‍ അല്ലാതെ തന്നെ ഒത്തിരി സങ്കടങ്ങള്‍ ഉണ്ട്, അതില്‍ നിന്ന് ഒരു റിലീഫിനാണ് ഇത് കണ്ടുതുടങ്ങിയത്…ഇപ്പോള്‍ കരച്ചിലോടു കരച്ചില്‍’.

‘ഇതില്‍ അഭിനയിക്കുന്നവര്‍ക്ക് തന്നെ ഈ സീരിയല്‍ മടുത്തെന്നാണ് തോന്നുന്നത്. ഒന്നിനും ആ പഴയ എനര്‍ജി ഇല്ല. എപ്പോഴും കണ്ടതൊക്കെ തന്നെ വീണ്ടും വീണ്ടും….. സങ്കടം.. കരച്ചില്‍ ഉപദേശം…ആ ശിവാഞ്ജലി റൊമാന്റിക് എങ്കിലും ഇട്ടൂടെ…’, ‘ആളുകള്‍ക്കൊക്കെ കാണുമ്പോള്‍ സമാധാനം തോന്നുന്ന ഒന്നാണ് വേണ്ടത്..

അതുകൊണ്ടാണ് സാന്ത്വനത്തിന് ഇത്ര റീച്ച് കിട്ടിയത്…ഇപ്പോ ഫുള്‍ ടൈം ടെന്‍ഷനും നെഗറ്റീവും ആണ് ഇതില്‍…പ്രേക്ഷകരുടെ മനസ് അറിയൂ..’, ‘നല്ലരീതിയില്‍ പോയിക്കൊണ്ടിരുന്ന ഒരു സീരിയല്‍ എങ്ങനെ വെറുപ്പിച്ചു കയ്യില്‍ തരാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സാന്ത്വനം’, ഇങ്ങനെ പോകുന്നു പ്രേക്ഷകരുടെ പ്രതികരണം…

about santhwanam

More in serial

Trending

Recent

To Top