serial
“കളിവീടിൽ പുതിയ കഥാപാത്രം; പൂജയ്ക്കും അർജുനും വീണ്ടും താലികെട്ട് ?; വമ്പൻ ട്വിസ്റ്റുമായി കളിവീട് പരമ്പര!
“കളിവീടിൽ പുതിയ കഥാപാത്രം; പൂജയ്ക്കും അർജുനും വീണ്ടും താലികെട്ട് ?; വമ്പൻ ട്വിസ്റ്റുമായി കളിവീട് പരമ്പര!
മിനീസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട്. നവംബര്‍ 15 നാണ് സീരിയല്‍ ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ കളിവീടിന് കഴിഞ്ഞിരുന്നു. ഒരു വിചിത്ര വിവാഹവും അതിനെ ചുറ്റപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് സീരിയല്‍ കടന്നു പോകുന്നത്. സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായ റോജയുടെ മലയാളം പതിപ്പാണ് കളിവീട്. മലയാളം, തമിഴ് എന്നീ ഭാഷയെ കൂടാതെ കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.
ദിലീപ് കുമാറാണ് കളിവീട് സംവിധാനം ചെയ്യുന്നത്. റെബേക്ക സന്തോഷ്, നിതിന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പൂജ, അര്ജുന് എന്നീ കഥാപാത്രങ്ങളേയാണ് ഇരുവരും അവതരിപ്പിക്കുന്നത്. വിവാഹ ശേഷം റെബേക്ക അഭിനയിക്കുന്ന ആദ്യത്തെ സീരിയലാണിത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ ഹിറ്റ് പരമ്പയായ കസ്തൂരിമാനിലാണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. കാവ്യ എന്ന കഥാപാത്രത്തെ പോലെ ശക്തമായ റോള്‍ തന്നെയാണ് കളിവീടിലും ചെയ്യുന്നത്. ഒപ്പം തന്നെ നിതിന്‍- റെബേക്ക കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുമുണ്ട്. അര്‍ജ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫാന്‍സ് പേജുകളുണ്ട്.
നിതിന്‍, റെബേക്ക എന്നിവര്‍ക്കൊപ്പം വന്‍താരനിരയാണ് സീരിയലില്‍ അണിനിരക്കുന്നത്. ശ്രീലത നമ്പൂതിരി, ഉമ നായര്‍, കൃഷ്ണ പ്രഭ, ഗായത്രി മയൂര, വിജയകുമാരി, മോഹന്‍ അയിരൂര്‍, അമിത്, ഷിബു, ജീവന് ഗോപാല്‍, ലക്ഷ്മി കീര്‍ത്തന, നീന കുറുപ്പ്, സേതു ലക്ഷ്മി, രാഘവന് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ലീഡിംഗ് അഡ്വക്കേറ്റാണ് അര്ജുന്. ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍ക്കാത്ത ഇയാളുടെ ജീവിതത്തിലേയ്ക്ക് അവിചാരിതമായി പൂജ എത്തുന്നതോടെയാണ് കഥ മാറുന്നത്. വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന ഇവര്‍ക്ക് ഒരു സാഹചര്യത്തില്‍ കോണ്‍ട്രാക്ട് വിവാഹം കഴിക്കേണ്ടി വരുന്നു. കള്ളക്കേസില്‍ കരുക്കിയ വളര്‍ത്തച്ഛനെ രക്ഷിക്കാന്‍ വേണ്ടിയാണ് അര്‍ജുനെ പൂജ വിവാഹം കഴിക്കുന്നത്.
വീട്ടുകാര്‍ കണ്ടെത്തിയ കല്യാണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് അര്ജുന് കോണ്‍ട്രാക്ട് വിവാഹത്തിന് തയ്യാറവുന്നത്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവര്‍ ഒരു പോയിന്റ് കഴിയുമ്പോള്‍ പരസ്പരം അടുക്കുകയാണ്. ചെറുപ്പത്തിലെ കാണാതെ പോയ അമ്മായിയുടെ മകള്‍ അനുവാണ് എന്ന് അറിയാതെയാണ് അര്ജുന് പൂജയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് ഇവരുടെ വിവാഹം കോണ്‍ട്രാക്ട് ആണെന്ന് അറിയില്ല.
ചെറുപ്പത്തില്‍ കാണാതെ പോയ അനുവിന്റെ പേരില്‍ പ്രിയ അര്‍ജുന്റെ കുടുംബത്തില്‍ എത്തുന്നു. കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കയറി കൂടി പ്രിയ അര്‍ജുനെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. ഈ അവസരത്തിലാണ് വിവാഹത്തിനോട് ഒട്ടും താല്പര്യമില്ലാത്ത അര്ജുന് പൂജയെ കെട്ടുന്നത്. പ്രിയയും പൂജയും സ്നേഹസദനം എന്ന അനാഥാശ്രമത്തിലാണ് വളര്‍ന്നത്.
പ്രിയയ്ക്ക് പൂജയോട് നേരത്തെ തന്നെ ശത്രുതയുണ്ടായിരുന്നു. എന്നാല്‍ അര്‍ജുനെ വിവാഹം ചെയ്തതോടെ അത് ഇരട്ടിച്ചു. പൂജയെ ഒഴിവാക്കി അർജുനെ സ്വന്തമാക്കണമെന്നാണ് പ്രിയയുടെ പദ്ധതി. ഇതിനായി പൂജയോട് ശത്രുതയുള്ള അര്‍ജുന്റെ ആന്റിയെ കൂട്ടുപിടിക്കുന്നു. ഇരുവരും ചേര്ർന്ന് പൂജയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇവരുടെ കെണിയില്‍ നിന്നെല്ലാം അര്ജുന് പൂജയെ രക്ഷിച്ച് ചേര്‍ത്തു പിടിക്കുകയാണ്.
സ്നേഹസദനത്തിലെ ഇവരുടെ വളര്‍ത്തച്ഛനെ കള്ളകേസില്‍ കുടുക്കിയതും പ്രിയ ആയിരുന്നു. ഈ കേസാണ് അര്ജുന് വാദിക്കുന്നത്. പ്രിയ കുറ്റക്കാരിയാണെന്ന് അര്‍ജുനും പൂജയ്ക്കും മനസ്സിലായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ പരമ്പരയില്‍ നടക്കുന്നത്.
റെബേക്കയും നിതിനും പൂജയും അര്‍ജുനുമായി എത്തുമ്പോള്‍ ഗായത്രി മയൂരയാണ് പ്രിയയെ അവതരിക്കുന്നത്. നടി കൃഷ്ണപ്രഭയയും മധുമിത എന്ന നെഗറ്റീവ് വേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോഴിത കളിവീട് പരമ്പരയിലേയ്ക്ക് പുതിയൊരു അതിഥി കൂടി എത്തുകയാണ്. നടി ശാന്തി കൃഷ്ണയാണ് അര്‍ജുന്റേയും പ്രിയയുടേയും ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. ശാന്തികൃഷ്ണയുടെ ആദ്യത്തെ പരമ്പരയാണ് ഇത്. റോജയില്‍ നദിയ മൊയ്തുവായിരുന്നു എത്തിയത്. മലയാളത്തില്‍ ആരാകും എത്തുക എന്നുള്ള ചര് നേരത്തെ തന്നെ കളിവീട് പ്രേക്ഷകരുടെ ഇടയില്‍ നടന്നിരുന്നു.
ശ്വേത മേനോന്റെ പേരായിരുന്നു അന്ന് ഏറ്റവും അധികം ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇപ്പോള്‍ ശാന്തികൃഷ്ണയുടെ കാര്യം ഉറപ്പായിരിക്കുകയാണ്. റെബേക്കയും നിതിനും ശാന്തികൃഷ്ണയ്ക്കൊപ്പമുളള ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
about kaliveedu
