Malayalam
”ചാണകം ഡിസിന്‍ഫെക്ടഡാണ്, ചാണകം ക്യാപ്‌സൂളായി കിട്ടിയിരുന്നെങ്കില്‍ കഴിക്കാമായിരുന്നു; പൊളിച്ചടുക്കി കൃഷ്ണകുമാർ
”ചാണകം ഡിസിന്‍ഫെക്ടഡാണ്, ചാണകം ക്യാപ്‌സൂളായി കിട്ടിയിരുന്നെങ്കില്‍ കഴിക്കാമായിരുന്നു; പൊളിച്ചടുക്കി കൃഷ്ണകുമാർ
തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്ന സുരേഷ് ഗോപിയുടെ മാസ് ഡയലോഗിന് പിന്നാലെ നടന്‍ കൃഷ്ണകുമാറും . ഞാനും ചാണകം, നിങ്ങളും ചാണകം, നമ്മള്‍ എല്ലാം ചാണകമാണ്… ഓരോ വ്യക്തിയിലും ചാണകമുണ്ടെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. സംഘപരിവാര്‍ അനുകൂലികളെ ‘ചാണക സംഘി’ എന്ന് വിളിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ കൃഷ്ണകുമാറിന്‍റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചു. കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാനയ്ക്ക് കൊവിഡ് പിടിപെട്ടപ്പോള്‍ ചാണകം കഴിച്ചില്ലേ എന്നായിരുന്നു ചിലരുടെ പരിഹാസം. സോഷ്യല്‍ മീഡിയയിലെ ഈ പരിഹാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു
”ചാണകം ഡിസിന്‍ഫെക്ടഡാണ്. അതിന്‍റേതായ രീതിയില്‍ ചാണകം ക്യാപ്‌സൂളായി നമുക്ക് കിട്ടിയിരുന്നെങ്കില്‍ കഴിക്കാമായിരുന്നു. ചാണകം ഇന്ത്യയില്‍ മാത്രം ഉപയോഗിക്കുന്നതല്ല. ഓരോ രാജ്യങ്ങളിലും അവിടത്തെ മൃഗങ്ങളുടെ ചാണകമാണ് ഉപയോഗിക്കുന്നത്. ഒട്ടകത്തിന്‍റെയും കംഗാരുവിന്‍റെയുമെല്ലാം ചാണകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ചാണകത്തിന്‍റെ പൗഡറും സോപ്പുമുണ്ട്. ചാണകം മെഴുകിയ മുറവും, വട്ടിയുമാണ് നമ്മുടെ വീടുകളില്‍ പണ്ട് ഉപയോഗിച്ചിരുന്നത്. നമ്മുടെ സമൂഹത്തില്‍ പണ്ടുണ്ടായിരുന്ന പല ആചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നത് നല്ലതാണ്”, കൃഷ്ണകുമാര്‍ പറഞ്ഞു.
നമ്മള്‍ ഭക്ഷിക്കുന്നതെല്ലാം നമ്മളായി തീരുകയാണെന്നും ഈ രീതിയില്‍ നോക്കുകയാണെകില്‍ എല്ലാ വ്യക്തിയിലും ചാണകമുണ്ടെന്നുമായിരുന്നു കൃഷ്ണകുമാര്‍ നേരത്തെ പറഞ്ഞത്. കൃഷിയിടങ്ങളിലെല്ലാം കാലി വളമാണ് ഉപയോഗിക്കുന്നത്. അതില്‍ തന്നെ പശുവിന്‍റെ ചാണകമാണ് ഏറ്റവും കൂടുതലായി വളമായി ഇടുന്നത്. ഇതാണ് അരിയായും മറ്റ് ഭക്ഷ്യവസ്തുക്കളായും മാറുന്നതെന്നും അദ്ദേഹം പറയുന്നു.
