News
ദിലീപ് ഇത്ര നീചനോ? ; നെട്ടോട്ടമോടി നടി; കേസ് അന്വേഷണത്തിൽ സംശയം തോന്നുന്നുണ്ട്; എന്ത് കാരണം ഉണ്ടായാലും എ ഡി ജി പി ശ്രീജിത്തിനെ മാറ്റേണ്ട ഒരു സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ല; വെളിപ്പെടുത്തലുമായി നിർമ്മാതാവ്!
ദിലീപ് ഇത്ര നീചനോ? ; നെട്ടോട്ടമോടി നടി; കേസ് അന്വേഷണത്തിൽ സംശയം തോന്നുന്നുണ്ട്; എന്ത് കാരണം ഉണ്ടായാലും എ ഡി ജി പി ശ്രീജിത്തിനെ മാറ്റേണ്ട ഒരു സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ല; വെളിപ്പെടുത്തലുമായി നിർമ്മാതാവ്!
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തില്‍ ചില പ്രശനങ്ങളുണ്ടായിരുന്നെങ്കിലും അധികം കഴിയുന്നതിന് മുമ്പ് സർക്കാറിന്റെ ഭാഗത്ത് നിന്നും മികച്ച ഇടപെടലുകളാണ് ഉണ്ടായിട്ടുള്ളതെന്നും നിർമ്മാതാവ് ലിബർട്ട് ബഷീർ.
അതിജീവിതയായ പെണ്‍കുട്ടിയെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത് ഞാനാണ്. പില്ക്കാലത്ത് ദിലീപിന്റെ സ്ഥിരം നായികമാരില്‍ ഒരാളായി അതിജീവിത മാറി. അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്.
സ്വന്തമായി ഒരു വക്കീലിനെ വെക്കണമെന്ന കാര്യം തുടക്കം മുതല്‍ തന്നെ ഞാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ കുട്ടി അന്നും ഇന്നുമൊക്കെ പ്രോസിക്യൂഷന്റേയും പൊലീസിന്റേയും ഒരു വലയത്തിനുള്ളില്‍ കിടക്കുകയാണ്. എന്ത് ചെയ്യണമെങ്കിലും പോലീസ് ഉദ്യോഗസ്ഥരോടോ വക്കീലിനിടോ ചോദിക്കേണ്ട സാഹചര്യമായിരുന്നു ഉള്ളത്.
തുടക്കം മുതല്‍ തന്നെ പ്രഗല്ഭനായ ഒരു വക്കീലിനെ വെക്കുകയായിരുന്നെങ്കില്‍ വിചാരണവേളയില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവവും ഉണ്ടാവില്ലായിരുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ ചോദ്യം ചെയ്യാന്‍ കൂടെയൊരു വക്കീലുണ്ടാവുമല്ലോ. എന്നാല്‍ ആ സമയത്തെല്ലാം അതിന് തടസ്സം നേരിട്ടത് പൊലീസ് ഉദ്യോസ്ഥരുടേയും പ്രോസിക്യൂഷന്റേയും ഭാഗത്ത് നിന്നാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഈ കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥർ ബലിയാടാക്കുമോയന്ന ഒരു സംശയം എനിക്കുണ്ട്. ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുന്ന സമയത്ത് അന്നത്തെ ഡിജിപി തടസ്സം പിടിക്കുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴത്തെ ഡിജിപിയും മുഖ്യമന്ത്രിയും വലിയ പിന്തുണയാണ് കൊടുക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഡിജിപിയുടെ ഭാഗത്ത് നിന്നും വലിയ ഇടപെടലുണ്ടായി.
ഈ കേസുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ എനിക്കുണ്ട്. എന്ത് കാരണം ഉണ്ടായാലും എ ഡി ജി പി ശ്രീജിത്തിനെ മാറ്റേണ്ട ഒരു സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ല. അതൊക്കെ വലിയ സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. സമ്മർദ്ദങ്ങളുണ്ടെന്ന കാര്യം നേരത്തെ അറിയാമായിരുന്നു. അതിപ്പോള്‍ ശക്തമായോ എന്നാണ് എന്റെ തോന്നലെന്നും ലിബർട്ടി ബഷീർ പറയുന്നു.
സുപ്രീംകോടതയില്‍ പ്രഗല്ഭനായ വക്കീലിനെ വെക്കാനുള്ള എല്ലാ സഹായങ്ങളും നല്കാന് തയ്യാറാണെന്ന് ഞാന്‍ അറിയിച്ചിട്ടുണ്ടും അതിനുള്ള സമ്മതം പൊലീസും പ്രോസിക്യൂഷനും നടിക്ക് നല്‍കിയിട്ടില്ല. ഇപ്പോള്‍ ബൈജുക്കൊട്ടാരക്കര കൊടുത്ത കേസിന് പകരം ആ കുട്ടി കേസ് കൊടുത്തിരുന്നെങ്കില്‍ തുടരന്വേഷണത്തിന് ഇനിയും സമയം കിട്ടിയേനെ. എന്നാല്‍ അതിനൊന്നും പൊലീസും പ്രോസിക്യൂഷനും സമ്മതിക്കുന്നില്ല.
രണ്ട് മൂന്ന് ആളുകളാണ് തീരുമാനം എടുക്കുന്നത്. ഒന്നികില് അവർ അവളെ വിശ്വസിപ്പിച്ച് വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് അതിലെ സത്യമെന്ന് അവർക്കേ അറിയുകയുള്ളു. കേസ് വാദിക്കാന്‍ സ്വന്തമായി ഒരു വക്കീലിനെ വെക്കാന്‍ അവർ തയ്യാറാകണം. അതോടെ കേസിന്റെ ഗതി തന്നെ മാറുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
about kavya
