Connect with us

പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്സേ ഉള്ളൂ, ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്സിന് വഴങ്ങേണ്ടി വരും; തുറന്ന് പറഞ്ഞ് മണിയന്‍പിള്ള രാജു

Malayalam

സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങള്‍ മുമ്പുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ 98 ശതമാനവും പെര്‍ഫക്ടാണെന്ന് പറയുകയാണ് നടനും നിര്‍മ്മാതാവും അമ്മയുടെ വൈസ് പ്രസിഡന്റുമായ മണിയന്‍പിള്ള രാജു. പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്സേ ഉള്ളൂ. ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്സിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല.

എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷം 150 പടമൊക്കെയാണ് വരുന്നത്. വരുന്ന പടം വേണ്ടെന്ന് വെക്കുകയാണ് ആര്‍ടിസ്റ്റുകള്‍. അവരോട് മോശമായി പെരുമാറിയാല്‍ കുഴപ്പമാണെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അമ്മയില്‍ സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്‌പേസ് ലഭിക്കുന്നില്ലെന്ന ചോദ്യം വെറുതെയാണ്. അത് വെറുതെയാണെന്നും സംഘടനയുടെ പേര് അമ്മ എന്നാണ് അച്ഛന്‍ എന്നല്ല.

അതുമുതല്‍ സംഘടന സ്ത്രീകളുടെ ഭാഗത്താണ്. അമ്മയിലെ അംഗങ്ങളെ എടുത്ത് കഴിഞ്ഞാല്‍ അധികം പേരും പെണ്ണുങ്ങളാണ് എന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. നേരത്തെ ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കാത്തതിനെ മുമ്പ് മണിയന്‍പിള്ള രാജു ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹം വല്ലാത്തൊരു ജംഗ്ഷനില്‍ നില്‍ക്കുയാണല്ലോ.

അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാന്‍ തല്‍കാലം മാറി നില്‍ക്കാമെന്ന്. ആ കത്ത് അമ്മ നേതൃത്വം ഒരു പോലെ അംഗീകരിക്കുകയായിരുന്നുവെന്നായിരുന്നു മണിയന്‍പിള്ളരാജുവിന്റെ പ്രതികരണം. സംഘടനയിലുള്ള ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം തങ്ങള്‍ക്കുണ്ടെന്നും പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. ഇതിനെതിരെ അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

More in Malayalam

Trending

Recent

To Top