Connect with us

ജഗനും റാണിയും തമ്മിൽ എന്താകും?; റാണിയ്ക്ക് പാരയുമായി കുഞ്ഞിരാമൻ; സൂര്യയ്ക്ക് മുന്നിൽ ഋഷി മനസുതുറന്നു; കൂടെവിടെ പ്രേക്ഷകർ കാണാൻ കാത്തിരുന്ന രംഗം!

serial

ജഗനും റാണിയും തമ്മിൽ എന്താകും?; റാണിയ്ക്ക് പാരയുമായി കുഞ്ഞിരാമൻ; സൂര്യയ്ക്ക് മുന്നിൽ ഋഷി മനസുതുറന്നു; കൂടെവിടെ പ്രേക്ഷകർ കാണാൻ കാത്തിരുന്ന രംഗം!

ജഗനും റാണിയും തമ്മിൽ എന്താകും?; റാണിയ്ക്ക് പാരയുമായി കുഞ്ഞിരാമൻ; സൂര്യയ്ക്ക് മുന്നിൽ ഋഷി മനസുതുറന്നു; കൂടെവിടെ പ്രേക്ഷകർ കാണാൻ കാത്തിരുന്ന രംഗം!

ഇന്നത്തെ എപ്പിസോഡ് എന്തുകൊണ്ടും അടിപൊളിയാണ്. ഋഷിയും സൂര്യയും തമ്മിൽ പഴയ കാര്യങ്ങൾ ഓരോന്ന് സംസാരിക്കുകയാണ്. സൂരജ് ഇടയ്ക്ക് കയറി വന്ന കാര്യവും മിത്രയുമായുള്ള കാര്യവും എല്ലാം സംസാരിക്കുന്നുണ്ട്. ഏതായാലും കുറെ പേരുടെ പരാതി ഇന്നത്തെ എപ്പിസോഡ് വരുന്നതോടെ മാറിക്കിട്ടും.

അതുമാത്രമല്ല, മലയാള സീരിയലിൽ മാറ്റത്തിന്റെ തുടക്കമായി കൂടെവിടെ എന്ന സീരിയൽ മാറും. കാരണം, സ്ത്രീകൾ ഭർത്താവിനെ ദൈവത്തെ പോലെ കണ്ടു അനുസരിച്ചു പൂജിച്ച് ജീവിക്കണം എന്ന കാലാകാലങ്ങളായി ഉണ്ടാക്കിവച്ച ഒരു സമ്പ്രദായം ഇവിടെ പൊളിച്ചടുക്കുകയാണ്. ഒരു പുരുഷൻ കൂടെയുണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് മുന്നോട്ട് നടക്കാൻ സാധിക്കു എന്ന തോന്നൽ മാറും. അത്തരത്തിൽ ഒരു മാറ്റം കൂടെവിടെ എന്ന സീരിയലിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അതിൽ നൂറിൽ നൂറ് മാർക്ക് കൊടുക്കുന്നു.

ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ ആദി സാർ ഋഷിയോട് പറയുന്ന കാര്യങ്ങൾ എല്ലാവരും വ്യക്തമായി തന്നെ കേൾക്കണം. അതിൽ നിങ്ങൾക്ക് ഇനി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ തർക്കം ഉണ്ടെങ്കിൽ അത് ഉറപ്പായും ഇവിടെ പറയണം, നമുക്ക് അതിൽ ഒരു ഡിബേറ്റ് തന്നെ വെയ്ക്കാം.. വിനോദത്തോടൊപ്പം നല്ല അറിവും കിട്ടുന്ന ഒരു മാധ്യമമായി സീരിയൽ മാറട്ടെ..

ഇനി ഇന്നലത്തെ സൂര്യയുടെ പെർഫോമൻസും സൂപർ ആയിരുന്നു. ഫുഡ് ഡെലിവറി പോലെയൊരു ജോലിയ്ക്ക് അതിന്റെതായ റിസ്ക് ഉണ്ട്. അത് എല്ലാവര്ക്കും അറിയാം. ഈ തിരുവനന്തപുരത്ത് ഒക്കെ ശരിക്കും പെൺകുട്ടികൾ പഠിക്കുന്നതിനൊപ്പം ജോലി ചെയ്യുന്നുണ്ട്. അവർക്ക് നേരിടേണ്ടി വരുന്ന അരപ്പ് നിറഞ്ഞ സാഹചര്യം വലിയ കഷ്ടമാണ്. എന്നാൽ ഇതിനെ കുറിച്ച് ഒരാളോട് പറയുമ്പോൾ അവർ ആദ്യം പറയുന്നത്.. ആ ജോലി അങ്ങനെയാണ് അതങ്ങ് ഉപേക്ഷിച്ചേക്ക് എന്നാണ്.

അതുപോലെ തന്നെ രാത്രി ജോഗിങ് ആയാലും രാത്രി നടത്തമായാലും പതിവായി അങ്ങനെ പോകുമ്പോൾ ഓരോ ശല്യങ്ങൾ ആണ്. അപ്പോൾ എന്തിനാണ് പെൺപിള്ളേർ രാത്രി സമയത്ത് പുറത്തിറങ്ങുന്നത്? എന്നാണ് മാന്യതയുള്ള ഏതൊരാളും ചോദിക്കുക. അതെന്താ പെൺകുട്ടികൾ രാത്രി പുറത്തിറങ്ങിയാൽ ചന്ദ്രൻ പിണങ്ങിപ്പോകുമോ?

ഇവിടെ ഏതൊരു പെണ്കുട്ടിയ്ക്കും ഉണ്ടാകും ആഗ്രഹം.. രാത്രി പാട്ടും കേട്ട് നക്ഷത്രങ്ങളെ ഒക്കെ നോക്കി അങ്ങനെ വൈബ് അടിച്ചു നടക്കാൻ. അല്ലെങ്കിൽ ജോഗിങ് ഒക്കെ പോകാൻ..അല്ലെ.. അതും ഉറച്ചു പേരെങ്കിലും തനിച്ചു നടക്കാനിഷ്ട്ടപ്പെടുന്നുണ്ടാകണം. അവിടേക്ക് അനാവശ്യമായി ചളി അടിച്ചു കടന്നുവരുമ്പോൾ ഉണ്ടാകുന്ന ദേഷ്യം.. അപ്പോൾ സൂര്യയെ പോലെ സംസാരിക്കാൻ റിയൽ ലൈഫിലും സാധിക്കട്ടെ,..

ഇനി കുഞ്ഞിയുടെ അവസ്ഥയെ കുറിച്ച് എന്താണ് നിങ്ങളുടെ ഇപ്പോഴുള്ള അഭിപ്രായം, ഋഷിയുടെ വാക്ക് കേട്ട് സംശയ രോഗിയായി ഭ്രാന്ത് എടുത്ത് നടക്കുകയാണ്. ഈ നടപ്പ് തുടർന്നാൽ ഉറപ്പായും കുഞ്ഞി നല്ല പാര പണിയും . അതോടെ റാണിയമ്മയുടെ അവസ്ഥ .

about koodevide

More in serial

Trending

Recent

To Top