TV Shows
വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റില്‍ അദ്ദേഹം റൂമിലേക്ക് വന്ന് ആദ്യം ചെയ്തത് ; ആ നിമിഷത്തല്‍ തന്നെ ഞാന് മരിച്ച് പോയി; സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയുമായി ജാസ്മിൻ മൂസ!
വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റില്‍ അദ്ദേഹം റൂമിലേക്ക് വന്ന് ആദ്യം ചെയ്തത് ; ആ നിമിഷത്തല്‍ തന്നെ ഞാന് മരിച്ച് പോയി; സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയുമായി ജാസ്മിൻ മൂസ!
ബിഗ് ബോസ് സീസൺ ഫോർ കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമാകുന്നത് തന്നെ ഇത്തവണത്തെ മത്സരാർത്ഥികളാണ്. ഈ സീസണിൽ ഏറെ ചർച്ചയായത് ജാസ്മിൻ മൂസയുടെ ജീവിതമാണ്. ചെറിയ പ്രായത്തില്‍ വിവാഹിതയായി, പിന്നീട് വിവാഹമോചനവും തേടിയ ആളാണ് ജാസ്മിന്‍ എം മൂസ.
ഭര്‍ത്താവില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റി മുന്‍പൊരിക്കല്‍ ജാസ്മിന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് തന്റെ ജീവിതാനുഭവങ്ങളെ പറ്റി സംസാരിക്കുകയാണ് ജാസ്മിന്‍. ആദ്യ രാത്രി തന്നെ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതിനെ പറ്റിയും പിന്നീട് വീട് വിട്ട് ഇറങ്ങിയതിനെ കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ ജാസ്മിന്‍ പറയുന്നത്. കുറേ കാലം മുന്നേയുള്ള വീഡിയോ വീണ്ടും വൈറലാവുകയാണ്.
‘വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റില്‍ അദ്ദേഹം റൂമിലേക്ക് വന്ന് ആദ്യം ചെയ്തത് എന്റെ മുഖത്തിനിട്ട് അടിക്കുകയായിരുന്നു. അന്ന് രാത്രി എന്റെ കൈയ്യും രണ്ട് കാലും കെട്ടിയിട്ടു. എന്നിട്ട് എന്നെ റേപ്പ് ചെയ്തു. എനിക്കൊന്ന് പൊട്ടിക്കരയാന്‍ പോലും സാധിച്ചില്ല. കാരണം ആ നിമിഷത്തല്‍ തന്നെ ഞാന് മരിച്ച് പോയി. എന്റെ വീട്ടിലേക്ക് പോവുന്ന സമയത്ത് കൈയ്യിലൊക്കെ നീല നിറത്തില്‍ കല്ലിച്ച് കിടക്കുകയായിരുന്നു. അത് മറച്ച് പിടിക്കാന്‍ വേണ്ടി ഞാന്‍ ഫുള്‍സ്ലീവ് ഉള്ള ബ്ലൗസ് ഒക്കെ ഇട്ടിട്ട് പോവും.
അങ്ങനെ ഞാന്‍ വീട് വിട്ടിറങ്ങുമെന്ന് മനസിലാക്കിയപ്പോള്‍ എന്റെ വീട്ടുകാര്‍ പാസ്‌പോര്‍ട്ടും എന്റെ രേഖകളും കത്തിച്ച് കളഞ്ഞു. എനിക്കൊന്നും ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ഞാന്‍ കൊച്ചിയിലേക്ക് പോന്നു.
അതുവരെ ഞാന്‍ സ്വന്തം ഇഷ്ടത്തിന് കോഴിക്കോടിന് പുറത്തേക്കൊന്നും യാത്ര പോയിട്ടില്ല. ഫിറ്റ്‌നെസ് ആവാന്‍ വേണ്ടി ശ്രമിച്ചു. ബാംഗ്ലൂര്‍ പോയി അതിന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്തു. അതിന് ശേഷം ഞാന്‍ മൂഡ് ചെയിഞ്ച് ചെയ്തു. ഞാനിപ്പോള്‍ ഒരു ഫിറ്റ്‌നെസ് ട്രെയിനറാണെന്നും’ ജാസ്മിന്‍ പറയുന്നു.
കേരളത്തിലെ സ്ത്രീകള്‍ക്കെല്ലാം മാതൃക നല്‍കി കൊണ്ടാണ് ജാസ്മിന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. വിവാഹിതരായി, കുടുംബത്തിന്റെ പ്രാരാബ്ദ്ധങ്ങളില്‍ പലതും മറന്ന് പോവുന്നവര്‍ക്ക് ജാസ്മിന്റെ ജീവിതം വലിയൊരു സന്ദേശമാണ്.
ശക്തയായ മത്സരാര്‍ഥിയാണെങ്കിലും ജാസ്മിന്റെ ശത്രു അവരുടെ നാക്കാണ്. മോഹന്‍ലാലും ബിഗ് ബോസും പല തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടും തെറി വിളിയിലും മറ്റ് മോശം വാക്കുകില്‍ നിന്നും അതുപോവില്ല.
about jasmin
