TV Shows
ഇതുവരെ ഉണ്ടാക്കിയെടുത്ത അഭിമാനം നഷ്ടപ്പെടുത്തരുത്; മോഹൻലാൽ ബിഗ് ബോസ് അവതാരകൻ ആയി ഇനി തുടരരുത്; തെറിവിളിയും കാമചേഷ്ടകളും ; ബീപ്പ് സൗണ്ട് ഇട്ട് ബിഗ് ബോസ്, റോബിനെതിരെ കടുത്ത പ്രതിഷേധം!
ഇതുവരെ ഉണ്ടാക്കിയെടുത്ത അഭിമാനം നഷ്ടപ്പെടുത്തരുത്; മോഹൻലാൽ ബിഗ് ബോസ് അവതാരകൻ ആയി ഇനി തുടരരുത്; തെറിവിളിയും കാമചേഷ്ടകളും ; ബീപ്പ് സൗണ്ട് ഇട്ട് ബിഗ് ബോസ്, റോബിനെതിരെ കടുത്ത പ്രതിഷേധം!
വലിയ പ്രതീക്ഷകളോടെ തുടങ്ങിയ സീസൺ ആണ് ബിഗ് ബോസ് സീസൺ ഫോർ. മത്സരം ശക്തമാവുകയാണെങ്കിലും മത്സരാർത്ഥികൾ വലിയ വിമർശനങ്ങളാണ് നേരിടുന്നത്. ഇത്രയും ചീത്തവാക്കുകൾ പ്രയോഗിക്കുന്ന ഈ മത്സരാർത്ഥികളിൽ നിന്നും ആരെ വിജയ് ആക്കണമെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ വൈല്‍ഡ് കാര്‍ഡിലൂടെ രണ്ടുപേര്‍ വീടിനകത്തേക്ക് വന്നതോടെ മത്സരം തന്നെ മാറിയ കാഴ്ചയാണ് കാണുന്നത്.
വിനയ് മാധവ്, റിയാസ് സലീം എന്നിവരാണ് ബിഗ് ബോസിലെ പുതിയ മത്സരാര്‍ഥികള്‍. നാല്‍പത് ദിവസത്തോളം മുന്നോട്ട് പോയ ബിഗ് ബോസ് ഷോ കണ്ടതിന് ശേഷമാണ് ഇരുവരും അങ്ങോട്ട് വന്നത്. എന്നാല്‍ തെറിവിളി കൊണ്ട് ബീപ്പ് സൗണ്ട് ഇടേണ്ട അവസ്ഥയാണ് ബിഗ് ബോസിനിപ്പോള്‍ ഉള്ളത്. കഴിഞ്ഞ എപ്പിസോഡിലാണ് ഇത്തരമൊരു സംഭവം ഉണ്ടാവുന്നത്.
ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌ക് ആയി ബിഗ് ബോസ് നല്‍കിയത് കോടതിമുറിയാണ്. രണ്ട് പേര്‍ ജഡജിമാരായും ബാക്കി മത്സരാര്‍ഥികള്‍ക്ക് അവരുടെ പരാതി പറഞ്ഞ് അത് വിജയിച്ചെടുക്കുകയാണ് വേണ്ടത്. വിനയ്, റിയാസ് എന്നിവരാണ് ജഡ്ജിമാര്‍.
ആദ്യത്തെ കേസ് ലക്ഷ്മിപ്രിയ ചായയില്‍ ഈച്ച വീണു എന്ന് ആരോപിച്ച് വന്നതിനെതിരെ റോണ്‍സന്‍ നല്‍കിയ പരാതിയാണ്. അത് വസ്തുതപരമായി തെറ്റായ കാര്യമാണെന്നാണ് റോൺസൻ ആരോപിച്ചത്. നിമിഷ വക്കീലിന്റെ റോളില്‍ എത്തുകയും അത് വാദിക്കുകയും ചെയ്തു.
ഒരു സാക്ഷി പോലുമില്ലാത്ത കേസാണ് നടന്നതെന്നാണ് നിമിഷ വാദിച്ചെങ്കിലും റോബിന്‍ കള്ളസാക്ഷ്യം പറഞ്ഞെത്തി. എന്നാല്‍ റോബിന്റെ മൊഴി കള്ളമാണെന്ന് മനസിലാക്കിയ ബിഗ് ബോസ് ഒരു ശിക്ഷ നല്‍കുകയും ചെയ്തു. കോടതി മുറിയിലൂടെ തവളച്ചാട്ടം നടത്താനാണ് പറഞ്ഞത്.
ഇതിനിടയില്‍ കോടതിയോട് ബഹളമുണ്ടാക്കി റോബിന്‍ പുറത്ത് പോയെങ്കിലും പിന്നീട് തിരിച്ച് വന്ന് ശിക്ഷ ചെയ്യാന്‍ തയ്യാറായി. പക്ഷേ തവളച്ചാട്ടത്തിനിടയില്‍ കൈ വിരല്‍ പൊക്കി കാണിച്ച് കോടതിയെ അപമാനിക്കാനാണ് റോബിന്‍ ശ്രമിച്ചത്.
ഇക്കാര്യം കോടതി ചൂണ്ടി കാണിച്ചപ്പോള്‍ അവിടെ ബഹളമുണ്ടാക്കി വീണ്ടും റോബിന്‍ പുറത്തേക്ക് പോയി. പുറത്ത് നിന്ന് റിയാസുമായി വാക്കേറ്റമായി. ഇരുവരും പരസ്പരം തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും തെറി വിളിക്കുകയും ചെയ്തു. റോബിന്റെ ഗെയിം പൊളിഞ്ഞുവെന്നും അദ്ദേഹം ഫേക്ക് ആണെന്നുമൊക്കെ റിയാസ് ആരോപിച്ചു. ഇതിനിടയിലാണ് കാമചേഷ്ടകള്‍ കാണിക്കുകയും മോശമായ രീതിയിലുള്ള സംസാരങ്ങളും വരുന്നത്.
ഇതോടെ റോബിനും റിയാസും പറയുന്നതെന്താണെന്ന് പോലും മനസിലാവാതെ ബീപ്പ് സൗണ്ട് ഇടുകയാണ് ബിഗ് ബോസ് ചെയ്തത്. കുടുംബപ്രേക്ഷകര്‍ക്ക് പോലും കാണാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ബിഗ് ബോസ് മാറിയെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
about bigg boss
