വിവാഹിതയാകാതെ പൂനം കൗറിന് രണ്ട് കുട്ടികളായി; ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍ക്ക് പിന്നാലെ മറുപടിയുമായി നടി, ഇനി ഞാന്‍ ഒന്ന് ശ്വാസം വിട്ടോട്ടെ എന്നും താരം
വിവാഹിതയാകാതെ പൂനം കൗറിന് രണ്ട് കുട്ടികളായി; ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍ക്ക് പിന്നാലെ മറുപടിയുമായി നടി, ഇനി ഞാന്‍ ഒന്ന് ശ്വാസം വിട്ടോട്ടെ എന്നും താരം
വിവാഹിതയാകാതെ പൂനം കൗറിന് രണ്ട് കുട്ടികളായി; ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍ക്ക് പിന്നാലെ മറുപടിയുമായി നടി, ഇനി ഞാന്‍ ഒന്ന് ശ്വാസം വിട്ടോട്ടെ എന്നും താരം
ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കാറുള്ള താരമാണ് പൂനം കൗര്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ചും സംവിധായകനെതിരെയും ആരോപണങ്ങളുന്നയിച്ച് എത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ നടിയ്ക്ക് രണ്ട് കുട്ടികളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
വിവാഹിതയാകാതെ താരത്തിന് കുട്ടികളായി എന്ന തരത്തിലും വാര്‍ത്തകളുണ്ടായി. പ്രസവിച്ചതണോ ദത്ത് എടുത്തതാണോ എന്നും ചോദ്യങ്ങള്‍ വന്നിരുന്നു. താരം രണ്ട് കുട്ടികള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി. പൂനത്തിന്റെ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.
‘സഹിക്കാന്‍ കഴിയാത്ത അപവാദങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. എന്റെ ഉറ്റ സുഹൃത്തുക്കളുടെ മക്കളായിരുന്നു അത്. എനിക്ക് വ്യക്തത നല്കാന് അവസരം തന്ന സോഷ്യല്‍ മീഡിയയില്‍ നന്ദി. ഇനി ഞാന്‍ ഒന്ന് ശ്വാസം വിട്ടോട്ടെ’ എന്നായിരുന്നു പൂനം കൗറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ‘മൈ ഹാപ്പിനസ്സ്’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷന്‍. വളരെ പെട്ടന്ന് ആ ഫോട്ടോയും ക്യാപ്ഷനും വൈറലായി.
നേരത്തെ പ്രമുഖ സംവിധായകന് എതിരെ പൂനം കൗര്‍ നടത്തിയ ആരോപണം വിവാദമായിരുന്നു. സംവിധായകന്റെ പേരെടുത്ത് പറയാതെയായിരുന്നു ആരോപണം. തന്റെ വഴികാട്ടിയായിരുന്ന സംവിധായകനെ ഗുരുജി എന്നായിരുന്നു പൂനം വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എന്റെ അവസരങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്. ലോക്കല്‍ നായികമാരെ അദ്ദേഹം പ്രശംസിക്കില്ല. സാവിത്രിയെ പോലുള്ള നടിമാരെ കുറിച്ച് വേദിയില്‍ വാ തോരാതെ സംസാരിക്കും എന്നെല്ലാമാണ് പൂനം കൗര്‍ പറഞ്ഞത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...