Connect with us

ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് നാലിടത്ത് മേള സംഘടിപ്പിച്ചത്,സ്ഥിരം വേദി തിരുവനന്തപുരം ഐഎഫ്‌എഫ്കെ വിവാദം അനാവശ്യമാണെന്നാണ് കമൽ

Malayalam

ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് നാലിടത്ത് മേള സംഘടിപ്പിച്ചത്,സ്ഥിരം വേദി തിരുവനന്തപുരം ഐഎഫ്‌എഫ്കെ വിവാദം അനാവശ്യമാണെന്നാണ് കമൽ

ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് നാലിടത്ത് മേള സംഘടിപ്പിച്ചത്,സ്ഥിരം വേദി തിരുവനന്തപുരം ഐഎഫ്‌എഫ്കെ വിവാദം അനാവശ്യമാണെന്നാണ് കമൽ

കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദി സംബന്ധിച്ച് ഉടലെടുത്ത വാദപ്രതിവാദങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് ഇത്തവണ നാലിടത്ത് മേള സംഘടിപ്പിക്കുന്നതെന്നും ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദിയായി തിരുവനന്തപുരം തുടരുമെന്നും കമല്‍ അറിയിച്ചു.

ഐഎഫ്‌എഫ്കെ വിവാദം അനാവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. വിവാദം പ്രാദേശിക വാദത്തിലേക്ക് പോകുന്നത് ശരിയല്ല. രാഷ്ട്രീയക്കാര്‍ പ്രാദേശിക വാദമുയര്‍ത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചലച്ചിത്ര മേളയുടെ വേദികള്‍ നിശ്ചയിച്ചത് സര്‍ക്കാരാണ് മറ്റിടങ്ങളിലുള്ളത് മേളയുടെ പകര്‍പ്പ് മാത്രമാണ്. പാലക്കാടും തലശേരിയും രാഷ്ട്രീയ ഇടപെടലിലൂടെ പ്രദര്‍ശന വേദിയായതല്ല. ജങ്ങളുടെ സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനം. ഒരു സ്വകാര്യ ചാനലിലൂടെ ആയിരുന്നു കമലിന്റെ പ്രസ്താവന.

രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരം നഗരത്തിന്റെ അടയാളമാണെന്ന് ശശിതരൂര്‍ എം.പിയും കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയും ഫെയ്‌സ് ബുക്കില്‍ കുറിച്ചതോടെ വിവാദങ്ങള്‍ തലപൊക്കുകയായിരുന്നു. അതേസമയം, തിരുവനന്തപുരത്തെ സൗകര്യങ്ങള്‍ക്കുപുറമെ പാരമ്ബര്യത്തിന്റെ കൂടിഭാഗമാണ് ചലച്ചിത്രമേളയെന്ന് തരൂര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. മേള നാലുമേഖലകളില്‍ സംഘടിപ്പിക്കാനള്ള തീരുമാനം അപലപനീയമെന്നും തരൂര്‍. ഐഎഫ്എഫ്‌കെ പൂര്‍ണ്ണമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കാതെ നാല് ജില്ലകളില്‍ ഭാഗികമായിനടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് കെ.എസ്. ശബരീനാഥന്‍ എം.എല്‍. എ കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top