തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തി തന്റെ ജീവിതം നരകതുല്യമായി മാറ്റി; സൊനാക്ഷി സിന്‍ഹയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഒപ്പം കിടക്ക പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടു, ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരം പൂജാ മിശ്ര

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ ശത്രുഘ്നന്‍ സിന്‍ഹയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം പൂജാ മിശ്ര.
ഈ താരകുടുംബം തന്റെ ജീവിതം നശിപ്പിച്ചെന്നും എംപിയുടെ മകള്‍ സൊനാക്ഷി സിന്‍ഹയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഒപ്പം കിടക്ക പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടെന്നുമുള്ള ഗുരുതര ആരോപണമാണ് പൂജാ മിശ്ര ഉന്നയിച്ചിരിക്കുന്നത്.
2007 മുതല്‍ 2014 വരെ ലോഖണ്ഡ്വാലയിലെ തന്റെ അപ്പാര്‍ട്ട്മെന്റിന് മുകളിലുള്ള അപ്പാര്‍ട്ട്മെന്റിലായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയും കുടുംബവും താമസിച്ചിരുന്നത്. ഈ സമയം ഇവര്‍ തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്നും അതിനു ശേഷം തന്റെ ജീവിതം നരകതുല്ല്യമായി തീര്‍ന്നു. സൊനാക്ഷി സിന്‍ഹ യഥാര്‍ത്ഥത്തില്‍ ഫാഷന്‍ ഡിസൈനര്‍ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി തന്നെ പലര്ക്കു മുമ്പിലും കാഴ്ചവച്ചതായും പൂജാ ആരോപിച്ചു. ഇതിന് പിന്നാലെ പൂജയുടെ ആരോപണങ്ങള്‍ നിഷേധിച്ച ശത്രുഘ്നന്‍ സിന്‍ഹയുടെ മകന് ലവ് സിന്‍ഹ പൂജയ്ക്ക് മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായമാണ് ഇപ്പോള്‍ ആവശ്യമെന്നാണ് പറഞ്ഞത്.
മാത്രമല്ല, തന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ അവരുടെ മാനസികനില തകരാറിലാണെന്നതിന് തെളിവാണെന്നും ലവ് സിംഹ പറഞ്ഞു. സാധാരണ താന്‍ ഇത്തരം നിലവാരം കുറഞ്ഞ വാര്‍ത്തകളോട് പ്രതികരിക്കാറില്ലെന്നും എന്നാല്‍ ചില മാദ്ധ്യമങ്ങളുടെ നിരുത്തരവാദപരമായ സമീപനം കാരണം പ്രതികരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും ലവ് സിന്‍ഹ പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...