serial
തോക്ക് ഉൾപ്പടെ മാറ്റി; തെളിവുകൾ ശ്രേയയ്ക്ക് എതിരാകാനുള്ള എല്ലാ പഴുതുകളും പൂട്ടി; ഒരുകളികളും ഇനി നടക്കില്ല; നന്ദിനി സിസ്റ്റേഴ്സ് നാടകം തുടങ്ങി ; ക്ളൈമാക്സ് ഉടൻ ; തൂവൽസ്പർശം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !
തോക്ക് ഉൾപ്പടെ മാറ്റി; തെളിവുകൾ ശ്രേയയ്ക്ക് എതിരാകാനുള്ള എല്ലാ പഴുതുകളും പൂട്ടി; ഒരുകളികളും ഇനി നടക്കില്ല; നന്ദിനി സിസ്റ്റേഴ്സ് നാടകം തുടങ്ങി ; ക്ളൈമാക്സ് ഉടൻ ; തൂവൽസ്പർശം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !
ഈശ്വർ സാറും ജാക്സണും തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന നന്ദിനി സിസ്റ്റേഴ്സ് പതനം വൈകാതെ നിങ്ങളുടെ മുന്നിലേക്ക് എത്താൻ പോവുകയാണ്. നാടകത്തിന്റെ ആശയം ആണ് നന്ദിനി സിസ്റ്റേഴ്സ് പതനം. പക്ഷെ നാടകത്തിന്റെ പേര്.. ആർ ഡി റിസോർട്ട് ഒരു കള്ളക്കൊലപാതകത്തിന്റെ രാത്രി. അങ്ങനെ നാടകം തുടങ്ങുമ്പോൾ ആദ്യം തന്നെ നാടകത്തിലെ നായികാ ശ്രേയയാണ് മുന്നിൽ.
പെൺകരുത്തിത്തിന്റെ ആൾരൂപമായ ശ്രേയ ആർ ഡി റിസോർട്ടിൽ ടെൻഷൻ അടിച്ചു നടക്കുന്നതാണ് നമ്മുടെ വില്ലന്മാരുടെ മുന്നിലുള്ള ആനന്ദിപ്പിക്കുന്ന കാഴ്ച., എന്നാൽ ശ്രേയ ഇവന്മാരുടെ നാടകത്തിൽ അഭിനയിക്കുന്നതിനോടൊപ്പം അവന്മാരെ കഥാപാത്രങ്ങളാക്കി മറ്റൊരു നാടകം എഴുതുന്നുണ്ട്. ഇനി നാടകമെല്ലാം വിടാം ..
തൂവൽസ്പർശത്തിലേക്ക് വരാം . അപ്പോൾ ശ്രേയയുടെ പ്ലാൻ ഇവന്മാരുടെ പ്ലാനിങ്ങുകൾ പൊളിക്കുന്നത് ആകുമോ? അങനെ ആകണമെങ്കിൽ ശ്രേയയും തുമ്പിയും ഒന്നിച്ചു നിൽക്കണം. അതെ അവർ ഒന്നിക്കുകയാണ്. അത് എങ്ങനെ ആകുമെന്ന് നമുക്ക് ആദ്യം നോക്കാം…
ഇവിടെ തുമ്പിയ്ക്ക് എല്ലാ കാര്യങ്ങളും ഒന്നും അറിയില്ല. അവിടെ ഒരു കൊലപാതകം നടക്കുമെന്നും അത് ശ്രേയയ്ക്ക് വേണ്ടപ്പെട്ട ഒരാളാകും എന്നും അറിയാം. എന്നാൽ ആ അപകടത്തിൽ ശ്രേയയെ തനിച്ചാക്കി തുമ്പി മാറിയിരിക്കില്ല. എന്നിട്ടും തുമ്പി അവിടെ വിവേകിനേയും ശ്രേയയെയും ഒന്നിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്.
തുമ്പി വിച്ചുവിനെ കൊണ്ട് വിവേകിന്റെ കയ്യിൽ കൊടുത്ത ആ ഫയലിൽ എന്തോ ഒരു പേപ്പർ ഉണ്ട്. അത് കണ്ട വിവേക്ക് ഷോക്ക് ആകുന്നുണ്ട്. അത് ഒരു ലവ് ലെറ്റർ ആകുമോ എന്ന് ഞാനും ഓർത്തു . അങ്ങനെ ആരും ചിന്തിക്കില്ല എന്നാണ് ഞാൻ കരുതിയത് , പക്ഷെ ഇന്നലെ തന്നെ ദീപ്തി അത് കമെന്റ് ഇട്ടു..
ദീപ്തി കൊട് കൈ.. ഞാനും അങ്ങനെ ആണ് കരുതിയത്. പക്ഷെ എന്നാലും അതിനുള്ള സാധ്യത ഉറപ്പിക്കാമോ ? ആലോചിക്കേണ്ടി ഇരിക്കുന്നു.. ഏതായാലും ആ പേപ്പർ അപ്പോൾ തന്നെ വിവേകിനെ കാണിച്ചു ശ്രേയ സംസാരിക്കുകയാണ്. ശ്രേയ ആദ്യം തന്നെ വിവേകിനോട് ചോദിക്കും ഈ പേപ്പേഴ്സ് എവിടെ നിന്നും കിട്ടി എന്ന് ,
പിന്നെ വിച്ചുവിന്റെ കയ്യിൽ നിന്നും ആ പാസ്പോർട്ട് കിട്ടുമ്പൊൾ തന്നെ വിച്ചുവിനോട് ശ്രേയ ചോദിക്കും ഇത് എവിടെ നിന്ന് കിട്ടി എന്നൊക്കെ? വിച്ചു മിക്കവാറും സത്യങ്ങൾ പറയാൻ സാധ്യതയുണ്ട്. കാരണം അവിടെ തന്നെ കൊച്ചു ഡോക്ടറും ഉണ്ട്. വിച്ചു എങ്ങനെ ഇവിടെ എത്തി എന്നുള്ളത് വരെ ശ്രേയ കണ്ടത്തും.. പിന്നെ തുമ്പിയെ വിളിച്ചിട്ടു കിട്ടുന്നുമില്ല.
അങ്ങനെ ചിരിക്കത്തിൽ അവർ നാല് പേരും കൈ കൊടുക്കുന്ന സീൻ അതെന്താണെന്നു നമുക്ക് നാളെ സംസാരിക്കാം. അപ്പോൾ തോക്കിനകത്തും ഒരു കള്ളത്തരം ഉണ്ട്. അത് മുൻപുള്ള ജനറൽ പ്രൊമോ വച്ച് നമുക്ക് നോക്കാം..
about thoovalsparsham
