മോള്‍ക്ക് അപ്പിയിടാന്‍ മുട്ടിയപ്പോള്‍ പോലും പറഞ്ഞ് പ്രചരിപ്പിച്ച കഥ വേറെയാണ്; ഗോസിപ്പുകള്‍ കണ്ട് ഞാന്‍ തളര്‍ന്നിരിയ്ക്കുമ്പോള്‍ എന്നെ ആശ്വസിപ്പിയ്ക്കുന്നത് പാപ്പുവാണ്; ഗോസിപ്പുകള്‍ പലതും ഞാന്‍ കാണുന്നതിന് മുന്നേ കാണുന്നത് അവള് തന്നെയാണ് ; മകളെ കുറിച്ച് അമൃത സുരേഷ്!
മോള്‍ക്ക് അപ്പിയിടാന്‍ മുട്ടിയപ്പോള്‍ പോലും പറഞ്ഞ് പ്രചരിപ്പിച്ച കഥ വേറെയാണ്; ഗോസിപ്പുകള്‍ കണ്ട് ഞാന്‍ തളര്‍ന്നിരിയ്ക്കുമ്പോള്‍ എന്നെ ആശ്വസിപ്പിയ്ക്കുന്നത് പാപ്പുവാണ്; ഗോസിപ്പുകള്‍ പലതും ഞാന്‍ കാണുന്നതിന് മുന്നേ കാണുന്നത് അവള് തന്നെയാണ് ; മകളെ കുറിച്ച് അമൃത സുരേഷ്!
മോള്‍ക്ക് അപ്പിയിടാന്‍ മുട്ടിയപ്പോള്‍ പോലും പറഞ്ഞ് പ്രചരിപ്പിച്ച കഥ വേറെയാണ്; ഗോസിപ്പുകള്‍ കണ്ട് ഞാന്‍ തളര്‍ന്നിരിയ്ക്കുമ്പോള്‍ എന്നെ ആശ്വസിപ്പിയ്ക്കുന്നത് പാപ്പുവാണ്; ഗോസിപ്പുകള്‍ പലതും ഞാന്‍ കാണുന്നതിന് മുന്നേ കാണുന്നത് അവള് തന്നെയാണ് ; മകളെ കുറിച്ച് അമൃത സുരേഷ്!
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും പങ്കെടുത്തത്. ഇരുവരും ഗംഭീര പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. അമൃതയെ സംബന്ധിച്ചിടത്തോളം എല്ലായിപ്പോഴും ഗോസിപ്പുകൾ തുടർക്കഥയാണ്.
അമൃതയുടെയും ബാലയുടെയും വിവാഹവും വേർപിരിയലും കഴിഞ്ഞ് ഇപ്പോൾ അമൃതയുടെ ഗോപി സുന്ദറുമായുള്ള ബന്ധമാണ് സോഷ്യൽ മീഡിയയയുടെ ഇഷ്ട വിഷയം. മകള്‍ പാപ്പുവും സോഷ്യൽ മീഡിയയിൽ ഒരു ചർച്ചാ വിഷയമാണ്.
ഗോപി സുന്ദറുമായുള്ള തന്റെ പ്രണയ വാര്‍ത്ത വന്നപ്പോള്‍ മകളെ കളഞ്ഞ് പോകുമോ, മകളെ കൂടാതെ സെല്‍ഫി എഠുക്കുന്നു എന്നൊക്കെ പറഞ്ഞ് കൊണ്ട് ധാരാളം കമന്റുകള്‍ ഓരോ ഫോട്ടോകള്‍ക്കും താഴെ വരുമായിരുന്നു. മകളെ വിവാദത്തിലേക്ക് വലിച്ചിടുന്നതിനെ കുറിച്ച് അമൃത സുരേഷ് അടുത്തിടെ ഇരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിയ്ക്കുകയുണ്ടായി.
“ഞാന്‍ എന്താണ് എന്നും എങ്ങിനെയാണ് എന്നും വളരെ വ്യക്തമായി അറിയുന്ന ആളാണ് എന്റെ മകള്‍ പാപ്പു. പത്ത് വയസ്സേ ഉള്ളൂവെങ്കിലും അവള്‍ക്ക് ആവശ്യത്തിന് പക്വതയുണ്ട്. എനിക്ക് എന്തും അവളെ മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ. പലപ്പോഴും ഗോസിപ്പുകള്‍ കണ്ട് ഞാന്‍ തളര്‍ന്നിരിയ്ക്കുമ്പോള്‍ എന്നെ ആശ്വസിപ്പിയ്ക്കുന്നത് പോലും പാപ്പുവാണ്.
ഗോപി സുന്ദറുമായുള്ള ബന്ധം താന്‍ ആദ്യം പറഞ്ഞ് അനുവാദം വാങ്ങിയത് മകളോട് ആണ് എന്നും അമൃത സുരേഷ് വ്യക്തമാക്കി. അമ്മയ്ക്ക് ചെറുതായി ഒരു ലവ്വ് ഉണ്ട് എന്നാണ് പറഞ്ഞത്. അദ്ദേഹവും അവളോട് സംസാരിച്ചു. അവളും ഹാപ്പിയാണ്, അവളുടെ സന്തോഷമാണ് എനിക്ക് പ്രധാനം. അവളുടെ കംഫര്‍ട്ട് ആണ് ഞാന്‍ എപ്പോഴും നോക്കുന്നത്. എന്റെ ലോകവും സംഗീതവും അവളാണ്
പക്ഷെ വാര്‍ത്തകള്‍ വരുന്നത് അങ്ങിനെയല്ല, ഞാന്‍ മോളെ ഒഴിവാക്കി, വിശക്കുന്ന മകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്തില്ല എന്നൊക്കെയാണ്. ഞങ്ങള്‍ ഗുരുവായൂരില്‍ പോയ ഒരു വീഡിയോ ഉണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ മൂന്ന് പേരും നിന്ന് സെല്‍ഫി എടുക്കുന്നതിന് ഇടയില്‍ അവള് വയറില്‍ കൈ വയ്ക്കുന്നതും പിന്നിലേക്ക് വലിയുന്നതുമാണ് കാണുന്നത്.
സത്യത്തില്‍ പാപ്പുവിനെ അറിയുന്നവര്‍ക്ക് അറിയാം, അവള്‍ക്ക് ഫോട്ടോ എടുക്കുന്നതിനോട് ഒട്ടും താത്പര്യമില്ല, അപ്പോള്‍ അവള് പിന്നോട്ട് വലിയും. ആ സമയത്ത് ഞങ്ങള്‍ ശ്രീകോവിലില്‍ നിന്ന് ഇറങ്ങിയതും അവള്‍ക്ക് ബാത്രൂമില്‍ പോകണം എന്ന് പറഞ്ഞു, അതിനിടയിലാണ് ഫോട്ടോ എടുക്കുന്നത്. എനിക്ക് ഇപ്പോ വരും എന്ന് പറഞ്ഞായിരുന്നു അവള് വയറില്‍ കൈ വച്ചത്.
പക്ഷെ വാര്‍ത്ത വന്നപ്പോള്‍, വിശന്ന മകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കാത്ത അമ്മ എന്നാണ്. അത് കണ്ട് പാപ്പു ചോദിച്ചു, അമ്മേ ഇത് ഞാന്‍ അന്ന് അപ്പി ഇടണം എന്ന് പറഞ്ഞതല്ലേ എന്ന്. ഗോസിപ്പുകള്‍ പലതും ഞാന്‍ കാണുന്നതിന് മുന്നേ കാണുന്നത് അവള് തന്നെയാണ്. എപ്പോളോ ഒരിക്കല്‍ വിളിച്ച് പറഞ്ഞു, ‘അമ്മയ്ക്ക് വേറെ മോളുണ്ട്’ എന്നാണ് പുതിയത് എന്ന്- അമൃത സുരേഷ് പറയുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...