Malayalam
ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്??? അനുശ്രീയുടെ കിടിലൻ മറുപടി
ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്??? അനുശ്രീയുടെ കിടിലൻ മറുപടി
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരം കൂടിയാണ് അനുശ്രീ. ലോക്ക്ഡൗണ്‍ കാലത്ത് അനുശ്രീ പങ്കുവച്ച മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു .
അനുശ്രീ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അടുത്തിടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം അനുശ്രീ മൂന്നാറിലേക്കൊരു യാത്ര പോയിരുന്നു. മൂന്നാറിലെ ഡ്രീം കാച്ചലര്‍ പ്ലാന്റേഷന് റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
തേയിലക്കാടിനു നടുവിലെ ഹില്‍ ടോപ്പ് റെസ്റ്റോറന്റില്‍ സ്വിമ്മിംഗ് പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് ഇത്. രസകരമായ ക്യാപ്ഷനും താരം തന്നെ നല്‍കിയിട്ടുണ്ട്. “ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്??? അനുശ്രി തന്നെ ചോദ്യത്തിന് ഉത്തരവും നല്‍കുന്നുണ്ട്. ഒരു മീനിനെ പോലെ ഞാന്‍ നീന്തുമ്പോള്‍ എന്നെ സംരക്ഷിക്കുന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എന്നാണ് നൽകിയത് .
നേരത്തേ സ്വിമ്മിങ് പൂളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ അനുശ്രീ പങ്കുവച്ചിരുന്നു. സ്വിമ്മിംഗ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങളുമായി താരം എത്തിയത്.
