Malayalam
പ്രമുഖ തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിക്കുന്ന ’19ാം നൂറ്റാണ്ട്’; സോംഗ് കമ്പോസിങ് ആരംഭിച്ചു
പ്രമുഖ തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിക്കുന്ന ’19ാം നൂറ്റാണ്ട്’; സോംഗ് കമ്പോസിങ് ആരംഭിച്ചു

19ാം നൂറ്റാണ്ട്’ സിനിമയുടെ സോംഗ് കമ്പോസിങ് ആരംഭിച്ചതായി സംവിധായകന് വിനയന്. ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രം സെപ്തംബര്‍ അവസാനം ഷൂട്ടിംഗ് ആരംഭിക്കുകയുള്ളുവെന്ന് വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിനയന്റെ കുറിപ്പ്:
’19-ാം നൂറ്റാണ്ട്’ എന്ന എന്റെ പുതിയ ചിത്രത്തിന്റെ സോംഗ് കംപോസിംഗ് ഇന്ന് ആരംഭിച്ചു. ‘ശ്രീ ഗോകുലം മൂവീസി’നു വേണ്ടി ശ്രീ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖതാരങ്ങള്‍ അണി നിരക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബര്‍ അവസാനമേ ഉണ്ടാകു. അപ്പോഴത്തേക്കും കോവിഡിന്റെ തീവ്രത കുറയുമെന്നു നമുക്കു പ്രതീക്ഷിക്കാം..
കോവിഡെന്ന മഹാമാരി ജീവിതമെല്ലാം തകര്‍ത്തു ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പു സാദ്ധ്യമല്ല.. സിനിമയ്ക് പ്രത്യേകിച്ചും.. എന്നൊക്കെ നിരാശപ്പെടുന്ന ചില സുഹൃത്തുക്കള്‍ നമുക്കിടയിലുണ്ട്.. ഒന്നോര്‍ക്കുക ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണു ലോക ജനത.. ഇതും നമ്മള് അതിജീവിക്കും.. ജീവിതവും, കലയും, സംസ്കാരവും എല്ലാം നമ്മള് തിരിച്ചു പിടിക്കും.. നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം.. പൊരുതി മുന്നേറാം.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...