Connect with us

സൂര്യയ്‌ക്കൊപ്പം ഋഷിയും ഫുഡ് ഡെലിവറിയ്ക്ക് ; സൂര്യയ്ക്കായി ഋഷിയുടെ ആ സമ്മാനം ; കുഞ്ഞിയെ നൈസായിട്ട് റാണിയമ്മ തേച്ചൊട്ടിച്ച്‌; കരഞ്ഞു വിളിച്ച് കുഞ്ഞിരാമൻ; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

serial

സൂര്യയ്‌ക്കൊപ്പം ഋഷിയും ഫുഡ് ഡെലിവറിയ്ക്ക് ; സൂര്യയ്ക്കായി ഋഷിയുടെ ആ സമ്മാനം ; കുഞ്ഞിയെ നൈസായിട്ട് റാണിയമ്മ തേച്ചൊട്ടിച്ച്‌; കരഞ്ഞു വിളിച്ച് കുഞ്ഞിരാമൻ; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

സൂര്യയ്‌ക്കൊപ്പം ഋഷിയും ഫുഡ് ഡെലിവറിയ്ക്ക് ; സൂര്യയ്ക്കായി ഋഷിയുടെ ആ സമ്മാനം ; കുഞ്ഞിയെ നൈസായിട്ട് റാണിയമ്മ തേച്ചൊട്ടിച്ച്‌; കരഞ്ഞു വിളിച്ച് കുഞ്ഞിരാമൻ; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

കമെന്റ് ബോക്സിൽ സ്ഥിരം കാണുന്ന ഒരു കാര്യം ഉണ്ട്.. ബിപിൻ ചേട്ടൻ ഫാൻസ്‌ വാ മക്കളെ സൂര്യ ഫാൻസ്‌ ഋഷി ഫാൻസ്‌… എന്നാൽ നമ്മൾ മെട്രോ പ്രേക്ഷകർ കുഞ്ഞി ഫാൻസ്‌ ബാ മക്കളെ.. പാവം കുഞ്ഞിയെ ഇപ്പോൾ എല്ലാവരും ഇട്ട് പന്ത് കളിക്കുകയാണ്. കോളേജിലും കഷ്ട്ടപ്പെടണം… ദേ ഇപ്പോൾ ഋഷിയും പണി കൊടുത്തു..

അപ്പോൾ നമുക്ക് വേഗം നാളെമുതൽ ഉള്ള കഥ എന്താകും എന്ന് നോകാം.. ഋഷി കുഞ്ഞിക്കിട്ട് പണി കൊടുക്കുകയാണ്. ഋഷിയും സൂര്യയും തമ്മിലുള്ള കിസ് ആൻഡ് റൊമാന്റിക് സീൻ പുറത്തുപറയാതിരിക്കാൻ വേണ്ടി ഋഷി എന്തോ ഒരു കാര്യം കുഞ്ഞിയുടേത് അറിഞ്ഞെന്നും അത് കുഞ്ഞി അങ്കിൾ അറിഞ്ഞാൽ വിഷമിക്കും എന്നൊക്കെ പറയുകയാണ്.

അപ്പോൾ കുഞ്ഞി ഭയക്കുന്നത് റാണിയമ്മ താൻ ചെയ്ത എന്തോ കള്ളത്തരം പൊക്കി.. എന്നാണ്.. ഹോസ്റ്റൽ വാർഡൻ റേച്ചലിനു ക്യാഷ് ഒക്കെ കൊടുക്കുന്ന ഏർപ്പാട് കുഞ്ഞിക്കുണ്ട്. പിന്നെ കണക്കുകളുടെ കാര്യത്തിൽ കുഞ്ഞി നല്ല തിരിമറി നടത്തുന്നുമുണ്ട്. അപ്പോൾ അതൊക്കെ ഓർത്ത് കുഞ്ഞി ടെൻഷൻ ആകുകയാണ്. അങ്ങനെ രാത്രി ഫുഡ് കഴിക്കാനിരിക്കുമ്പോൾ കുഞ്ഞി റാണിയമ്മയുടെയും ആനന്ദന്റെയും മുന്നിലോക്കെ നാണം കെടുന്നുണ്ട്..

പക്ഷെ ആ സീൻ അങ്ങനെ കഴിഞ്ഞെങ്കിലും അടുത്തത്.. രാവിലെ ഋഷി ജോഗിങിന് പോകുമ്പോഴും ആ സംഭവം എന്തെന്ന് അറിയാതെ കുഞ്ഞി പിന്നാലെ ഓടുകയാണ്. എന്നാൽ കുഞ്ഞി അങ്കിളിനെ പിന്നെയും ഋഷി കുഴപ്പിക്കും. എല്ലാവരെയും ചുറ്റിക്കറുള്ള കുഞ്ഞി ആദ്യമായി ചുറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ..

ഋഷി അങ്ങനെ അവസാനം കുഞ്ചിയോട് പറയുന്നത്.. ” ജഗന്നാഥൻ ഇപ്പോൾ ഉന്നം വച്ചിരിക്കുന്നത് റാണിയമ്മയെയാണ്..” അതിന്റെ കൂടെ ഋഷി തെളിവ് സഹിതം കുറെ കഥകൾ പറയുന്നുണ്ട്. ഇതൊക്കെ കുഞ്ഞി അങ്കിൾ നിഷ്പ്രയാസം വിശ്വസിക്കും.

ഇത് കേട്ടപ്പോ കുഞ്ഞി അങ്കിൾ. ” എന്നാലും എന്റെ റാണിയമ്മേ…നിനക്ക് എങ്ങനെ തോന്നിയടി എന്നെ ചതിക്കാൻ… ” കടിച്ചു പിടിച്ചുള്ള ആ സംസാരം കേൾക്കാൻ തന്നെ എന്ത് ഭംഗിയുണ്ട്.. കുഞ്ഞി എന്ന നടൻ അതിഗംഭീരമാണ്… അസാധ്യമായിട്ടാണ് സന്തോഷ് കടുവ കുഞ്ഞിയെ അവതരിപ്പിക്കുന്നത്. കൂടെവിടെ തുടക്കം മുതൽ ഒരു കോട്ടവും സംഭവിക്കാതെ നിലനിൽക്കുന്ന കഥാപാത്രം. വില്ലൻ ആണോ കൊമേഡിയൻ ആണോ എന്ന് മനസിലാകില്ല .

ഇനി ഒരു കാര്യം കൂടിയുണ്ട്, റാണിയമ്മ കുഞ്ഞിയുടെ ഭാര്യ ആണ് എന്ന ബോധ്യം കുഞ്ഞിയ്ക്ക് വന്നത് ഋഷി അത് പറയുന്നത് കേട്ടപ്പോഴാണ്. നിനക്ക് എങ്ങനെ തോന്നിയടി എന്നെ ചതിക്കാൻ.. ടി എന്ന് ഒരുക്കലും കുഞ്ഞി വിളിച്ചിട്ടില്ല.. കുഞ്ഞി സമൂഹം നിഷ്കർഷിക്കുന്ന ഉത്തമ ഭർത്താവ് ആകുമോ? കുഞ്ഞിയുടെ റാണിയമ്മയോടുള്ള പ്രണയം ഉള്ളിൽ നിന്ന് പുറത്തുവരുമോ?

ഇനി കുഞ്ഞി റാണിയമ്മയെ വേണ്ട എന്ന് വച്ച് ഇറങ്ങിപ്പോകുമോ? അങ്ങനെ പോയാൽ റാണിയമ്മ കുഞ്ഞിയെ തിരിച്ചു വിളിക്കുമോ അതോ ജഗന്റെ കൂടെ പോകുമോ? ഏതായാലും മാളിയേക്കൽ റാണിയമ്മ ഒരു മിസ്റ്ററി ആണ്.. നിഗൂഢതകളുടെ റാണി…

ഇനി അടുത്ത സംഭവം ആദി അതിഥി പിണക്കം മാറൽ ആണ്. അത് അവർ നാലു പേരും പുറത്തുപോകുന്ന ഒരു പ്ലാൻ പറഞ്ഞിരുന്നല്ലോ? അതിൽ തന്നെ പിണക്കം മാറും. കാരണം, ആദി ഒരിക്കലും ഒരു പിണക്കത്തിലേക്ക് പോകില്ല..

പിന്നെ ഋഷ്യ സീനുകൾ കുറേകൂടി ലളിതമായപോലെ.. കുറഞ്ഞു പോയി എന്നല്ല. സൂര്യയ്ക്ക് ഋഷി ഏതായാലും ഒരു ട്ടു വീലർ സമ്മാനിക്കുന്നുണ്ട്. ഓറഞ്ച് വണ്ടി സൂര്യയുടെ പുത്തൻ വണ്ടിയാണ്. അതിൽ ഇനി ഋഷിയും അവൾക്കൊപ്പം പോകുന്നുണ്ട്. ഒരു കോളേജ് പ്രൊഫെസ്സർ ആയ ഋഷി അങ്ങനെ പോകുന്നത് ഒരു രസമായിരിക്കും.

അതുപോലെ സൂര്യയുടെ അധ്യാപന കഴിവ് ആ കോളേജിൽ തന്നെ ആദി സാർ പ്രയോജനപ്പെടുത്തുകയാണ്. സൂര്യ ആദി സാറിന്റെ ക്ലാസിൽ സഹപാഠികളെ പഠിപ്പിക്കുന്നത് കാണിക്കുന്നുണ്ട്. പിന്നെ സൂര്യ നമ്മുടെ നാട്ടിലെ ഓൺലൈൻ ഫുഡ് ഡെലിവറി ഗെൾസിനെ പോലെയല്ല.. പകരം കുറച്ചു വെറൈറ്റി ആണ്. സൂര്യ പിസയും കൊണ്ട് പോകുമ്പോൾ വലിയ സംഭവങ്ങൾ ഒക്കെയാണ് നടക്കുന്നത്.

പക്ഷെ അതിൽ നമുക്ക് ഒരു പാഠം പഠിപ്പിച്ചു തരുന്നുണ്ട്. അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികൾ എന്ന സ്ഥിരം ക്ളീഷേ മാറ്റി നല്ല തണ്ടേടവും ഒരാൾ താല്പര്യം ഇല്ലാത്ത ഒരു കാര്യം പറഞ്ഞാൽ അതിനു നോ എന്ന് പറയാനുള്ള ആർജവവും ഉണ്ടാകണം.. ഇതൊക്കെ ഞാൻ പറയുമ്പോൾ നിങ്ങൾ വിചാരിക്കും കുറച്ചൊക്കെ ഒതുക്കമൊക്കെ പെൺപിള്ളേർക്ക് വേണ്ടേ… എന്ന്.. വേണോ? എന്തിനു? പെണ്ണിന് മാത്രമായി അങ്ങനെ ഒരു അടക്കം ഒതുക്കം വേണോ എന്ന് നിങ്ങൾ പറയു..

about koodevide

More in serial

Trending

Recent

To Top