Malayalam
നിര്‍മ്മാണ വേളയില്‍ മൃഗങ്ങള്‍ ദ്രോഹിക്കപ്പെടരുതെന്നുണ്ട് പക്ഷേ സ്ത്രീകള്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ എന്നത് സിനിമക്ക് പ്രശ്നമേ അല്ല, കുറിപ്പുമായി ഡബ്ലുസിസി
നിര്‍മ്മാണ വേളയില്‍ മൃഗങ്ങള്‍ ദ്രോഹിക്കപ്പെടരുതെന്നുണ്ട് പക്ഷേ സ്ത്രീകള്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ എന്നത് സിനിമക്ക് പ്രശ്നമേ അല്ല, കുറിപ്പുമായി ഡബ്ലുസിസി
നിര്‍മ്മാണ വേളയില്‍ മൃഗങ്ങള്‍ ദ്രോഹിക്കപ്പെടരുതെന്നുണ്ട് പക്ഷേ സ്ത്രീകള്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ എന്നത് സിനിമക്ക് പ്രശ്നമേ അല്ലെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് കൂട്ടായ്മയുടെ വിമര്‍ശനം. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാതെ നിര്‍മ്മിക്കുന്ന ഒരു സിനിമക്ക് പ്രദര്‍ശനാനുമതി ലഭ്യമാക്കരുത് എന്നാണ് തങ്ങളുടെ ആവശ്യമെന്നും ഡബ്ല്യൂസിസി മന്ത്രി പി രാജീവിന് കൈമാറിയ കത്തിലൂടെ ആവശ്യപ്പെടുന്നു.
മന്ത്രി പി രാജീവിന് കൈമാറിയ കത്തിന്റെ പൂര്‍ണരൂപം-
ബഹുമാനപ്പെട്ട നിയമ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിക്ക്,
മലയാള സിനിമ വളര്‍ന്ന് പന്തലിച്ച് ലോകത്തിനു മുന്നില്‍ തന്നെ തല ഉയര്‍ത്തി പിടിച്ച് നില്ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. പ്രശസ്തിക്കൊപ്പം ചലച്ചിത്ര വ്യവസായം കേരള സമ്പദ് വ്യവസ്ഥയില്‍ ഗൗരവമായതും നിര്‍ണ്ണായകമായതുമായ സംഭാവന നല്‍കുന്നുണ്ട്. ആയിരക്കണക്കിന് തൊഴിലുകളാണ് ഒരോ വര്‍ഷവും ഇതിലൂടെ രൂപപ്പെടുന്നത്.
എന്നാല്‍ ഈ തൊഴിലിടം സ്ത്രീകള്‍ക്ക് എല്ലാ കാലത്തും പ്രശ്ന സങ്കീര്‍ണ്ണമായിരുന്നു. അത്വേതന വ്യവസ്ഥയുടെ കാര്യമാണെങ്കിലും, തൊഴിലിടത്തെ സുരക്ഷയുടെതാണെങ്കിലും, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യതയെ സംബന്ധിച്ചാണെങ്കിലും. ഡബ്ല്യൂസിസി എന്ന സിനിമയിലെ സ്ത്രീ കൂട്ടായ്മ തന്നെ രൂപപ്പെട്ടത് ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തക തൊഴിലിടത്തില്‍ വച്ച് ആക്രമിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായിട്ടാണല്ലോ. അഞ്ചു വര്‍ഷമായി നീതി തേടിയുള്ള അവളുടെയും കേരളത്തിന്റെയും പേരാട്ടത്തിന് ഇപ്പോഴും മറുപടി കിട്ടിയിട്ടില്ല.
സുപ്രീം കോടതി ഉത്തരവനുസരിച്ച് നിയമപരമായ ബാധ്യത എന്ന നിലയില്‍ സിനിമയുടെ തൊഴിലിടങ്ങളില്‍ POSH ആക്ട് പ്രകാരമുള്ള സമിതിയും, അഭ്യന്തര പരാതി പരിഹാര സമിതിയും(C) രൂപീകരിക്കാന്‍ കേരളത്തിലെ സിനിമാവ്യവസായവും ഇവിടുത്തെ ചലച്ചിത്ര സംഘടനകളും ഇനിയും തയ്യാറായിട്ടില്ല.
മലയാള സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നത് കേരള ഫിലിം ചേബറും ഫിലിം പ്രൊഡ്യൂസേഴ്സ് വേതന വ്യവസ്ഥ, തൊഴിലിടത്തെ സുരക്ഷ, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത തുടങ്ങി ഈ തൊഴിലിടം എല്ലാ കാലത്തും സ്ത്രീകള്‍ക്ക് പ്രശ്ന സങ്കീര്‍ണ്ണമാണെന്നും ഡബ്യൂസിസി കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്. അസോസിയേഷനുമാണ്. നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവം ഉണ്ടാകുന്നത് പോലും നിയമപരമായ ബാധ്യത അനുസരിക്കാത്തതു മൂലമാണ്. ഇക്കാര്യത്തില്‍ സിനിമാ സംഘടനകളുടെ വിമുഖത കാരണമാണ് ലിംഗനീതി പുലരേണ്ട നിയമം ഇവിടെ നടപ്പാക്കാതെ പോകുന്നത്. കുറ്റകരമായ അനാസ്ഥയാണിത്.
മൃഗങ്ങളെ ദ്രോഹിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇപ്പോള്‍ ഒരു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. എന്നാല്‍ സ്ത്രീകള്‍ സിനിമാ നിര്‍മ്മാണ വേളയില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ എന്നത് സിനിമക്ക് പ്രശ്നമേ അല്ല. ഐ.സി. രൂപീകരിക്കാതെ നിര്‍മ്മിക്കുന്ന ഒരു സിനിമക്ക് പ്രദര്‍ശനാനുമതി ലഭ്യമാക്കരുത് എന്നാണ് ഞങ്ങളുടെ ആവശ്യം. മഹാരാഷ്ട്രയില്‍ വനിതാ കമ്മീഷന് ഇടപെട്ട് ഈ വിഷയത്തില്‍ സൃഷ്ടിച്ച സ്ത്രീപക്ഷ മാതൃക നമുക്കും പിന്തുടരാവുന്നതാണ്. മലയാള സിനിമയില്‍SHWWP (PPR) Act 2013 നടപ്പിലാക്കാന്‍ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ തൊഴിലിടങ്ങളിലും ഐ.സി. ഏര്‍പ്പെടുത്താനുള്ള അടിയന്തിര ശ്രദ്ധ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യര്‍ഹമായ വിധം ഇടപെട്ട് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന് പഠന റിപ്പോര്ട്ടിന്മേല് കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതുംഞങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചിലവിട്ട് രണ്ടു വര്‍ഷമെടുത്തു പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവെച്ച (?) നിര്‍ദ്ദേശങ്ങള്‍ പുറത്തു കൊണ്ടുവരികയും വേണ്ട ചര്‍ച്ചകള്‍ നടത്തി പ്രായോഗിക നടപടികള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്.
കേരളമടക്കം തെലുങ്ക്, കന്നട, തമിഴ് സിനിമ രംഗത്തെ തൊഴിലിടത്തെ സ്ത്രീ പ്രശ്നങ്ങള്‍ പഠിക്കുകയും ക്രിയാത്മക നിര്‍ദ്ദേശങ്ങളോടെ ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തത്. ഇതിനൊപ്പം താങ്കളുടെ ശ്രദ്ധയിലേക്കായി സമര്‍പ്പിക്കുന്നു. നീതി ഉറപ്പു വരുത്തുന്ന സംവിധാനത്തിന് മാത്രമേ സ്ത്രീപക്ഷ കേരളം വാര്ത്തെടുക്കാനാവൂ. ഒരു നൂറ്റാണ്ടിനോടുക്കുന്ന മലയാള സിനിമയില്‍ ചരിത്ര പ്രധാനമായ ഈ തിരുത്തലിന് ആവശ്യമായ തൊഴില്‍ നിയമങ്ങള്‍താങ്കളുടെ നേതൃത്വത്തില്‍ നടപ്പിലാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
