TV Shows
“നിമിഷയില്‍ നിന്നും ഇത് ഞാന്‍ എന്നും പ്രതീക്ഷിക്കുന്നു”; ആ വാക്കുകൾ സൂചിപ്പിക്കുന്നത് ഇത്; വിനയ് മാധവിന്റെ ആ ക്രഷ് നിമിഷയോ?; ബിഗ് ബോസിൽ ഇതുവരെയില്ലാത്ത ട്വിസ്റ്റ് !
“നിമിഷയില്‍ നിന്നും ഇത് ഞാന്‍ എന്നും പ്രതീക്ഷിക്കുന്നു”; ആ വാക്കുകൾ സൂചിപ്പിക്കുന്നത് ഇത്; വിനയ് മാധവിന്റെ ആ ക്രഷ് നിമിഷയോ?; ബിഗ് ബോസിൽ ഇതുവരെയില്ലാത്ത ട്വിസ്റ്റ് !
ബിഗ് ബോസ് വീട്ടിലെ മത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രണ്ട് മത്സരാർത്ഥികളെക്കൂടി വൈൽഡ് കാർഡ് എൻട്രിയിലൂടെ വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിച്ചതോടെ മത്സരം അപ്രതീക്ഷിതമായി.. 50 ദിവസത്തോളം കളി പുറത്ത് നിന്നും കണ്ട് പഠിച്ച ഇരുവരും ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർത്ഥികൾക്ക് ശക്തരായ എതിരാളികൾ തന്നെയാണ്.റിയാസ് സലീമും വിനയ് മാധവും കഴിഞ്ഞ ഒരു ദിവസം ബിഗ് ബോസ് വീട്ടിലെ സീക്രട്ട് റൂമിൽ കഴിഞ്ഞ് വീട്ടിലെ സ്ഥിതിഗതികൾ മനസിലാക്കിയ ശേഷമാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്.
“താനൊരു ഫെമിനിസ്റ്റ് ആണ് എന്ന് പറഞ്ഞു കൊണ്ടാണ് റിയാസ് എത്തിയത് തന്റെ നിലപാടുകളും ചിന്താഗതിയുമെല്ലാം റിയാസ് വിനയുമായി സീക്രട്ട് റൂമിൽ പങ്കുവെക്കുകയും ചെയ്തു. താൻ ആളൊരു രസികനാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു വിനയുടെ ഷോയിലേക്കുള്ള വരവ്. താൻ ബിഗ് ബോസ് വീട്ടിൽ പോകുന്നത് കുറച്ച് എന്റർടൈനിംഗ് ആയുള്ള കണ്ടന്റ് നൽകാനാണെന്നും പറഞ്ഞിരുന്ന വിനയ് തനിക്ക് ബിഗ്ഗ് ബോസില്‍ ഒരാളോട് വലിയ ക്രഷ് ഉണ്ടെന്ന് പറഞ്ഞതും വലിയ ശ്രദ്ധ പിടിച്ചുപറ്റി.
“നമ്മൾ എല്ലാവരും ചെറിയ കോഴികളല്ലേ ലാലേട്ടാ” എന്ന് മോഹൻലാലിനോട് തമാശ പറയുകയും ചെയ്തു. വിനയ് മാധവ് തനിക്ക് ബിഗ് ബോസ് വീട്ടിൽ ഒരു ക്രഷ് ഉണ്ടെന്ന് പറഞ്ഞത് മുതൽ ആരാവും ആ ക്രഷ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
തികച്ചും സർപ്രൈസായാണ് വിനയ് അത് വച്ചിരുന്നത്. താൻ വീട്ടിൽ എത്തിക്കഴിഞ്ഞാൽ പ്രേക്ഷകർക്ക് അത് മനസിലാവും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.പറഞ്ഞത് പോലെ ആദ്യ ദിവസം തന്നെ അത് ആരാണ് എന്ന സൂചന വിനയ് നല്‍കിക്കഴിഞ്ഞു. സുചിത്ര, നിമിഷ, ദില്‍ഷ എന്നിവരില്‍ ആരോ ആയിരിയ്ക്കും വിനയ്ക്ക് ക്രഷ് തോന്നിയ ആ പെണ്‍കുട്ടി എന്നായിരുന്നു പ്രേക്ഷകരുടെ അവലോകനം.
അതില്‍ ദില്‍ഷയ്ക്ക് പിന്നാലെ ബ്ലെസ്ലിയും റോബിനും നടക്കുന്നു എന്ന് അറിയാവുന്നത് കൊണ്ട് ദിൽഷയെ വെട്ടി എന്നാൽ സുചിത്രയോ നിമിഷയോ തന്നെ ആവും എന്ന് പ്രേക്ഷകര്‍ അനുമാനിച്ചു.
സുചിത്രയും അല്ല, നിമിഷ തന്നെയാവും എന്ന സൂചനയാണ് ഇന്നത്തെ എപ്പിസോഡില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. കണ്ഫഷന് റൂമില്‍ ഇരുന്ന് സംസാരിക്കവെ നിമിഷയെ കുറിച്ച് വളരെ വ്യക്തമായി വിനയ് സംസാരിച്ചിരുന്നു. ആ ശബ്ദം ഇഷ്ടമായി എന്ന് നിമിഷയും പുറത്ത് വന്ന് പറയുന്നുണ്ട്.അകത്തേക്ക് കടന്ന ശേഷം നിമിഷയും ജാസ്മിനും ആണ് വൈല്‍ഡ് കാര്‍ഡ് കണ്ടസ്റ്റുകളോട് ഏറ്റവും കൂടുതല്‍ അടുപ്പം കാണിക്കുന്നത്. വിനയ് ഉള്ളിൽ വന്ന സമയത്ത് നിമിഷയുടെ ബെഡ്ഡ് കാണിച്ച് കൊടുക്കാൻ ജാസ്മിൻ പറയുന്നുണ്ടായിരുന്നു.
വീട്ടിലെ മറ്റുള്ളവരെക്കാളും കൂടുതൽ അടുപ്പം വിനയ് നിമിഷയോട് കാണിക്കുന്നതും കാണാൻ സാധിച്ചു. ഇത് തന്നെ വിനയ്ക്ക് ക്രഷ് തോന്നിയ ആ വ്യക്തി നിമിഷയാണ് എന്നതിന് ഉത്തമ തെളിവാണ്.പിന്നീട് നടന്ന സംഭാഷണങ്ങളും ഈ സംശയത്തെ ബലപ്പെടുത്തുന്നവയാണ്. ഇന്ന് വന്നത് കൊണ്ട് നിങ്ങള്‍ക്ക് കുറച്ചധികം സ്വീകരണം ലഭിയ്ക്കും എന്ന് പറഞ്ഞ് സോഫയുടെ നടുവില്‍ ഇരിക്കാന്‍ വിനയ് മാതാവിനോട് നിമിഷ പറയുന്നു.
ഇന്ന് മാത്രമാണ് എന്ന് നിമിഷ പറഞ്ഞപ്പോള്‍, നിമിഷയില്‍ നിന്നും ഇത് ഞാന്‍ എന്നും പ്രതീക്ഷിക്കുന്നു എന്നായിരുന്നു വിനയ് മറുപടി നൽകിയത്. എന്നാല്‍ വിനയ് മാധവിന്റെ പെരുമാറ്റത്തില്‍ നിമിഷ സംശയം പ്രകടിപ്പിച്ചു. എന്താ ഇത്, എന്തോ ഒരിതുണ്ടല്ലോ എന്ന് പരസ്യമായി നിമിഷ ചോദിച്ചപ്പോള്‍, കാരണം നിമിഷ ബ്യൂട്ടിഫുളും ക്യൂട്ടും ആയതുകൊണ്ടാണെന്നും നിമിഷ സെക്സിയാണെന്നും വിനയ് കൂട്ടിച്ചേര്‍ത്തു. ഇത് കൂടി ചേർത്ത് വായിക്കുമ്പോൾ ബിഗ് ബോസ് വീട്ടിലെ അടുത്ത പ്രണയജോഡികൾ ഇവരാവുമോ എന്നാണ് പ്രേക്ഷകർ ചിന്തിക്കുന്നത്.
about bigg boss
