News
‘, ഞാൻ ഫെമിനിസ്റ്റല്ല, ഒന്നിലും ഇടപെടാറില്ല’; ഡബ്ലു സി സി എന്ന സംഘടനയെ കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും എന്റെയടുത്ത് ചോദിക്കരുത്; നടി ശാന്തി കൃഷ്ണയ്ക്കും ഫെമിനിസം അറിയില്ലേ?; വൈറലാകുന്ന വാക്കുകൾ!
‘, ഞാൻ ഫെമിനിസ്റ്റല്ല, ഒന്നിലും ഇടപെടാറില്ല’; ഡബ്ലു സി സി എന്ന സംഘടനയെ കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും എന്റെയടുത്ത് ചോദിക്കരുത്; നടി ശാന്തി കൃഷ്ണയ്ക്കും ഫെമിനിസം അറിയില്ലേ?; വൈറലാകുന്ന വാക്കുകൾ!
അന്നും ഇന്നും മലയാളികളുടെ മനം കവർന്ന നായികയാണ് ശാന്തികൃഷ്ണ. ആരാധകർക്കേറെയിഷ്ടമുള്ള നടി. വ്യക്തി ജീവിതത്തിൽ ധാരാളം കനൽവഴികൾ താണ്ടിയെത്തിയ പ്രിയ നായികയെ ഏറെ ബഹുമാനത്തോടെയാണ് മലയാളികൾ കാണുന്നത്.
അമ്മ വേഷങ്ങളിലൂടെ മടങ്ങി വരവ് നടത്തിയെങ്കിലും ശക്തമായ കഥാപാത്രങ്ങളായിരുന്നു ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചതെല്ലാം. കുട്ടനാടൻ മാർപാപ്പ പോലുള്ള ചെറിയ സിനിമകളിൽ ശാന്തി കൃഷ്ണ അഭിനയിച്ചത് പോലും അമ്മ വേഷമാണെങ്കിലും ആ കഥാപാത്രത്തിന്റെ പ്രാധാന്യം വലുതായിരുന്നു എന്നതുകൊണ്ടാണ്.
മാർഗം കളി, ഉൾട്ട എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ശാന്തി കൃഷ്ണയുടെ സിനിമകൾ. തിരികെ, ഗോൾഡ് എന്നിവയടക്കം നിരവധി സിനിമകൾ റിലീസിനെത്താൻ തയ്യാറെടുക്കുകയുമാണ്.
ഇപ്പോൾ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. .’ഇന്നത്തെ സിനിമയും ഷൂട്ടിങ് സെറ്റപ്പുകളുമെല്ലാം മാറി. ലൊക്കേഷനിൽ ചെന്നാൽ പല കാര്യങ്ങളും മനസിലാക്കിയെടുക്കാൻ സമയമെടുക്കുമെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
‘പണ്ടൊക്കെയാണെങ്കിൽ സംവിധായകൻ, പ്രൊഡക്ഷൻ മാനേജർ, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങി നമ്മൾ എപ്പോഴും പറയുന്ന കുറച്ച് പേരുകളെ ഉണ്ടാകൂ… എന്നാൽ ഇപ്പോൾ ഡിഒപി, ഏഡീസ് തുടങ്ങി പുതിയ പുതിയ കുറെ ആളുകളും അവരുടെ സേവനങ്ങളും സിനിമയിലുണ്ട്.’
‘ആദ്യമൊക്കെ ഡിഒപി എന്താണെന്ന് മനസിലായിരുന്നില്ല. അർഥം അറിയില്ലായിരുന്നു. പിന്നീടത് ചോദിച്ച് മനസിലാക്കുകയായിരുന്നു. മാത്രമല്ല പണ്ട് മോണിറ്ററിൽ നോക്കുന്ന പരിപാടിയില്ലായിരുന്നു.’ഇപ്പോൾ ഷോട്ട് കഴിഞ്ഞാൽ കൂടെ അഭിനയിക്കുന്നവരെല്ലാം ഉടൻ മോണിറ്റർ നോക്കാൻ പോകും. എനിക്ക് അത് ശീലമില്ലാത്തതിനാൽ മറന്ന് പോകും. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അവർ എനിക്കും സൂപ്പർസ്റ്റാറുകൾ തന്നെയാണ്.’
‘ഞാൻ ഓവർ ഫ്രീഡമെടുത്ത് സംസാരിക്കാൻ പോകാറില്ല. എംടി സാറാണ് സുകൃതത്തിന് തിരക്കഥയൊരുക്കിയത്. ജീവിതത്തിലെ തന്നെ വലിയൊരു സുകൃതമാണ് ആ കഥാപാത്രം. ആ സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു ഞാൻ.’
‘ഡബ്ലുസിസിയെന്ന സംഘടനയുടെ രൂപീകരണത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചോ എന്റെയടുത്ത് ചോദിക്കരുത്. ഞാൻ ഫെമിനിസ്റ്റല്ല. ഒന്നിലും ഞാൻ ഇടപെടാറില്ല.’ഒന്നിനെക്കുറിച്ചും സംസാരിക്കാറുമില്ല. അതേക്കുറിച്ച് സംസാരിക്കേണ്ടതില്ല. ഫെമിനിസത്തെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായ ചിന്താഗതികളുണ്ടാവും. ആ വഴിക്ക് പോകുന്നയാളല്ല ഞാൻ.’
‘വേദന എല്ലാവർക്കും ഒരുപോലെയാണെന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇത്തരം കാര്യത്തിൽ ഉള്ളൂവെന്ന് തോന്നുന്നു’ ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിലും പ്രാധാന്യമുള്ള വേഷമാണ് ശാന്തി കൃഷ്ണ ചെയ്യുന്നത്.
അതേസമയം, ഫെമിനിസത്തെ കുറിച്ചും ഡബ്ലുസിസിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്. ഫെമിനിസ്റ്റ് അല്ല എന്നും ഒന്നിലും ഞാൻ ഇടപെടാറില്ല.’ഒന്നിനെക്കുറിച്ചും സംസാരിക്കാറുമില്ല. അതേക്കുറിച്ച് സംസാരിക്കേണ്ടതില്ല. ഫെമിനിസത്തെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായ ചിന്താഗതികളുണ്ടാവും എന്നുമെല്ലാം പറയുമ്പോൾ ഫെമിനിസം എന്തെന്ന് അറിയില്ല എന്നതാണ് ഈ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
about shanthi krishna
