Malayalam
വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ല; കരിയറിലെ വലിയ ബ്രേക്കിന്റെ കാരണത്തെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ല; കരിയറിലെ വലിയ ബ്രേക്കിന്റെ കാരണത്തെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്ത്. സിനിമയില്‍ ഇപ്പോള്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്ക് ചില ചിത്രങ്ങളില്‍ എത്താറുണ്ട്. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ തന്നെ സമീപിക്കാതെയായതാണ് വലിയ ബ്രേക്കിന് കാരണമെന്നാണ് പൂര്‍ണിമ പറുന്നത്. ‘രണ്ടു വര്‍ഷം മാത്രമാണു സിനിമയില്‍ അഭിനയിച്ചത്. 2000-2002 കാലഘട്ടത്തില്‍. അതും ഏഴ് സിനിമകളില്‍ മാത്രം. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ല. അന്നൊക്കെ വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന ചിന്തയുണ്ടായിരുന്നു. തുടര്‍ന്നു കുട്ടികളും ഉത്തരവാദിത്തങ്ങളും കൂടി.
സിനിമയില്‍ തിരിച്ചെത്തുമെന്ന് എന്നോട് അടുപ്പമുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നു. സിനിമയെ അത്രയേറെ സ്നേഹിക്കുന്ന ഒരാളാണ്. യോജിച്ച കഥാപാത്രങ്ങള്‍ കൃത്യസമയത്ത് എന്നെ തേടി എത്തുമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. ‘വൈറസ്’ ഞാന്‍ ചെയ്യണമെന്ന് ആഷിഖ് അബുവും റിമ കല്ലിങ്കലും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു’ എന്നും പൂര്‍ണിമ പറഞ്ഞു.
