Connect with us

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് താത്പര്യ കുറവ് ഒന്നും ഇല്ല, തമിഴില്‍ നല്ല ഒരുപാട് സിനിമകള്‍ ഉപദേശത്തിന്റെ പേരില്‍ കൈവിട്ടു പോയിട്ടുണ്ടെന്ന് മാളവിക മേനോന്‍

Malayalam

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് താത്പര്യ കുറവ് ഒന്നും ഇല്ല, തമിഴില്‍ നല്ല ഒരുപാട് സിനിമകള്‍ ഉപദേശത്തിന്റെ പേരില്‍ കൈവിട്ടു പോയിട്ടുണ്ടെന്ന് മാളവിക മേനോന്‍

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് താത്പര്യ കുറവ് ഒന്നും ഇല്ല, തമിഴില്‍ നല്ല ഒരുപാട് സിനിമകള്‍ ഉപദേശത്തിന്റെ പേരില്‍ കൈവിട്ടു പോയിട്ടുണ്ടെന്ന് മാളവിക മേനോന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മേനോന്‍. മോഹന്‍ലാലിനൊപ്പം ആറാട്ടും മമ്മൂട്ടിക്ക് ഒപ്പം സിബിഐ 5 എന്ന ചിത്രത്തിലും അഭിനയിച്ച സന്തോഷത്തിലാണ് താരം. തുടക്കത്തില്‍ നായിക വേഷങ്ങളില്‍ മാത്രം എത്തിയിരുന്ന നടി എന്തുകൊണ്ട് ഇപ്പോള്‍ ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മാളവിക ഇപ്പോള്‍.

വന്ന സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. ഇടയ്ക്ക് ഞാന്‍ ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നെയും വരും ഒരു സിനിമ ചെയ്ത് പോകും. ആ സമയത്ത് ഒരുപാട് ഉപദേശങ്ങള്‍ കേട്ടിരുന്നു. നല്ലതിന് വേണ്ടി പറയുന്നത് ആവാം, പക്ഷെ എനിക്ക് അത് വിപരീതമായിട്ടാണ് വന്നത്. ചിലരുടെ ഉപദേശം കേട്ട് നല്ല കുറേ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ദൈവമേ അങ്ങനെയൊക്കെ ചിന്തിച്ചത് എന്ന് തോന്നിപ്പോവും.

തമിഴില്‍ നല്ല ഒരുപാട് സിനിമകള്‍ ഉപദേശത്തിന്റെ പേരില്‍ കൈവിട്ടു പോയിട്ടുണ്ട്. ഏതൊക്കെ സിനിമകളാണ് എന്ന് കൃത്യമായി ഓര്‍മയില്ല. പക്ഷെ, വിജയ് സേതു പതി, വിശാല്‍ തുടങ്ങിയവര്‍ക്ക് എല്ലാം ഒപ്പമുള്ള സിനിമകളായിരുന്നു. ഉപദേശം കേട്ട് കേട്ട്, നല്ലതിനായി കാത്തിരുന്നതാണ് പ്രശ്‌നമായത്. പിന്നീട് എനിക്ക് തന്നെ തോന്നി എന്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരിയ്ക്കുന്നത് എന്ന്.

നായികയായി മാത്രം അഭിനയിച്ചാല്‍ മതി എന്നില്ലല്ലോ. മികച്ച ക്യാരക്ടര്‍ റോളുകളും ഉണ്ട്. ഒരു അവാര്‍ഡ് കിട്ടുക എന്നതല്ലല്ലോ ലക്ഷ്യം, പ്രേക്ഷകര്‍ അംഗീകരിയ്ക്കുന്ന വിധം നല്ല റോളുകള്‍ ചെയ്യുക. ആ സിനിമയില്‍ മാളവിക ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയുന്ന വിധമല്ല, മാളവിക ആ സിനിമയില്‍ ഉണ്ട് എന്ന് പറയുന്ന വിധം സിനിമകള്‍ ചെയ്യണം. ഇന്റസ്ട്രിയില്‍ ഒരുപാട് മാളവികമാര്‍ ഉണ്ട്. പേര് മാറ്റിക്കൂടെ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. മാറ്റണം എന്ന് ഞാന്‍ ആലോചിച്ചിട്ടില്ല.

എന്നെ എല്ലാവരും അറിയുന്നത് ഈ പേരിലാണ്. എന്റെ അച്ഛനും അമ്മയും ഇട്ട പേര്. എനിക്കും മാളവിക എന്ന പേര് ഇഷ്ടമാണ്, ഈ പേരില്‍ തന്നെ നില്‍ക്കാനാണ് ആഗ്രഹം. ഇന്ദുലേഖ എന്നായിരുന്നുവത്രെ എനിക്ക് ആദ്യം ഇടാന്‍ അച്ഛനും അമ്മയും കരുതിയ പേര്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് താത്പര്യ കുറവ് ഒന്നും ഇല്ല. പക്ഷെ വെറുതേ ഒരു പാട്ട് രംഗത്തിന് വേണ്ടി ഗ്ലാമറാകാന്‍ താത്പര്യമില്ല. കഥാപാത്രം ആവശ്യപ്പെട്ടാല്‍ എന്റെ കംഫര്‍ട്ട് ലെവലിലുള്ള ഗ്ലാമര്‍ ചെയ്യാന്‍ താത്പര്യമാണ് എന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top