Connect with us

ഇത്രയേറെ വെറുപ്പിച്ച എപ്പിസോഡ് ബിഗ് ബോസ് ചരിത്രത്തിലുണ്ടായിട്ടില്ല; റോബിൻ കാണിച്ച ആക്ഷനും തെറ്റ്, തിരിച്ചു റിയാസ് പറഞ്ഞതു ഹൌ; രണ്ടു മൂന്നു ദിവസം സസ്പെൻഡ് ചെയ്തു മാറ്റി നിർത്തിക്കണം ; ബോസേട്ടനോട് അശ്വതിയുടെ ചോദ്യം

TV Shows

ബിഗ് ബോസ് മലയാളം മുൻസീസണിൽ നിന്നെല്ലാം വ്യതയസ്തയിട്ടാണ് മുന്നേറുന്നത്. മോശം വാക്കുകളും കലഹങ്ങളുമെല്ലാം ബിഗ് ബോസില്‍ സ്ഥിരം കാഴ്ചയായിക്കൊണ്ടിരിക്കുന്നു. തികച്ചും നിരാശപ്പെടുത്തിയ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത് എന്ന് അശ്വതി പറയുന്നു.

അഭിനേത്രിയായ അശ്വതി ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയാണ്. എപ്പിസോഡുകളെക്കുറിച്ചും മത്സരാര്‍ത്ഥികളുടെ പ്രകടവുമെല്ലാം വിലയിരുത്തി അശ്വതി എത്താറുണ്ട്. അശ്വതിയുടെ നർമ്മം കലർന്ന വാക്കുകൾ വായിക്കാം…

“എന്റെ ബോസ്സേട്ടാ, എവിടുന്ന് തപ്പി എടുക്കുന്നു ഇതുപോലുള്ള ആൾക്കാരെ. വീടിനെയും നാടിനെയും വിലവെക്കാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടുന്നു? അതിൽ ഉള്ള മറ്റുള്ളവർക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കാനായിട്ട്. ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്‌ബോസ് ചരിത്രത്തിൽ ഉണ്ടായിക്കാണില്ല.

ദയവു ചെയ്ത് ഭാഷാ പ്രയോഗത്തിന് ഡിസിപ്ലിനറി ആക്ഷൻ എടുത്തു കോണ്ടെസ്റ്റാന്റിന് തക്കതായ ശിക്ഷ അപ്പപ്പോൾ നൽകുകയോ, രണ്ടു മൂന്നു ദിവസം സസ്പെൻഡ് ചെയ്തു മാറ്റി നിർത്തിക്കുകയോ ചെയ്യുക. ക്യാപ്റ്റനെന്ന നിലയിൽ ജാസ്മിൻ ഇന്ന് ചെയ്തത് വളരെ മോശം. ചാടി കോമഡി കാണിക്കാൻ ആണല്ലോ ക്യാപ്റ്റൻ പദവി തന്നു നിർത്തിയേക്കുന്നത്. റോബിൻ കാണിച്ച ആക്ഷനും തെറ്റ്, തിരിച്ചു റിയാസ് പറഞ്ഞതു ഹൌ. ബിഗ് ബോസ് പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റ് എന്നും അശ്വതി കുറിച്ചിരുന്നു.
ബിഗ് ബോസിലെ മോശം ക്യാപ്റ്റനായി മാറുകയാണ് ജാസ്മിന്‍.

നീയിപ്പോള്‍ ക്യാപ്റ്റനാണെന്ന് നിമിഷ ജാസ്മിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. ബിഗ് ബോസ് ചരിത്രം എന്നൊന്നും പറയേണ്ട ചേച്ചി മലയാളം എന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഒരാളുടെ കമന്റ്. മലയാളം ചരിത്രത്തില്‍ എന്നെഴുതാനായിരുന്നു ഉദ്ദേശിച്ചത്. മലയാള ചരിത്രത്തില്‍ എന്നുദ്ദേശിച്ചുവെങ്കിലും എഴുത്തില്‍ വന്നില്ലെന്നായിരുന്നു അശ്വതി മറുപടിയായി കുറിച്ചത്.

about bigg boss

More in TV Shows

Trending

Recent

To Top