TV Shows
കസേര തട്ടിയിട്ട് രണ്ടും കല്പിച്ച് ലക്ഷ്മി പ്രിയ ഇറങ്ങിപ്പോയി ; വളഞ്ഞിട്ട് ആക്രമിച്ച് താരങ്ങള്‍; ബിഗ് ബോസിൽ നിന്നും പാതിയ്ക്ക് പുറത്താകുന്ന ഈ സീസണിലെ മത്സരാർത്ഥി ഇവരോ ?!
കസേര തട്ടിയിട്ട് രണ്ടും കല്പിച്ച് ലക്ഷ്മി പ്രിയ ഇറങ്ങിപ്പോയി ; വളഞ്ഞിട്ട് ആക്രമിച്ച് താരങ്ങള്‍; ബിഗ് ബോസിൽ നിന്നും പാതിയ്ക്ക് പുറത്താകുന്ന ഈ സീസണിലെ മത്സരാർത്ഥി ഇവരോ ?!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാണ്. ആറാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിനിൽക്കുമ്പോൾ ബിഗ് ബോസിലെ ഓരോ മത്സരാർത്ഥികളും മലയാളികളുടെ മനസിൽ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്.
ആറാമത്തെ ആഴ്ചയിലേക്ക് എത്തിയപ്പോള്‍ താരങ്ങള്‍ക്കിടയിലെ വഴക്കുകളും പിണക്കങ്ങളുമെല്ലാം കൂടുതല്‍ ശക്തമായി മാറിയിരിക്കുകയാണ്. സുഹൃത്തുക്കള്‍ പോലും പരസ്പരം പോരടിക്കുന്നതിനും ഗ്രൂപ്പുകള്‍ പൊളിയുന്നതിനും പുതിയ ഗ്രൂപ്പുകള്‍ ഉയര്‍ന്നു വരുന്നതിനുമൊക്കെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. വീക്കിലി ടാസ്‌കിന് ശേഷമുള്ള ജയില്‍ നോമിനേഷന്‍ ഇന്നലെയായിരുന്നു. ബ്ലെസ്ലിയും ദില്‍ഷയുമാണ് ജയിലിലായത്.
അഖിലും ബ്ലെസ്ലിയും തമ്മിലായിരുന്നു ജയില്‍ ടാസ്‌ക്. ഇതില്‍ ബ്ലെസ്ലി പരാജയപ്പെട്ടു. പിന്നാലെ ബ്ലെസ്ലിയ്‌ക്കൊപ്പം ഒരാളെ കൂടി അകത്തേക്ക് വിടാം എന്ന അധികാരം ബിഗ് ബോസ് അഖിലിന് നല്‍കി. ഇത് പ്രകാരം അഖില്‍ ദില്‍ഷയെ ജയിലിലേക്ക് അയക്കുകയായിരുന്നു. ജയില്‍ നോമിനേഷിന് പിന്നാലെ ബിഗ് ബോസ് വീട്ടില്‍ അടുത്തതായി നടക്കാന്‍ പോകുന്നത് ക്യാപ്റ്റന്‍സി ടാസ്‌കാണ്. സംഭവബഹുലമാകാന്‍ സാധ്യതയുള്ളൊരു ടാസ്‌കാണ് ബിഗ് ബോസ് നല്‍കുന്നത്.
പുതിയ ക്യാപ്റ്റനെ കണ്ടെത്താനായി ബിഗ് ബോസ് നല്‍കിയ ടാസ്‌കിന്റെ പ്രൊമോ വീഡിയോ ശ്രദ്ധ നേടുകയാണ്. ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‌ക് വാക് പോര് ആണ്. ടാസ്‌കില്‍ ജയിക്കുന്നയാളെ തേടി ക്യാപ്റ്റന്‍സിയോടൊപ്പം തന്നെ നോമിനേഷന്‍ ഫ്രീ കാര്‍ഡുമുണ്ടായിരിക്കും. പോയ സീസണിലും ഈ ടാസ്‌ക് കണ്ടിരുന്നു. റംസാന്‍ ആയിരുന്നു ടാസ്‌കില്‍ ജയിച്ചത്. അവസാന റൗണ്ടില്‍ അനൂപിനെ പരാജയപ്പെടുത്തിയായിരുന്നു റംസാന്‍ ക്യാപ്റ്റനായി മാറിയത്.
സമാനമായ ക്യാപ്റ്റന്‍സി ടാസ്‌ക് തിരികെ എത്തുമ്പോള്‍ ഇത്തവണ ക്യാപ്റ്റനാകാന്‍ മത്സരിക്കുന്നത്. ജാസ്മിന്‍, റോണ്‍സണ്‍, ലക്ഷ്മി പ്രിയ, നിമിഷ, ധന്യ, സുചിത്ര, സൂരജ് എന്നിവരാണ്. ജയിലില്‍ പോകാനായി തിരഞ്ഞെടുക്കേണ്ട ഗ്രൂപ്പിലെ അംഗങ്ങളായ റോബിന്‍, അഖില്‍ എന്നിവര്‍ മത്സര രംഗത്തില്ല. ദില്‍ഷയും ബ്ലെസ്ലിയും ജയിലിലുമാണ്. പേര് പോലെ തന്നെ ശക്തമായൊരു വാക് പോര് തന്നെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ നടക്കുന്നുണ്ടെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ലക്ഷ്മി പ്രിയയ്‌ക്കെതിരെയാണ് ആദ്യം വാദം ഉയരുന്നതെന്നാണ് മനസിലാകുന്നത്.
കൃത്യമായി ഒരു കാര്യം പോലും ഇവിടെ നടക്കുന്നില്ല എന്നത് പരാജയം തന്നെയാണെന്ന് ലക്ഷ്മി പ്രിയ പറയുന്നത്. അടുക്കളയുമായി ബന്ധപ്പെട്ടതോ മറ്റ് വീട്ടു ജോലികളോ ആകാം ലക്ഷ്മി പ്രിയ ഉന്നയിച്ചത്. ഇന്നലേയും വീട്ടു ജോലികളില്‍ തനിക്കുള്ള അതൃപ്തി ലക്ഷ്മി പ്രിയ അറിയിച്ചിരുന്നു. ചേച്ചി ചേച്ചിയുടെ കുറ്റങ്ങള്‍ എന്താണെന്ന് ആദ്യം തിരിച്ചറിയൂ എന്ന് സുചിത്ര തിരിച്ചടിക്കുന്നുണ്ട്. ഇരുവരും ഇന്നലെ തന്നെ കൊമ്പ് കോര്‍ത്തിരുന്നു. ഞാന്‍ സംസാരിക്കുമ്പോള്‍ എനിക്ക് അവസരം തരണം ഹേ എന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്.
ഞങ്ങള്‍ കഷ്ടപ്പെട്ട് നേടിയ പോയന്റ്‌സ് കൊണ്ട് കളഞ്ഞിട്ട് ഇവിടെയിരുന്ന് പ്രസംഗിക്കുകയാണെന്ന് നിമിഷ പറയുന്നുണ്ട്. ഇല്ല ഞാന്‍ സമ്മതിക്കില്ലെന്ന് പറയുന്ന ലക്ഷ്മി പ്രിയയേയും കാണാം. വാക് പോര് മുറുകുന്നതോടെ സ്വന്തം കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്ന ലക്ഷ്മി പ്രിയ കസേര തട്ടിയിട്ട ശേഷം വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി പോവുകയായിരുന്നു. ഇതോടെ ടാസ്‌കില്‍ നിന്നും ആദ്യം പുറത്താകുന്ന താര്ം ലക്ഷ്മി പ്രിയയായിരിക്കുനമെന്ന് ഉറപ്പായിരിക്കുകയാണ്. ആരായിരിക്കാം അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍ എന്നറിയാനായി കാത്തിരിക്കാം. നിലവില്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ അഖിലാണ്.
about bigg boss
