സ്റ്റീരിയോ നേഷനില്‍ നിന്നുള്ള ടാസ് അന്തരിച്ചു. അമ്പത്തിന്നാല് വയസായിരുന്നു. യുകെയിലായിരുന്നു അന്ത്യം. ജോണി സീ എന്നറിയപ്പെടുന്ന തര്സമേ സിംഗ് സൈനിയുടെ ആരോഗ്യനില മോശമായിരുന്നു. അദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
1989-ല്‍ ഹിറ്റ് ദ ഡെക്ക് എന്ന ആല്‍ബത്തിലൂടെയാണ് ടാസ് സ്റ്റീരിയോ നേഷന്‍ ജനപ്രിയനായിമാറിയത്. 1996-ല്‍ അദ്ദേഹം സ്റ്റീരിയോ നേഷന്‍ രൂപീകരിച്ചു. യുകെയിലെ മറ്റ് ഇന്ത്യന്‍ കലാകാരന്മാര്ക്കൊപ്പം, 90-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും ഏഷ്യന്‍ ഫ്യൂഷന്‍ സംഗീതത്തിന്റെ തുടക്കക്കാരില്‍ ഒരാളായി ടാസ് കണക്കാക്കപ്പെടുന്നു.
ഡോണ്ട് സ്റ്റോപ്പ് ഡ്രീമിംഗ്, സാമ്ബാര്‍ സല്‍സ തുടങ്ങിയ സിനിമകളില്‍ ടാസ് അഭിനയിച്ചിട്ടുണ്ട്. തും ബിന്‍, കോയി… മില്‍ ഗയ, റേസ് തുടങ്ങിയ ജനപ്രിയ ഹിന്ദി ചിത്രങ്ങളിലും അടുത്തിടെ ബട്ല ഹൗസിലും ഗാനങ്ങള്‍ ആലപിച്ചു.
പ്യാര് ഹോ ഗയ, നാചെന്ഗെ സാരി രാത്, ഗല്ലന്‍ ഗോറിയന്‍ തുടങ്ങിയ ഹിറ്റുകള്‍ക്ക് പേരുകേട്ട 90കളിലെ സൂപ്പര്‍ഹിറ്റ് ഗ്രൂപ്പായിരുന്നു സ്റ്റീരിയോ നേഷന്‍.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...