Connect with us

സിനിമയെ അന്വേഷിച്ച് പത്തമ്പത് വർഷം നടക്കുന്ന ഒരാൾ ഈ ജന്മത്ത് സിനിമാ നടനാവാൻ സാധിക്കില്ല എന്ന് കരുതി അത് ഉപേക്ഷിച്ചു; പക്ഷെ ദൈവം സച്ചി സാറിന്റെ രൂപത്തിൽ വന്നു; സച്ചിയെ കുറിച്ചുള്ള ഓർമ്മ പങ്കുവച്ച് കോട്ടയം രമേഷ്!

Malayalam

ഉപ്പും മുളക്കും എന്ന ജനപ്രിയ പരമ്പരയിലെ കോട്ടയം രമേശിന്റെ പ്രകടനം മലയാളികളുടെ ഹൃദയം കീഴടക്കിയിരുന്നു. കാർബണിൽ അത്രക്ക് പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല താരത്തിന്റേത്. എങ്കിലും സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്ത ചിത്രത്തിലെ താരത്തിന്റെ സീനുകൾ ഒറ്റ ടേക്കിൽ തന്നെ ശരിയാക്കിയത് സഹപ്രവർത്തകർക്കിടയിൽ സംസാരവിഷയമായി.

തുടർന്ന് വാരികുഴിയിലെ കൊലപാതകം, ഉരിയാട്ട്, വൈറസ് എന്നീ സിനിമകളിലും താരം അഭിനയിച്ചെങ്കിലും കോട്ടയം രമേശിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ്. ചിത്രത്തിലെ ‘കുമാരേട്ടൻ’ എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.

അടുത്തിടെ താരം ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സച്ചി തന്റെ ജീവിതത്തെ മാറ്റി മറിച്ചതെങ്ങനെ എന്ന് തുറന്നുപറഞ്ഞിരുന്നു.

“സച്ചി സാർ ഈ പടം (കാർബൺ) കണ്ടപ്പോൾ ഡ്രൈവർ കുമാരന്റെ വേഷത്തിനു വേണ്ടി പുതിയൊരു ആളിനെ അന്വേഷിച്ചുകൊണ്ടിരിക്കയാ… സ്ഥിരം സിനിമയിൽ കാണുന്ന ഒരാളെ അല്ലാതെ വേറൊന്നു മുഖം വേണമെന്ന് പുള്ളിക്ക് തോന്നി.

എന്നെ കുറിച്ച് അന്വേഷിച്ച അദ്ദേഹം ഉപ്പും മുളകും കാണാൻ ഇടയായി. കണ്ട് കഴിഞ്ഞ ശേഷമാണ് എന്നെ വിളിക്കുന്നത്” കോട്ടയം രമേഷ് പറഞ്ഞു.

സിനിമയിൽ ഏറെനാളത്തെ പ്രവൃത്തി പരിചയം ഉള്ള താരങ്ങളുടെ കൂടെയാണ് താരം ഈ സിനിമയിൽ അഭിനയിച്ചത് എങ്കിലും ജീവിതം മാറി മറിഞ്ഞത് രമേശിന്റേതായിരുന്നുവെന്ന് അവതാരകൻ പറഞ്ഞപ്പോൾ അതിനു കേവലം ഒരു സിനിമയിൽ ചാൻസ് കിട്ടുന്നതിന്റെ പവർ അല്ല ഉള്ളതെന്ന് അദ്ദേഹം പറയുകയുണ്ടായി.

” സിനിമയുടെ പിന്നാമ്പറങ്ങലിലൂടെ സിനിമയെ അന്വേഷിച്ച് പത്തമ്പത് വർഷം നടക്കുന്ന ഒരാൾ ഈ ജന്മത്ത് സിനിമ നടനാവാൻ സാധിക്കില്ല എന്ന് കരുതി അത് ഉപേക്ഷിച്ചു.

എങ്കിലും അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുമ്പോൾ ഈ ജന്മത്തിൽ നടക്കുമെന്ന് തോന്നുന്നില്ല അടുത്ത ജന്മത്തിലെങ്കിലും പരിഗണിക്കണേ എന്ന് പ്രാർത്ഥിക്കുമായിരുന്നു” രമേഷ് മനസ്സ് തുറന്നു.

തന്റെ പ്രാർത്ഥന എപ്പോഴോ ദൈവം കേട്ടെന്നും ആ ദൈവമാണ് സച്ചി സാർ ആയി തന്റെ മുന്നിൽ വന്നതെന്നും കോട്ടയം രമേഷ് വ്യക്തമാക്കി.

സി ബി ഐ 5 ആണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇതിന് മുൻപ് പുറത്തിറങ്ങിയ ഭീഷ്മപർവ്വതത്തിലെയും ആറാട്ടിലെയും മേപ്പടിയാനിലും രമേശിന്റെ റോളുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

about sachi

More in Malayalam

Trending

Recent

To Top