Malayalam
പീഡന പരാതി; വിജയ് ബാബുവിനെതിരെ നാളെ ചേരുന്ന എക്സിക്യുട്ടീവ് യോഗത്തില്‍ നടപടിയുണ്ടാകുമെന്ന് ശ്വേത മേനോന്
പീഡന പരാതി; വിജയ് ബാബുവിനെതിരെ നാളെ ചേരുന്ന എക്സിക്യുട്ടീവ് യോഗത്തില്‍ നടപടിയുണ്ടാകുമെന്ന് ശ്വേത മേനോന്

ബലാത്സംഗ പരാതിയില്‍ ആരോപണവിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നാളെ ചേരുന്ന എക്സിക്യുട്ടീവ് യോഗത്തില്‍ നടപടിയുണ്ടാകുമെന്ന് ശ്വേത മേനോന് പറഞ്ഞു. ശുപാര്‍ശ എക്സിക്യുട്ടീവിന് കൈമാറിയെന്നും ശ്വേത പറഞ്ഞു.
വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിന് താര സംഘടനയായ അമ്മ നിയമോപദേശം തേടിയിട്ടുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് വിജയ് ബാബു. ശ്വേത മേനോന് അധ്യക്ഷയായ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സംഘടന നിയമോപദേശം തേടിയത്.
നിയമോപദേശം ലഭിച്ചാലുടന്‍ നടപടിയെടുക്കും. ഏപ്രില്‍ 22നാണ് വിജയ് ബാബുവിന് എതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. ഇതിന് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ഇടക്കാല ഉത്തരവൊന്നും ഇല്ലാതെയാണ് ഹര്‍ജി മാറ്റിയത്. മെയ് 16നാണ് കോടതിയുടെ വേനലവധി അവസാനിക്കുക.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...